Monday, September 27, 2021

അഭയമുദ്രകള്‍

കവിത

പ്രസാദ് കാക്കശ്ശേരി

പല വഴിയത്രേ വിഷാദത്തെ വെല്ലാന്‍
അതിലൊന്ന്, ശ്വാസം അകത്തെടുക്കുക
മെല്ലെ, പുറത്തൊടുക്കുക
വലിച്ചെടുത്തതും ഒതുക്കി വിട്ടതും
അലച്ചിലിന്‍ ഗതി അല്ല, അഭാവമാം ഭാവം..
മൃതി നടിച്ച പോല്‍ ശവാസനത്തിലും
യതി ധ്യാനചര്യ പത്മാസനത്തിലും..
അധോഗമനം പോല്‍ അപഹാസ്യമാകും
വിദഗ്ദ്ധ യോഗിതന്‍ അഭയമുദ്രകള്‍..!കടുംകെട്ട് കെട്ടി കുരുങ്ങുമുല്‍ക്കണ്ഠ
അകം ചുരമാന്തും വിഷാദധൂമിക
ശയനമെത്തയില്‍ ചുരുളുമുള്‍ഭയം
നിസ്സംഗ മാനസം തപിച്ച വന്‍ മടി
ഇടയിടെ ഞെട്ടും ഉറക്കപ്പിച്ചുകള്‍
ഒരേ വഴി;ശ്വാസം, യോഗമര്യാദപാലനം..!

*

അണുവിലുമണു തുരന്ന് കേറുമ്പോള്‍
മുറതെറ്റി ശ്വാസം ഉരുകി വേവുമ്പോള്‍
മതം, ജാതി, വിധി, കൃതാര്‍ത്ഥമാം ധ്യാനം;
നിതാന്തമീ ശ്വാസം ,അരൂപചിത്തവും..
കരുതലായെത്തും പ്രാണ ഞരമ്പുകള്‍ക്കുള്ളില്‍
ഉയിരെഴുമേകമമൃത നിര്‍ത്ധരി..

ആത്മ ഓൺലൈനിൽ രചനകൾ പ്രസിദ്ധീകരിക്കാൻ
editor@athmaonline.in | WhatsApp : 9048906827

Previous articleകാലം
Next articleഹസ്ന യഹ്‌യ

Related Articles

തായി ൻ്റെ തൊണ്ടിയെമ്മെ

മലവേട്ടുവഗോത്രഭാഷാ കവിത ഉഷ എസ് പൈനിക്കര ചിത്രീകരണം : ഹരിത തായി ൻ്റെ തൊണ്ടിയെമ്മെ തായി കൈമെച്ചി തായി തായി ൻ്റെ തൊണ്ടിയെമ്മേ ബെളുതെ തണാറും കയ്മെയും കയിതിലും മുത്തുണകൊണ്ടക്കിയെ കൈവളെയും കല്ലെ മാലയും തായിരെ പാങ്.. പാളെത്തൊപ്പ്ലെ...

കുപ്പിവള

കവിത അഭിരാമി എസ്. ആർ ചിത്രീകരണം :ഹരിത പച്ച, മഞ്ഞ, ചോപ്പ് എന്തോരം നെറങ്ങളാ പല ജാതിയിൽ, പല വെലയിൽ പുള്ളിയൊള്ളത്, വരകളൊള്ളത്, ഒറ്റനെറം, പ്ലാസ്റ്റിക്, ചില്ല് ഒരു സെറ്റ് കുപ്പിവളയ്ക്ക് എത്ര നാളായി കൊതിക്കുവാ മാധവമ്മാമ്മേടെ കടേൽ പോവുമ്പോഴെല്ലാം കണ്ണ് ചെന്ന് വീഴുക വളകളിന്മേലാണ് എന്തുവാ കൊച്ചേ വേണ്ടേ? അരക്കിലോ പഞ്ചാര, നൂറ്...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിത പ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...

2 COMMENTS

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: