Monday, September 28, 2020
Home സിനിമ REVIEW "നടന്റെയല്ല, ഇത് സംവിധായകന്റെ മേക്കോവർ"

“നടന്റെയല്ല, ഇത് സംവിധായകന്റെ മേക്കോവർ”

സുരേഷ് നാരായണൻ

‘revenge is a dish best served cold’

ഇന്നോളം ഇറങ്ങിയിട്ടുള്ള ഉള്ള പ്രതികാര/ത്രില്ലർ സിനിമകളുടെ ‘പ്രതിപ്പട്ടികയിൽ ‘ ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ള Kill Bill തുടങ്ങുന്നത് ഈയൊരു വാചകത്തോടെയാണ്  .

പുതിയ സാങ്കേതികവിദ്യകൾ ഇത്തരം സിനിമകളുടെ മേക്കിങ് എളുപ്പമാക്കി തീർക്കുന്നു എന്ന് തോന്നിയേക്കാമെങ്കിലും, അതിനെത്രയോ മുകളിൽ ഉയർന്നു പറക്കുന്ന പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ‘ബീറ്റ് ‘ചെയ്യാത്തിടത്തോളം അത് ഒരു വെല്ലുവിളി മാത്രമാണ്.

പുതുമലയാള സിനിമ അധികം പരീക്ഷിക്കാത്ത ഒന്നാണ് ഇത്തരം ത്രില്ലറുകൾ. മെമ്മറീസ്ആ ണെന്നു തോന്നുന്നു ഈ ജോണറിൽ ഇറങ്ങിയ ലക്ഷണമൊത്ത സിനിമകളിൽ അവസാനത്തേത്.

ആ ഒരു വിടവിലേക്കാണ് തല ഉയർത്തിപ്പിടിച്ച് ‘അഞ്ചാം പാതിര’യുടെ പ്രവേശനം. അതും തീരെ പ്രതീക്ഷിക്കാത്ത മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകനിൽ നിന്ന്.

‘ആട്’ സീരീസ് സിനിമകൾ ചെയ്ത സംവിധായകൻറെ തോലിനടിയിൽ ഇങ്ങനെയൊരു ചെന്നായ് ഒളിച്ചിരിപ്പുണ്ടായിരുന്നോ എന്ന് അത്ഭുതം കൂറാൻ പോലും സമയം തരാതെ രണ്ടരമണിക്കൂർ മുഴുവനായും നമ്മെ സീറ്റിനോട് ബന്ധിച്ചിടുന്നു  അയാൾ !

കാലം വീര്യം കൂട്ടിയ ഒരു പ്രതികാര വാഞ്ഛയും അതിൻറെ ചങ്കിടിപ്പേറ്റുന്ന ആവിഷ്കാരവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

ഉദ്വേഗങ്ങൾ കാത്തുവെച്ച വളവുകളും, ആകാംക്ഷയുടെ വിളുമ്പുകളിൽ നിന്ന് നിരാശയുടെ പടുകുഴികളിലേക്ക് പതിക്കുമ്പോഴുണ്ടാകുന്ന നിസ്സഹായതകളും investigation  ടീം മാത്രമല്ല, പ്രേക്ഷകനും പങ്കിട്ടെടുക്കുന്നു.

മാത്യു തോമസിന്റെയും ജാഫർ ഇടുക്കിയുടെയും കഥാപാത്രങ്ങളെ വളരെ സമർഥമായുപയോഗിച്ച് പ്രതികാരം എന്ന elementന്റെ വിളക്കിച്ചേർക്കൽ  വളരെ കൺവിൻസ്സിംഗ് ആയി നിർവ്വഹിച്ചിട്ടുണ്ട് സംവിധായകൻ.

ഷൈജു ഖാലിദ്- സുഷിൻ ശ്യാം ജോഡി യാകട്ടെ, ഇരട്ട സഹോദരന്മാരെപ്പോലെ ജോലിചെയ്തു തങ്ങളുടെ ഭാഗം ഗംഭീരമാക്കിയിരിക്കുന്നു.

സ്റ്റാർഡം ഒട്ടും ആവശ്യമില്ലാത്ത രീതിയിലാണ് കേന്ദ്രകഥാപാത്രമായ അൻവർ ഹുസൈൻ എന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. ‘എൻറെ റോൾ- അത് മറ്റാർക്കും ചെയ്യാൻ പറ്റില്ല’ എന്ന വാചകത്തിന് ഇവിടെ പ്രസക്തിയില്ല.കുഞ്ചാക്കോ ബോബനു മാത്രമല്ല, ഇന്ദ്രജിത്ത് -ജയസൂര്യ -ടോവിനോ തുടങ്ങിയവർക്കും വഴങ്ങുന്ന തരത്തിലുള്ള ഒന്ന്. അതുകൊണ്ടുതന്നെ ചാക്കോച്ചന് ഈ റോൾ ഉജ്ജ്വലമായ  ഒരു പുതുവത്സര സമ്മാനമാണ് .

കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് മറ്റു നടന്മാരുടെ തിരഞ്ഞെടുപ്പും. ഉണ്ണിമായ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡയലോഗ് ഡെലിവറി കുറച്ചുകൂടെ ചടുലമാക്കിയിരുന്നെങ്കിൽ സിനിമയുടെ മൂഡുമായി ഒത്തു പോയേനെ എന്നു തോന്നി.

എന്തൊക്കെയായാലും 2020 ന്റെ തുടക്കത്തിൽ ഇറങ്ങിയ ഈ സിനിമ അക്ഷരാർത്ഥത്തിൽ ഒരു ട്വൻറി -ട്വൻറി ആകുന്നുണ്ട്. ഇതൊരു സീരീസ് ആയി ഡെവലപ്പ് ചെയ്യുന്ന കാര്യം സംവിധായകന് ആലോചിക്കാവുന്നതാണ്.

More power to him, and More tension to the audience!

Leave a Reply

Most Popular

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
%d bloggers like this: