Tuesday, August 9, 2022

പാവയിൽ ഫെസ്റ്റിന് വർണാഭമായ തുടക്കം

നന്മ വറ്റാത്ത നാട്ടുറവകൾ കാത്തുസൂക്ഷിക്കുന്നതിന്‍റെ അടയാളപ്പെടുത്തലായി പാവയിൽ ഫെസ്റ്റിന് അരങ്ങുണരുകയായി.

ഏപ്രിൽ 7 മുതൽ 11 വരെ നടക്കുന്ന വൈവിദ്ധ്യമാർന്ന പരിപാടികൾക്കു മുന്നോടിയായി ഏപ്രിൽ 2 ന് വർണ്ണോത്സവവും മെഗാമെ‍ഡിക്കൽ ക്യാന്പും നടത്തി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിലായിരുന്നു വർണ്ണോത്സവം സംഘടിപ്പിച്ചത്. ജലാശയ സംരക്ഷണസന്ദേശവുമായി ചിത്രകാരന്മാർ പാവയിൽ പുഴയുടെ തീരത്ത് ഒത്തു ചേർന്ന് വർണ്ണ ചിത്രങ്ങൾ രചിച്ചു. കേരള ലളിതകലാ അക്കാദമി മെന്പർ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്ത ചിത്രോത്സവത്തിൽ ജീവൻ തോമസ്‍, സുനിൽ അശോകപുരം, അജയൻ കാരാടി, നദി, ഹാരൂൺ അൽ ഉസ്മാൻ, സതീഷ് കുമാർ തുടങ്ങീ എഴുപതോളം പ്രശസ്ത ചിത്രകാരന്മാർ പങ്കെടുത്തു.

ഫെസ്റ്റിൻറെ ഭാഗമായൊരുക്കുന്ന താൽക്കാലിക ആർട്ട് ഗ്യാലറിയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചിത്രങ്ങൾ വിറ്റു കിട്ടുന്ന വരുമാനം നിലന്പൂർ സന്തോഷ് എന്ന ചിത്രകാരൻറെ ചികിത്സാചിലവിലേക്കായി നൽകാനാണ് സംഘാടകസമിതിയുടെ തീരുമാനം.

ജലോത്സവം, പുഷ്പോത്സവം, സാംസ്കാരികോത്സവം, വിപണനമേളകൾ, അമ്യൂസ്മെൻറ് പാർക്ക്, ചിത്രഫോട്ടോ പ്രദർശനം, മെഗാസ്റ്റേജ് ഷോ, ചരിത്ര-വിദ്യാഭ്യാസപ്രദർശനം, ഭക്ഷ്യമേള, ബോട്ടിംഗ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികൾ ഉൾക്കൊള്ളുന്ന പാവയിൽ ഫെസ്റ്റ് ഏപ്രിൽ 7 ന് കേരളനിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

 

spot_img

Related Articles

കോവിഡ് പ്രതിസന്ധി പുനർ വായിപ്പിക്കുന്ന ലിംഗ വ്യവസ്ഥയും സ്ത്രീ പദവിയും 

ലേഖനം നിഷ്നി ഷെമിൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് കോവിഡ് പ്രതിസന്ധിയെ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയായ അന്റൊണിയോ ഗുട്ടറസ് വിവരിച്ചത്. അനിശ്ചിതത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ഭീകരമുഖങ്ങൾ ദ്രുതഗതിയിൽ  ജനിച്ചു കൊണ്ടിരിക്കുന്നു....

ഇത് നമ്മുടെ ഉത്തരവാദിത്തമാണ് ; ഔദാര്യമല്ല

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ വേതനം വീതം അഞ്ചുമാസം സമാഹരിക്കാനുള്ള തീരുമാനത്തെ ഏവരും സർവാത്മനാ സ്വാഗതം ചെയ്യണം. ഇത് നമ്മുടെ ഉത്തരവാദിത്തമാണ് ; ഔദാര്യമല്ല. പൊതുസംവിധാനങ്ങളുടെ വലിയ പിൻതുണയും സൗജന്യവും അനുഭവിച്ച്...

നന്ദി, ഒറ്റപ്പാലത്ത് നിന്ന് സ്നേഹപൂർവ്വം…

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി രോഗമുക്തമായതിനു ശേഷമുള്ള അനുഭവസാക്ഷ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്നെ ഒരു രോഗിയായല്ല, അതിഥിയെപ്പോലെയാണ് പരിചരിച്ചതെന്നും കുറിപ്പിൽ പറയുന്നു. വിദേശത്ത് നിന്നെത്തിയ യുവാവ്...
spot_img

Latest Articles