HomeTHE ARTERIASEQUEL 50 FEEDBACK ISSUEഅനീഷ് ഫ്രാൻസിസ്

അനീഷ് ഫ്രാൻസിസ്

Published on

spot_imgspot_img

അനീഷ് ഫ്രാൻസിസ്

ഉള്ളടക്കം വച്ച് നോക്കിയാല്‍ ഇപ്പോഴത്തെ ഏതൊരു അച്ചടി മാസികയ്ക്ക് ഒപ്പമോ അതില്‍ ഏറെയൊ നല്ല നിലവാരം പുലര്‍ത്തുന്ന ഒരു പോര്‍ട്ടലാണ് ആത്മ ഓണ്‍ ലൈന്‍. എല്ലാ ലക്കങ്ങളും വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍, എന്റെ വ്യക്തിപരമായ വായനാനുഭവമാണിത്.

ഇന്റര്‍നെറ്റ് വന്നതോടെ എല്ലാവരും എഴുത്തുകാരായി എന്ന് ഒരു ആരോപണം ഉണ്ട്. ഓണ്‍ലൈന്‍ രചനകള്‍ക്ക് നിലവാരം പോര എന്ന് ധ്വനിപ്പിക്കുന്ന ഈ ആരോപണം കൂടുതലും അച്ചടി സാഹിത്യമേഖലയില്‍നിന്നുമാണ് വരുന്നത് . ഫെയ്സ് ബുക്ക് എഴുത്തിന്‍റെ കാര്യമെടുത്താല്‍ അതില്‍ കുറെയൊക്കെ സത്യം ഉണ്ട് താനും. അച്ചടി സാഹിത്യ മാസികകളില്‍ ഉള്ളത് പോലെയുള്ള എഡിറ്ററുടെ സാന്നിധ്യമില്ലായ്മയാണ് ഈ പ്രശ്നത്തിന് ഒരു കാരണം. എഴുതാന്‍ ലഭിക്കുന്ന പരിധിയില്ലാത്ത സ്വാതന്ത്രത്തിനൊപ്പം രചനകളുടെ ക്വാളിറ്റി ഉറപ്പാക്കാന്‍ ഒരു എഡിറ്റര്‍ കൂടിയുണ്ടെങ്കില്‍ വിഭവങ്ങള്‍ക്ക് രുചിയേറും. ആത്മയെ സംബന്ധിച്ചു വളരെ നല്ല ഒരു എഡിറ്റോറിയല്‍ ടീം എല്ലാ ലക്കങ്ങളും മികച്ചതാക്കാന്‍ പ്രയത്നിക്കുന്നു. കഥ, കവിതകള്‍, വളരെ current ആയ വിഷയങ്ങളില്‍ ഉള്ള ലേഖനങ്ങള്‍, പുസ്തക പരിചയങ്ങള്‍, നിരൂപണങ്ങള്‍, ഫോട്ടോഗ്രാഫി തുടങ്ങി ഏറെ വിഷയവൈവിധ്യമുള്ള ഉള്ളടക്കം ഓരോ ലക്കങ്ങളിലും നിരത്താന്‍ ആത്മ എഡിറ്റിംഗ് നടത്തുന്ന ശ്രമത്തെ എത്ര പ്രശംസിച്ചാലും മതിയാകുകയില്ല.

വ്യക്തിപരമായി കവിത വളരെ കുറച്ചു ആസ്വദിക്കാന്‍ കഴിയുന്ന ഒരാളാണ് ഞാന്‍. ആത്മയില്‍ ശ്രീമതി രോഷ്നി സ്വപ്ന എഴുതുന്ന ലേഖനങ്ങള്‍ ഒരുപാട് നല്ല കവിതകള്‍ ആസ്വദിക്കാന്‍ സഹായിച്ചു. രാഹുല്‍ റിസയുടെ ട്രാന്‍സ് ജൻഡേഴ്സിനെ കുറിചുള്ള ലേഖനം, വിഷ്ണു നാഥിന്റെ ഐഫ.എഫ്.എഫ്.കെയെ കുറിച്ചുള്ള ലേഖനം ഒക്കെ ഏറെ മികച്ചതായിരുന്നു.ഒരുപക്ഷെ മുന്‍നിര അച്ചടി മാസികകളില്‍ പോലും ചര്‍ച്ച ചെയ്യാത്ത പല വിഷയങ്ങളും ആത്മയില്‍ വരുന്നുണ്ട്. വിരല്‍നഖ നാഗമിഴയും ഊടുവഴികളില്‍ എന്ന ലേഖന പരമ്പര മനോഹരമാണ്. മലയാളിയുടെ ലൈംഗികതയെ കുറിച്ചും, ആ സാഹിത്യമേഖലയെ കുറിച്ചുമോക്കെയുള്ള ഒരു തുറന്നെഴുത്താണ് ഈ ലേഖനം. ഈ വിഷയങ്ങള്‍ക്ക് ഇത്രയും ആഴവും പരപ്പും ഉണ്ടോയെന്നു നാം അതിശയിച്ചു പോകുന്ന scholarly article ആണത്. ഏവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വരുന്ന ലേഖനങ്ങളാണ് ആത്മയില്‍ വരുന്നത്. മുഖ്യധാരാ മാസികകളില്‍ കണ്ടു വരുന്ന ജാര്‍ഗന്‍ (jargon)കൊണ്ടുള്ള കളിയില്ലാതെ നേരെ ചൊവ്വേ കാര്യം പറയുന്ന ഉള്ളക്കം ഏറെ വായനക്കാര്‍ക്ക് ആശ്വാസകരമാണ്. മറ്റൊന്ന് ഫോട്ടോഗ്രാഫിയാണ്.ഒരു പോര്‍ട്ടല്‍ എന്നുള്ള ശക്തി ആത്മ പരമാവധി ഉപയോഗിക്കുന്ന ഒരു മേഖലയാണ് അത്. ഒരുപാട് നല്ല ഫോട്ടോഗ്രാഫെഴ്സിനയൂം അവരുടെ ചിത്രങ്ങളെയും ആത്മയിലൂടെ പരിചയപ്പെടാന്‍ സാധിച്ചു.

2017ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആത്മയുടെ ആർട്ടേരിയയുടെ അമ്പതാം പതിപ്പ് മേയ് 27നു പ്രസിദ്ധികരിക്കപെടുകയാണ്. ആത്മ എന്ന പോര്‍ട്ടലിന്റെ ചരിത്രത്തില്‍ മാത്രമല്ല മലയാള ഡിജിറ്റല്‍ സാഹിത്യത്തിന്റെ തന്നെ ഒരു നാഴികക്കല്ലാണ് ഈ മുഹൂര്‍ത്തം. മലയാള അച്ചടി സാഹിത്യം ഒരു പ്രത്യേക ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ഒരുപാട് മാസികകള്‍ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. നെറ്റ്ഫ്ലിക്സ് തുടങി ഓ.ടി.ടി പ്ലാറ്റ് ഫോമിലൂടെ തീരെ ചെലവ് കുറഞ്ഞ വീഡിയൊ ഡേറ്റയുമായി പോരാടി വേണം ഇന്ന് അച്ചടി സാഹിത്യത്തിനു നിലനില്‍ക്കാന്‍. ഇത്തരുണത്തില്‍ ഇങ്ങനെയൊരു പോര്‍ട്ടല്‍ യാതൊരു ലാഭേച്ഛയുമില്ലാതെ, ഇത്രയും കാലം നല്ല കണ്ടെന്റ് കൊടുക്കുന്ന ഒരു കള്‍ച്ചറല്‍ മാഗസിനായി പ്രവര്‍ത്തിക്കുകയെന്നത് ഒട്ടും നിസ്സാരമല്ല. ഉള്ളിന്റെ ഉള്ളില്‍ നിന്നും ആത്മയുടെ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളും നന്മയും നേരുന്നു.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...