Homeസിനിമഞെട്ടിക്കാന്‍ വീണ്ടും സൗബിന്‍; 'അമ്പിളി'യുടെ ഫസ്റ്റ് ലുക്ക് എത്തി

ഞെട്ടിക്കാന്‍ വീണ്ടും സൗബിന്‍; ‘അമ്പിളി’യുടെ ഫസ്റ്റ് ലുക്ക് എത്തി

Published on

spot_imgspot_img

കുമ്പളങ്ങി നൈറ്റ്സിന്റെ ഹാങ്ങ് ഓവർ ഇതുവരെ മാറിയിട്ടില്ല. സജിക്ക് ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ കയ്യടി കിട്ടി കൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയിലാണ് പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും സൗബിന്‍ ഷാഹിര്‍ എത്തുന്നത്. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തിലാണ് സൗബിന്‍ അമ്പരപ്പിക്കുന്ന മേക്ക്ഓവറില്‍ പുറത്ത് വന്നിരിക്കുന്നത്.

ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. നടി നസ്‌റിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന അമ്പിളിയില്‍ പുതുമുഖം തന്‍വി റാം ആണ് നായിക.

നടന്‍ ഫഹദ് ഫാസിലാണ് അമ്പിളിയുടെ ആദ്യ ലുക്ക് ഫേസ്ബുക്ക് വഴി പുറത്ത് വിട്ടത്. ‘അമ്പിളി’ എന്ന ടൈറ്റില്‍ ഡിസൈന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. അഭിലാഷ് ചാക്കോയുടെ അണ് ഡിസൈൻ. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാറിന്റേതാണ് വരികള്‍.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ച കിരണ്‍ ദാസാണ് അമ്പിളിയുടെയും എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷാര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും, ആര്‍ ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെ.കെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ ഈ വര്‍ഷം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this