Monday, September 20, 2021

ക്ഷോഭപ്പൂവുകള്‍ക്ക് ഉമ്മകൊടുക്കുമ്പോള്‍

വായന

ഷൗക്കത്തലീഖാന്‍

‘നിരോധിക്കപ്പെട്ട സ്ഥലത്ത് ഉയർന്ന് നില്ക്കുന്ന നീതിയുടെ ശിഖരവും ഉയിർപ്പും തളിർപ്പുമായി മാറുകയാണ് കവിത. മനുഷ്യന്റെ ശ്വാസകോശ വ്യവസ്ഥയില്‍ ഒരു സൂക്ഷ്മാണു നടക്കാനിറങ്ങിയിട്ടു വർഷം ഒന്നു കഴിയുമ്പോൾ ‘ശ്വാസം കിട്ടാതെ മരിച്ചുവീഴുകയാണ് ഉത്തര- ദക്ഷിണ ഭാരതം. നീതി നിഷേധിക്കുകയും ആവിഷ്കാര – വിമർശന വിക്ഷോഭങ്ങൾ സൈബറിടങ്ങളിൽ പോലും മായ്ച്ചുകളയുകയാണ് അഭിനയമറിയുന്ന യോഗി. ഇത്തരം ആവിഷ്കാര വൈഷമ്യങ്ങൾ കവിതക്ക് വെളിയിൽ ഇറങ്ങി നടന്ന് നീതിയുടെ ക്ഷോഭപ്പൂവുകൾ കാട്ടിത്തരാനാവും’. ആത്മ ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ‘അഭയ മുദ്രകൾ ‘എന്ന പ്രസാദ് കാക്കശ്ശേരിയുടെ കവിത കോവിഡ് കാലത്ത് ശ്വാസം കിട്ടാതെ ദുരിതമനുഭവിക്കുന്ന മനുഷ്യാവസ്ഥയെ അഭിസംബോധന ചെയ്യുന്നു. ഓക്സിജൻ കിട്ടാതെ മഹാമാരി കാലത്ത് വേദനിക്കുന്ന ഉത്തരേന്ത്യൻ ജനതയെ നാം കാണുന്നു. ഈ കെട്ട കാലത്തിന് മുൻപാണ് ചില വിദഗ്ദ്ധ യോഗികൾ ശ്വസന മുദ്രകളും വ്യാജ ആത്മീയതയുമായി നമ്മെ പഠിപ്പിക്കാൻ വന്നത്. യോഗയെ അന്താരാഷ്ട്രതലത്തിൽ മാർക്കറ്റ് ചെയ്യുക, ശ്വസന നിയന്ത്രണ പ്രക്രിയകളിലൂടെ ഹിന്ദുത്വ ആത്മീയത വ്യാപിപ്പിക്കുക എന്നിവയായിരുന്നു പ്രധാന അജണ്ട. ആത്മീയ വ്യാപാരത്തിന് സാധ്യതകൾ അന്വേഷിച്ച ഹിന്ദുത്വപ്രത്യയ ശാസ്ത്രത്തിന്റെ നിലപാടുകൾ അപഹാസ്യം ആകുകയാണ് ഈ കോവിഡ് കാലത്ത് സംഭവിച്ചത്. ശ്വസനത്തെ മാർക്കറ്റ് ചെയ്യാൻ കപട ആത്മീയത എന്നും ശ്രമിച്ചിട്ടുണ്ട്. രവിശങ്കറും ബാബാ രാംദേവ് ഉൾപ്പെടെയുള്ളവരുടെ യോഗ -ആനന്ദോത്സവങ്ങൾ, വിഷാദം ഉൾപ്പെടെയുള്ള മനുഷ്യന്റെ സ്വാഭാവിക വ്യഥകളെ മുതലെടുത്ത് ഉള്ള ആത്മീയ വ്യാപാരങ്ങൾ, പലതരം ആസനങ്ങളുടെ അർത്ഥരഹിതമായ വിനിമയങ്ങൾ എന്നിവയിലൂടെ സമൂഹത്തെ വഴിതെറ്റിച്ചതിനുള്ള തിരിച്ചടികൾ ഈ കവിതയുടെ ഉള്ളിലുണ്ട്.ലോകത്ത് ഏറ്റവും കുറവ് ഹാപ്പിനെസ് ഇൻഡക്സ് ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അഫ്ഗാനിസ്ഥാൻ അക്കാര്യത്തിൽ ഇന്ത്യയ്ക്ക് തൊട്ടു താഴെയാണെന്ന് ഓർക്കണം. സന്തോഷവും ദുഃഖവും ഭരണകൂടത്തിന്റെ ഇടപെടലിലൂടെയാണ് സമൂഹത്തെ ബാധിക്കുന്നത്. അഭിനവ യോഗിമാരായി ചമയുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ കവിത.

സംസ്കൃത ജഡിലമായ ഭാഷയിലാണ് കവിത എഴുതിയിട്ടുള്ളത്. അത് ബോധപൂർവ്വം ആകണമെന്നില്ല. കൊവിഡ് കാലത്ത് ഉത്തരേന്ത്യൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ, വൈഷമ്യങ്ങൾ ഈ രചനയെ രോഷകവിതയാക്കി മാറ്റുന്നു. ജനഹൃദയങ്ങളിൽ എത്താൻ ലളിതമായ വഴി സ്വീകരിക്കുകയാണ് പുതുകവിത ചെയ്യേണ്ടത്. ഏകാന്തത ഉള്ളപ്പോൾ ഞാൻ എങ്ങനെ ഒറ്റയ്ക്കാകും എന്ന വീരാൻകുട്ടിയുടെ കവിത നോക്കുക. എത്ര ലളിതമാണ് അത് .അതേ സമയം ഗഹനവും ആണ്. വൃത്തനിബന്ധമായി എഴുതി മനോഹരമായ ആശയത്തെ സംസ്കൃതീകരിച്ച പട്ടുമെത്തയിൽ കിടത്തുന്നതിനേക്കാൾ നല്ലത് ലളിതമായ വഴി സ്വീകരിക്കുകയാണ് പുതു കവിതയ്ക്ക് നല്ലത്. ജനങ്ങളെ ബാധിക്കുന്ന വിഷയം അത് മനസ്സിലാവുന്ന ഭാഷയിൽ എഴുതുന്നത് കുറേക്കൂടി സ്വീകാര്യമാക്കും. ആശയ ദൃഢതയും അകക്കാമ്പുമുള്ള കവിത കുറേക്കൂടി ലളിതമായാല്‍ അതായിരിക്കും മികച്ചത്. ഈ കാലത്തെ രോഗാത്മകവും രോഷാത്മകവും ആയ അവസ്ഥയെ പ്രതിനിധീകരിക്കുന്നു എന്നതുകൊണ്ട് ‘അഭയമുദ്രകൾ’എന്ന കവിത ശ്രദ്ധിക്കേണ്ടതുണ്ട്.

അഭയമുദ്രകള്‍

Related Articles

ദ്വന്ദ്വഗോപുരങ്ങളല്ല ഉടലും മനുഷ്യരും.

വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന. അനസ്. എന്‍. എസ്. ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും. ഹിംസയും നന്മയും നിരാശയും പ്രതീക്ഷയും സന്തോഷവും രതിശൂന്യതയും മാറിമാറി ഓരോ മനുഷ്യരിലും പലപല...

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടി ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

കാടലച്ചിലുകളുടെ കലാപങ്ങളുടെ കാവ്യപ്പെടലുകൾ.

വിജിലയുടെ പച്ച പൊങ്ങ് പെരുവഴി എന്ന കവിതാസമാഹാരത്തിന്റെ പഠനം വായന ഡോ. ഐറിസ് കൊയ്‌ലിയോ മലയാളം എത്രയെത്ര തന്മ(identity)കളുടെ പകര്‍ത്തിയെഴുതും മൊഴികളായിത്തീരുന്നുവെന്ന് ഇന്നിന്‍റെ വായന അറിവേറ്റുന്നുണ്ട്. നിലവാരപ്പെടുത്തേണ്ട ഒറ്റമൊഴിയായി മലയാളത്തിന്‍റെ വടിവുകള്‍ തിരഞ്ഞിറങ്ങിയവര്‍ക്ക് നാട്ടുപേച്ചുകളില്‍ കാമ്പില്ലെന്ന്...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: