പഴയകാല പാട്ടുകള്‍ക്ക് ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നു- ബാപ്പുവാവാട്

താമരശ്ശേരി: ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള കരുത്തും ഭംഗിയും പഴയകാല പാട്ടുകള്‍ക്കുണ്ടായിരുന്നുവെന്നും നവോത്ഥാനകേരളം കെട്ടിപ്പടുക്കുന്നതില്‍ സാഹിത്യകാരന്‍മാരും പങ്കുവഹിച്ചിട്ടുണ്ടെന്നും ഗാനരചയിതാവ് ബാപ്പു വാവാട് അഭിപ്രായപ്പെട്ടു. പൂനൂര്‍ അല സാഹിത്യവേദിയുടെ അക്ഷരോത്സവത്തില്‍ സാഹിത്യസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സലീം വേണാടി ആമുഖ പ്രസംഗം നടത്തി. പുതുവഴിതേടുന്ന കവിതകള്‍ കവിയരങ്ങില്‍ ഗോപാല്‍ഷാംങ് മോഡറേറ്ററായിരുന്നു. ചോയി കാന്തപുരം, എം. എ. മദനി എകരൂല്‍, ഇവി അബ്ബാസ് മാസ്റ്റര്‍, പുത്തൂര്‍ ഇബ്രാഹിംകുട്ടി, പി. കെ. കുഞ്ഞിരാമന്‍, ഫാത്തിമ ഫസീല, ഷാനവാസ് പൂനൂര്‍, ഉസ്മാന്‍ ചാത്തംചിറ, ജാഫര്‍ചളിക്കോട്, മജീദ് കണിച്ചാടന്‍ കവിതകള്‍ അവതരിപ്പിച്ചു.

കഥയുടെ ജാലകം സെഷനില്‍ രാധാകൃഷ്ണന്‍ ഉണ്ണികുളം മോഡറേറ്ററായി. ശിവപുരം ഉണ്ണിനാണുനായര്‍, റഷീദ് പുന്നൂര്‍ ചെറുപാലം, കെ.ഗോപാല്‍ഷാങ് കഥകള്‍ അവതരിപ്പിച്ചു. ഡി.ഇ.ഒ അഹമ്മദ്കുട്ടിമാസ്റ്റര്‍, ഡോ. യു. കെ. മുഹമ്മദ്, ബാബു മാസ്റ്റര്‍, ജാഫര്‍ കോളിക്കല്‍, ജാഫര്‍ ചളിക്കോട് എന്നിവരെ ആദരിച്ചു. തുടര്‍ന്ന് സുമേഷ്, മനോജ് എന്നിവര്‍ നയിച്ച ഗിറ്റാറും പാട്ടും കരോക്കെ ഗാനമേളയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *