Wednesday, June 23, 2021

വീൽ ചെയറിൽ ഇരുന്ന് അലൻ വിക്രാന്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം റിലീസ് ചെയ്തു

ഇപ്പോൾ പാൻ ഇന്ത്യ മൂവി സംവിധാനം ചെയ്യാനുളള ഒരുക്കത്തിലാണ് അലൻ.

അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്ത് പൂർത്തികരിച്ച “കോട്ടയത്ത് ഒരു പ്രണയകാലത്ത്” എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു. 2018 ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം വളരെയധികം പ്രതിസന്ധികളെ നേരിട്ട് മൂന്നു വർഷത്തിന് ശേഷം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്.

2018 ലാണ് സംവിധായകനും ഛായഗ്രാഹകനുമായ അലന് സുഹൃത്ത് നിധിൻ ആൻഡ്രൂസിനോടൊപ്പം വാഹനപകടം ഉണ്ടാകുന്നത്. അപകടത്തെ തുടർന്ന് നിധിൻ മരണപ്പെടുകയും അലൻ ചങ്ക് മുതൽ താഴേയ്ക്ക് തളർന്നു വീൽച്ചെയറിൽ അഭയം പ്രാപിക്കുകയും ചെയ്തു. ചിത്രത്തിന്റ ട്രയൽ ഷൂട്ടിങ് കഴിഞ്ഞ ഉടനെയായിരുന്നു അപകടം സംഭവിക്കുന്നത്. പിന്നീട് സംവിധായകനായ അലൻ, ട്രയൽ ഷൂട്ടിംഗ് ഫൂട്ടേജ് ഉപയോഗിച്ച് വീൽചെയറിൽ ഇരുന്നാണ് ബാക്കി മുഴുവൻ വർക്കുകളും പൂർത്തികരിച്ചത്. അതിനിടയിൽ ഷൂട്ടിംഗ് ഫൂട്ടേജ്‌ നഷ്ട്ടപെടുക തുടങ്ങി മറ്റനേകം പ്രതിസന്ധികളും ചിത്രം നേരിടുകയുണ്ടായി. എന്നിരുന്നാലും തന്റെ പ്രിയ സുഹൃത്ത് നിധിൻ അവസാനമായി അഭിനയിച്ച ചിത്രമായതിനാൽ എങ്ങനെയും റീലീസ് ചെയ്യണമെന്ന നിശ്ചയത്തിൽ അലനും സുഹൃത്തുക്കളും ചേർന്ന് ഫിലിം പൂർത്തികരിക്കുകയായിരുന്നു.ചിത്രത്തിൽ അലൻ വിക്രാന്ത്, നിധിൻ ആൻഡ്രൂസ്, സാൻണ്ടി സീറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അലൻ വിക്രാന്ത് ഇപ്പോൾ വീൽചെയറിൽ ഇരുന്നുകൊണ്ട് തന്നെ മലയാളം തമിഴ് ഉൾപ്പെടെ നാലു ഭാഷകളിൽ പാൻ ഇന്ത്യ മൂവീ സംവിധാനം ചെയ്യുനുള്ള ഒരുക്കത്തിലാണ്.

അലൻ അപകടത്തിന് മുൻപ്

കൊച്ചി ഗുഡ്നസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്റ് ടെലിവിഷനിൽ നിന്ന് 2016 ലാണ് അലൻ സിനിമാട്ടോഗ്രാഫി പഠനം പൂർത്തിയാക്കിയിറങ്ങിയത്. പഠിച്ചിറങ്ങിയപ്പോൾ ആ വർഷത്തെ മികച്ച സംവിധായകനും സിനിമാട്ടോഗ്രാഫർ ക്കുമുള്ള ഗോൾഡ്‌ മെഡൽ അലനായിരുന്നു. പഠനശേഷം സിനിമകളിലും വെബ് സീരീസ്കളിലും അനേകം ഷോർട്ട് ഫിലിമുകളിലും അലൻ വർക്ക് ചെയ്തു. പിന്നീട് അലനും സുഹൃത്ത് നിധിനും ചേർന്ന് ഗ്രീൻ വോൾഡ് മീഡിയ എന്ന പേരിൽ ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ചു. അതിനിടയിൽ അഭിനയത്തോട് താല്പര്യമുണ്ടായിരുന്ന അലന് തമിഴ് സിനിമയിലേയ്ക്ക് സെക്കന്റ് ഹീറോയായി അവസരം ലഭിച്ചിരുന്നു . അലൻ സെബാസ്റ്റ്യൻ എന്ന യഥാർത്ഥ പേരിൽ നിന്നും അലൻ വിക്രാന്ത് എന്ന സ്റ്റേജ് നെയിം സ്വികരിച്ചത് അപ്പോഴാണ്.പ്രൊഡകഷൻ കമ്പനിയുമായി എഗ്ഗ്രിമെന്റ് ഒപ്പിട്ട് അതിനായി ഒരുങ്ങിയിരിക്കുമ്പോഴാണ് നിർഭാഗ്യവശാൽ അപകടം സംഭവിക്കുന്നത്. ഇപ്പോൾ സംവിധാനം ചെയ്യാൻ പോകുന്ന മൾട്ടി ലാംഗ്വേജ് ഫിലിമിന്റെ അവസാനഘട്ട സ്ക്രിപ്റ്റിങ്ങിലാണ് അലൻ. ഈ ഫിലിം ചെയ്യുന്നതിലൂടെ തന്നെപ്പോലെ പല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മറ്റുള്ളവർക്കും മോട്ടിവേഷനാകാൻ സാധിക്കുമെന്നും അതിനായി എല്ലാവരും തന്റെ കുടെ നിന്ന് സപ്പോർട്ട് ചെയ്മെന്നുമാണ് അലന്റെ പ്രതീക്ഷ. കണ്ണൂർ, ഇരിട്ടി പേരാവൂർ സ്വദേശിയാണ് അലൻ വിക്രാന്ത്.


athma_online-whatsappRelated Articles

ആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ

കുന്നംകുളത്തങ്ങാടിയിലെ നാടക റിഹേഴ്സലുകളും സിനിമാചർച്ചകളും കടന്ന് സിനിമയിലെ ആൾക്കുട്ടങ്ങളിൽ ഒരാളായി മാറിയതു വരെയുള്ള യാത്രയെക്കുറിച്ച് നടൻ ഇർഷാദ് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്… തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെ ആർ എസ്സ് പാർസൽ സർവീസിൽ...

‘കള’യിലെ കള നടീലുകൾ

ഡോ.സുനിത സൗപർണിക 'കള'യിലെ അച്ഛനെ കുറിച്ചാണ്. 'കള'യിലെ അച്ഛനെ ശ്രദ്ധിച്ചിരുന്നോ? പൂഴ്ത്തിവയ്പ്പുകളുടെ വൻസമ്പാദ്യമുള്ള ആ മനുഷ്യനെ? അയാളുടെ അലമാരയ്ക്കകം നോക്കിയിരുന്നോ? തനിയ്ക്കു മാത്രമായി കരുതിയ പണം, മദ്യം, ഓറഞ്ച്, കുരുമുളക്, തോക്ക്, ഒപ്പമുള്ളവരോടുള്ള സ്നേഹം. … ഇനി 'കള'യിലെ...

“ആർക്കറിയാം” – ഒരാസ്വാദനം.

സംഗീത ജയ മനസ്സിൽ പ്രത്യേകിച്ച് ഒരു ചലനവും അത്ഭുതവും ഉണ്ടാക്കാതെ പോയ ഒരു സാധാരണ സിനിമ. യാതൊരവകാശവാദവും ഉന്നയിക്കാതെ, സിമ്പിളായി കഥ പറഞ്ഞ ഒരു നിർദ്ദോഷ സിനിമ. എങ്കിലും, മനുഷ്യമനസ്സിന് എണ്ണിയാലൊടുങ്ങാത്ത അടരുകളുണ്ടെന്നും മനുഷ്യന്റെ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat