Wednesday, June 23, 2021

അപർണ ചിത്രകം

എഴുത്തുകാരി
കടമേരി | കോഴിക്കോട്

1995 സപ്തംബര്‍ 16ന് കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ജനിച്ചു.
അച്ഛന്‍ കെ വി രാമദാസ്‌, അമ്മ പ്രീതി ടി, സഹോദരി അക്ഷര.

കടമേരി യു പി സ്കൂള്‍, മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം. ഗവ.കോളേജ് മടപ്പള്ളിയില്‍നിന്ന് ഫിസിക്സില്‍ ബിരുദം നേടി.
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം യൂണിവേര്‍‌സിറ്റി കോളേജില്‍നിന്ന് മലയാളത്തില്‍ എം ഫില്‍ നേടി.

പുഴയോതിയകഥകള്‍ (ഹരിതം ബുക്സ്), മാറിമറിഞ്ഞചിത്രം (ഹരിതംബുക്സ്),അകലത്തെ ആകാശം (പൂര്‍ണ്ണ പബ്ലികേഷന്‍സ്) എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.

maarimarinha-chithram-aparna-chithrakam

akalathe-aakasham-aparna-chithrakam

ചെറുശ്ശേരി പുരസ്കാരം, കടത്തനാട്ടു മാധവിയമ്മ പുരസ്‌കാരം, ശിശുക്ഷേമ സമിതിയുടെ കമല സുരയ്യ മെമ്മോറിയല്‍ അവാര്‍ഡ്‌, തൃശ്ശൂര്‍ മഞ്ഞിലാസ് ഗ്രൂപിന്റെ എം ഓ ജോണ്‍ ടാലണ്ട് അവാര്‍ഡ്, എറണാകുളം ആസ്ഥാനമാക്കിയ കുട്ടികളുടെ സര്‍വകലാശാലയുടെ നിലാവ് സാഹിത്യ പുരസ്കാരം, കുട്ടേട്ടന്‍ പുരസ്‌കാരം, തൃശൂര്‍ സഹൃദയ വേദിയുടെ പി ടി എല്‍ സ്മാരക യുവ കവിതാപുരസ്കാരം, വൈലോപ്പിള്ളി കവിതാപുരസ്കാരം എന്നീ അംഗീകാരങ്ങള്‍ നേടി.

തിരുവനന്തപുരം ന്യൂ ജ്യോതി പബ്ലിക്കേഷന്‍സ് CBSC സിലബസ്സുകള്‍ക്ക് വെണ്ടി തയാറാക്കിയ തേന്‍തുള്ളി എന്ന പാഠപുസ്തകത്തില്‍ ‘മറയുന്ന പൂമരം’ എന്ന കവിത ഉള്‍പ്പെടുത്തി.
ഭാഷാപോഷിണി, മാതൃഭൂമി, ദേശാഭിമാനി, ചന്ദ്രിക, മാധ്യമം, യുറീക്ക ,തളിര് തുടങ്ങി നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. ഭാരത്‌ സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്സിന്റെ രാഷ്‌ട്രപതി പുരസ്കാര്‍ നേടിയിട്ടുണ്ട്. മലയാളത്തില്‍ NET&JRF നേടിയിട്ടുണ്ട്.

Related Articles

കെ എസ് രതീഷ് ‌

എഴുത്തുകാരൻ പന്ത | തിരുവനന്തപുരം തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ 30-05-1984 ൽ ജനിച്ചു. അമ്മ സുമംഗല, അച്ഛ്ൻ കൃഷ്ണൻ കുട്ടി.ക്രേവൻ എൽ എം എസ് എച്ച് എസ് കൊല്ലം, ക്രിസ്തുരാജ...

ബഹിയ

എഴുത്തുകാരി | അധ്യാപിക ‌| സൈക്കോളജിസ്റ്റ് ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം. കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും...

യഹിയാ മുഹമ്മദ്

കവി ഓർക്കാട്ടേരി, കോഴിക്കോട് യഹിയാ മുഹമ്മദ് കോഴിക്കോട് ജില്ലയിൽ വടകര ഓർക്കാട്ടേരി സ്വദേശി മണോളി യൂസഫിന്റെയും ഞാറ്റോത്തിൽ ആസ്യയുടെയും മൂത്ത മകനായി 1988 മെയ് അഞ്ചിന് ജനനം. ഭാര്യ റസീന.കെ.പി, മക്കൾ മുഹമ്മദ് യാസീൻ, ഫാത്തിമ സഹറ. യു.പി...

1 COMMENT

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat