Homeചിത്രകലആയിരത്തഞ്ഞൂറോളം സമ്മാനങ്ങളുമായി അഖിലേന്ത്യാ ബാലചിത്രരചനാ മത്സരം

ആയിരത്തഞ്ഞൂറോളം സമ്മാനങ്ങളുമായി അഖിലേന്ത്യാ ബാലചിത്രരചനാ മത്സരം

Published on

spot_imgspot_img

കോഴിക്കോട്: കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും അംഗീകാരത്തോടെ യൂണിവേഴ്‌സല്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ ബാലചിത്രരചനാ മത്സരമായ ‘വര്‍ണ്ണോത്സവം 2019’ സംഘടിപ്പിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഹാളില്‍ വെച്ച് ജനുവരി 2ന് രാവിലെ 9 മണിയ്ക്ക് മത്സരം ആരംഭിക്കും. പ്രശസ്ത ചിത്രകാരന്‍ കെ. പി ആന്റണി മാസ്റ്റര്‍ 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഓണ്‍ ദി സ്‌പോട്ട് മത്സരമാണിത്.

മൂന്ന് മുതല്‍ പതിനെട്ടു വയസ്സുവരെയുള്ളവര്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും മികച്ച ചിത്രത്തിന് ആന്റണി മാസ്റ്റര്‍ സ്മാരക സ്വര്‍ണമെഡലും മികച്ച ബാലചിത്രകാരന് മാതൃഭൂമി സ്വര്‍ണമെഡലും മികച്ച ബാലചിത്രകാരിക്ക് മനോരമ സ്വര്‍ണമെഡലും സമ്മാനമായി ലഭിക്കും. കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വിദ്യാലയത്തിന് സുദര്‍ശന്‍ എവര്‍റോളിങ് ട്രോഫിയും ഷീല്‍ഡും ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന് മൂലേപ്പാട്ട് ചേറുക്കുട്ടി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. കൂടാതെ ഓരോ വയസ്സും ഓരോ ഗ്രൂപ്പാക്കി തിരിച്ച് അവയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇവയ്ക്ക് പുറമെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും പ്രതിഭകള്‍ക്ക് നല്‍കും. മത്സരത്തിന് പ്രവേശന ഫീസില്ല. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണ്ട ആവശ്യവുമില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this