Sunday, September 25, 2022

അരങ്ങാടത്ത് വിജയൻ – Arangadath Vijayan

നാടക പ്രവര്‍ത്തകന്‍
കൊയിലാണ്ടി

നാടക നടനത്തിന് ഏത് മനുഷ്യ ഭാവവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അരങ്ങിലെ ആട്ടക്കാരൻ, അഥവാ അരങ്ങാടത്ത് വിജയൻ. അറുപതുകളിൽ തുടക്കം കുറിച്ച അഭിനയജീവിതം അരങ്ങിലെ ആ ഹാസ്യ മുഖം പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യ്തു. 1968 ൽ മേലൂർ ഫ്രന്റ്സ് ആർട്സിന്റെ ‘സമർപ്പണം ‘ എന്ന നാടകത്തിലായിരുന്നു തുടക്കം.

കൊയിലാണ്ടി ശോഭനാ ആർട്സ്, റെഡ് കർട്ടൻ, ചെങ്ങോട്ടുകാവ് സൈമ, എ വി കെ എം തുടങ്ങിയ കലാസമിതികളായിരുന്നു ആദ്യകാല നാടകങ്ങൾ ഗ്രാമീണ നാടക അരങ്ങിൽ ‘അരങ്ങാടത്ത്’ അന്നൊരു അവിഭാജ്യഘടകമായിരുന്നു.

കെ . ശിവരാമൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച പന്തയ കുതിര, ഹോമം, അമ്മിണി, പെരുങ്കള്ളൻ, സാജൻ ഗംഗ, കാഴ്ച്ച ബംഗ്ലാവിൽ ഒരു നാടകം തുടങ്ങിയവ അരങ്ങിൽ വിസ്മയം  തീർത്തതിൽ, വിജയൻ എന്ന അനുഗ്രഹിത നടന്റെ ശരീരഭാഷ വഹിച്ച പങ്ക് എടുത്തു പറയേണ്ടതു തന്നെ നാടകങ്ങളിൽ ‘നല്ല നടനായി’ പലകുറി തെരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര കലാസമിതി , താമരശ്ശേരി നവയുഗ, റിഥം ആർട്സ് വട്ടക്കുളം, കണ്ണൂർ റെഡ്സ്റ്റാർ, കോഴിക്കോട് ഗാഥ. 1995 ൽ കേരള സംഗീത നാടക അക്കാദമി കായലാട്ട്  രവീന്ദ്രൻ പുരസ്കാരം. പുരസ്കാരങ്ങളെ പരാമർശിക്കാൻ ഇനിയും എത്രയോ നാടകങ്ങൾ …. നാടക സംഘങ്ങൾ !!

കോഴിക്കോട് സംഗമം, കലിംഗ, രംഗശ്രീ , കബനി, പ്രേക്ഷക തുടങ്ങിയ പ്രശസ്ത തിയറ്ററുകളിലും നടനായി പ്രവർത്തിച്ചു സംഗമ തിയറ്ററിനൊപ്പം ചിക്കാഗോ, ന്യു ജേഴ്സി, ഫ്ലോറിഡ, ന്യൂയോർക്ക്, വാഷിങ്ടൺ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കൊയിലാണ്ടിയുടെ പ്രിയ നാടകതാരം സഞ്ചരിച്ച് നാടകം അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സംഗമം തിയറ്റർ ‘ശാരദ ‘ അരങ്ങിലെത്തിച്ചപ്പോൾ അരങ്ങാടത്ത് അഭിനയിച്ച് ഫലിപ്പിച്ച വൈത്തി പട്ടർ – എന്ന കഥാ പാത്രത്തെ മറക്കുന്നതെങ്ങനെ ?

spot_img

Related Articles

സുജിത്ത് കൊടക്കാട് – sujith kodakkad

സുജിത്ത് കൊടക്കാട് അധ്യാപകൻ | പൊതുപ്രവർത്തകൻ | യൂട്യൂബർ 1990 ജൂൺ 15 ന്, പി.ടി. രവീന്ദ്രന്റെയും പരേതയായ ഗീതാമണിയുടെയും മകനായാണ് സുജിത്ത് കൊടക്കാടിന്റെ ജനനം. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾക്കിടയിലെ അതിർത്തി ഗ്രാമമായ കൊടക്കാട്,...

രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery

രജിതൻ കണ്ടാണശ്ശേരി എഴുത്തുകാരൻ | അധ്യാപകൻ തൃശ്ശൂർ 1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...

Anju Punnath

Anju Punnath Artist, Painter Karad Paramba | Malappuram Born in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...
spot_img

Latest Articles