Homeചിത്രകലപ്രകൃതിയെ ക്യാൻവാസിൽ നിറച്ച്,മഴയെ വരച്ച് ചിത്രരചനാ ക്യാമ്പിന് സമാപനം

പ്രകൃതിയെ ക്യാൻവാസിൽ നിറച്ച്,മഴയെ വരച്ച് ചിത്രരചനാ ക്യാമ്പിന് സമാപനം

Published on

spot_imgspot_img

ഊർങ്ങാട്ടിരി : പച്ചയണിഞ്ഞ പ്രകൃതിയെ മുഴുവൻ ക്യാൻവാസിൽ നിറച്ച്, മഴയെ വരച്ച് കക്കാടം പൊയിലിന്റെ ശാന്ത സൗന്ദര്യത്തെ രണ്ടു ദിവസം വർണത്തിൽ ആറാടിച്ച അന്താരാഷ്ട്ര ചിത്രരചനാ ക്യാമ്പ് സമാപിച്ചു. ‘കല മാനവികതക്ക് , വർണം സ്നേഹത്തിന് ‘മുദ്രവാക്യവുമായി ഇന്ത്യൻ ചിത്രകലാ മേഖലയിലെ സജീവ സാന്നിധ്യമായ പിന്റോറസ്- ദി ആർട്ട് പീപ്പിൾ എന്ന ചിത്രകാരുടെ കൂട്ടായ്മയാണ് കക്കാടം പൊയിലിൽ മൺസൂൺ ക്യാമ്പ് നടത്തിയത്. ഇന്ത്യക്ക് പുറമെ നേപ്പാളി ചിത്രകാരന്മാരും ക്യാമ്പിൽ പങ്കെടുത്തു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ നടത്തി വരയ്ക്കുന്ന ചിത്രങ്ങളുടെ വിൽപ്പന വഴി കിട്ടുന്ന പണം സാമൂഹിക പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്ന് ക്യാമ്പ് ഡയറക്ടർ ശ്രീകുമാർ മാവൂർ പറഞ്ഞു.
ആവിഷ്ക്കാർ ചന്ദ്രപ്രധാൻ, വിവേക് പെണ്ഡുൽ , ആശിഷ് അഗ്രഹാരി എന്നീ നേപ്പാളി ചിത്രകാരന്മാരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുത്തുരാജ് ടി. ബേഗൂർ , അരുൺജിത് പഴശ്ശി , ഗിനീഷ് ഗോപിനാഥ് , ജഗദീഷ് പാലായാട്ട് , പ്രമോദ് കുമാർ മാണിക്കോത്ത് , കലേഷ് ദാസ് , രമേശ് രഞ്ജനം, കെ.ടി രജിത്, ടി.എം. സജീവൻ , ശ്രീജിത്ത് വിലാദപുരം, ബിനോയ്, ശ്രീകുമാർ മാവൂർ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. സമാപന ചടങ്ങിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. ഷൗക്കത്തലി , ക്യാമ്പ് ഡയറക്ടർ ശ്രീകുമാർ മാവൂർ, അബ്ബാസ് മാസ്റ്റർ, ഷമീർ കൈരളി , ജഗദീഷ് പാലയത്ത് എന്നിവർ സംസാരിച്ചു.

ചിത്രങ്ങൾ കാണാം

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this