Homeകേരളംപ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

Published on

spot_imgspot_img

1970-80കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനായിരുന്നു സത്താർ. 1975ൽ പുറത്തിറങ്ങിയ ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘അനാവരണ’ത്തിലൂടെ നായകനായി അരങ്ങേറ്റം. ശരപഞ്ജരം, അവളുടെ രാവുകൾ, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

 തമിഴ്, തെലുങ്ക് ഭാഷകളിൽ ഉൾപ്പെടെ 148 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കി വച്ചതാ’ണ് ഏറ്റവും ഒടുവിലത്തെ ചിത്രം.

ആലുവ കടങ്ങല്ലുർ സ്വദേശികളായ ഖാദർ പിള്ള, ഫാത്തിമ ദമ്പതികളുടെ 10 മക്കളിൽ ഒമ്പതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം. ആലുവ യു.സി. കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

1979ൽ നടി ജയഭാരതിയെ വിവാഹം കഴിച്ചു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ട നടൻ കൃഷ്. ജെ. സത്താർ ഇവരുടെ മകനാണ്. 1987ൽ ദമ്പതികൾ വേർപിരിഞ്ഞു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സത്താറിന്റെ അന്ത്യം ഇന്ന് പുലർച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this