പാലക്കാടിന്റെ മണ്ണില്‍ ‘പുഴയാളി’ സമ്മര്‍ ക്യാമ്പ്

അഹല്യ ഹെറിറ്റേജ് വില്ലേജിന്റെ നേതൃത്വത്തില്‍ ‘പുഴയാളി’ എന്ന പേരില്‍ സമ്മര്‍ ക്യമ്പ് സംഘടിപ്പിക്കുന്നു. അഹല്യയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ സമ്മര്‍ക്യാമ്പാണ് ഏപ്രില്‍ 20 മുതല്‍ 24 വരെ നടക്കുന്നത്. ക്യാമ്പിലേക്ക് 12 മുതല്‍ 18 വയസുവരെയുള്ളവര്‍ക്കാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. ഈ തവണ പുഴകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്ന് ‘പുഴയാളി’ എന്ന പേരില്‍ നിന്ന് തന്നെ വ്യക്തം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയാണ്.

കാമ്പിന്റെ ഭാഗമായി പേപ്പര്‍ പ്ലേറ്റ് നിര്‍മാണം, പാള പ്ലേറ്റ് നിര്‍മാണം, ഫീല്‍ഡ് ട്രിപ്പ്, നാടന്‍പാട്ടവതരണം എന്നിവയും ഉണ്ടാവും. പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും മറ്റും രജിസ്റ്റര്‍ ചെയ്യുന്നവരെ നേരിട്ടറിയിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ http://www.ahaliaheritagevillage.org/register/academics ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ലഭിക്കുന്ന ഫോം ഓണ്‍ലൈനായി പൂരിപ്പിച്ചയക്കുക. ഇതില്‍  interested in എന്ന കോളത്തില്‍ SUMMER CAMP എന്ന് സെലക്ട് ചെയ്യുക. ഏപ്രില്‍ 15 ന് മുന്‍പ് ഓണ്‍ലൈനില്‍ ഫോം പൂരിപ്പിക്കണം. ക്യാമ്പ് ഫീ ഏപ്രില്‍ 20ന് റിപ്പോര്‍ട്ടിംഗ് സമയത്ത്  നേരിട്ട് അടച്ചാല്‍ മതി. രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്റ്റര്‍ ചെയ്ത ഫോമില്‍ കൊടുത്ത അതേ വാട്‌സാപ്പ് നമ്പറില്‍ നിന്നും AHALIA SUMMER CAMP 2019 REGISTERED എന്നും കുട്ടിയുടെ പേരും താഴെ കൊടുത്ത നമ്പറിലേക്കു Whatsapp ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 89218 25733

Leave a Reply

Your email address will not be published. Required fields are marked *