അക്കിത്തത്തിന് ജ്ഞാനപീഠം

സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ പുരസ്‌കാരവും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. പാലക്കാടുള്ള കുമാരനല്ലൂരിൽ1926 മാർച്ച് 18 ന് ജനിച്ച അദ്ദേഹം എട്ടാം വയസ്സുമുതൽ തന്നെ കവിതയെഴുതിതുടങ്ങിയിട്ടുണ്ട്. സമുദായ പരിഷ്കരണത്തോടൊപ്പം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗവുമായി.

Leave a Reply

Your email address will not be published. Required fields are marked *