Homeവായനക്ഷോഭപ്പൂവുകള്‍ക്ക് ഉമ്മകൊടുക്കുമ്പോള്‍

ക്ഷോഭപ്പൂവുകള്‍ക്ക് ഉമ്മകൊടുക്കുമ്പോള്‍

Published on

spot_imgspot_img

വായന

ഷൗക്കത്തലീഖാന്‍

‘നിരോധിക്കപ്പെട്ട സ്ഥലത്ത് ഉയർന്ന് നില്ക്കുന്ന നീതിയുടെ ശിഖരവും ഉയിർപ്പും തളിർപ്പുമായി മാറുകയാണ് കവിത. മനുഷ്യന്റെ ശ്വാസകോശ വ്യവസ്ഥയില്‍ ഒരു സൂക്ഷ്മാണു നടക്കാനിറങ്ങിയിട്ടു വർഷം ഒന്നു കഴിയുമ്പോൾ ‘ശ്വാസം കിട്ടാതെ മരിച്ചുവീഴുകയാണ് ഉത്തര- ദക്ഷിണ ഭാരതം. നീതി നിഷേധിക്കുകയും ആവിഷ്കാര – വിമർശന വിക്ഷോഭങ്ങൾ സൈബറിടങ്ങളിൽ പോലും മായ്ച്ചുകളയുകയാണ് അഭിനയമറിയുന്ന യോഗി. ഇത്തരം ആവിഷ്കാര വൈഷമ്യങ്ങൾ കവിതക്ക് വെളിയിൽ ഇറങ്ങി നടന്ന് നീതിയുടെ ക്ഷോഭപ്പൂവുകൾ കാട്ടിത്തരാനാവും’. ആത്മ ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ‘അഭയ മുദ്രകൾ ‘എന്ന പ്രസാദ് കാക്കശ്ശേരിയുടെ കവിത കോവിഡ് കാലത്ത് ശ്വാസം കിട്ടാതെ ദുരിതമനുഭവിക്കുന്ന മനുഷ്യാവസ്ഥയെ അഭിസംബോധന ചെയ്യുന്നു. ഓക്സിജൻ കിട്ടാതെ മഹാമാരി കാലത്ത് വേദനിക്കുന്ന ഉത്തരേന്ത്യൻ ജനതയെ നാം കാണുന്നു. ഈ കെട്ട കാലത്തിന് മുൻപാണ് ചില വിദഗ്ദ്ധ യോഗികൾ ശ്വസന മുദ്രകളും വ്യാജ ആത്മീയതയുമായി നമ്മെ പഠിപ്പിക്കാൻ വന്നത്. യോഗയെ അന്താരാഷ്ട്രതലത്തിൽ മാർക്കറ്റ് ചെയ്യുക, ശ്വസന നിയന്ത്രണ പ്രക്രിയകളിലൂടെ ഹിന്ദുത്വ ആത്മീയത വ്യാപിപ്പിക്കുക എന്നിവയായിരുന്നു പ്രധാന അജണ്ട. ആത്മീയ വ്യാപാരത്തിന് സാധ്യതകൾ അന്വേഷിച്ച ഹിന്ദുത്വപ്രത്യയ ശാസ്ത്രത്തിന്റെ നിലപാടുകൾ അപഹാസ്യം ആകുകയാണ് ഈ കോവിഡ് കാലത്ത് സംഭവിച്ചത്. ശ്വസനത്തെ മാർക്കറ്റ് ചെയ്യാൻ കപട ആത്മീയത എന്നും ശ്രമിച്ചിട്ടുണ്ട്. രവിശങ്കറും ബാബാ രാംദേവ് ഉൾപ്പെടെയുള്ളവരുടെ യോഗ -ആനന്ദോത്സവങ്ങൾ, വിഷാദം ഉൾപ്പെടെയുള്ള മനുഷ്യന്റെ സ്വാഭാവിക വ്യഥകളെ മുതലെടുത്ത് ഉള്ള ആത്മീയ വ്യാപാരങ്ങൾ, പലതരം ആസനങ്ങളുടെ അർത്ഥരഹിതമായ വിനിമയങ്ങൾ എന്നിവയിലൂടെ സമൂഹത്തെ വഴിതെറ്റിച്ചതിനുള്ള തിരിച്ചടികൾ ഈ കവിതയുടെ ഉള്ളിലുണ്ട്.



ലോകത്ത് ഏറ്റവും കുറവ് ഹാപ്പിനെസ് ഇൻഡക്സ് ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അഫ്ഗാനിസ്ഥാൻ അക്കാര്യത്തിൽ ഇന്ത്യയ്ക്ക് തൊട്ടു താഴെയാണെന്ന് ഓർക്കണം. സന്തോഷവും ദുഃഖവും ഭരണകൂടത്തിന്റെ ഇടപെടലിലൂടെയാണ് സമൂഹത്തെ ബാധിക്കുന്നത്. അഭിനവ യോഗിമാരായി ചമയുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ കവിത.

സംസ്കൃത ജഡിലമായ ഭാഷയിലാണ് കവിത എഴുതിയിട്ടുള്ളത്. അത് ബോധപൂർവ്വം ആകണമെന്നില്ല. കൊവിഡ് കാലത്ത് ഉത്തരേന്ത്യൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ, വൈഷമ്യങ്ങൾ ഈ രചനയെ രോഷകവിതയാക്കി മാറ്റുന്നു. ജനഹൃദയങ്ങളിൽ എത്താൻ ലളിതമായ വഴി സ്വീകരിക്കുകയാണ് പുതുകവിത ചെയ്യേണ്ടത്. ഏകാന്തത ഉള്ളപ്പോൾ ഞാൻ എങ്ങനെ ഒറ്റയ്ക്കാകും എന്ന വീരാൻകുട്ടിയുടെ കവിത നോക്കുക. എത്ര ലളിതമാണ് അത് .അതേ സമയം ഗഹനവും ആണ്. വൃത്തനിബന്ധമായി എഴുതി മനോഹരമായ ആശയത്തെ സംസ്കൃതീകരിച്ച പട്ടുമെത്തയിൽ കിടത്തുന്നതിനേക്കാൾ നല്ലത് ലളിതമായ വഴി സ്വീകരിക്കുകയാണ് പുതു കവിതയ്ക്ക് നല്ലത്. ജനങ്ങളെ ബാധിക്കുന്ന വിഷയം അത് മനസ്സിലാവുന്ന ഭാഷയിൽ എഴുതുന്നത് കുറേക്കൂടി സ്വീകാര്യമാക്കും. ആശയ ദൃഢതയും അകക്കാമ്പുമുള്ള കവിത കുറേക്കൂടി ലളിതമായാല്‍ അതായിരിക്കും മികച്ചത്. ഈ കാലത്തെ രോഗാത്മകവും രോഷാത്മകവും ആയ അവസ്ഥയെ പ്രതിനിധീകരിക്കുന്നു എന്നതുകൊണ്ട് ‘അഭയമുദ്രകൾ’എന്ന കവിത ശ്രദ്ധിക്കേണ്ടതുണ്ട്.

അഭയമുദ്രകള്‍

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...