Wednesday, June 23, 2021

സ്വവർഗ്ഗലൈംഗികത; (അ)ദൃശ്യതയുടെ രാഷ്ട്രീയം

ആദി

ചരിത്രത്തീന്ന് പാടെ മായ്ച്ചുകളയപ്പെട്ട ഒരു ജനതയെ കുറിച്ച് പൊയ്കയില്‍ അപ്പച്ചനെഴുതുന്നുണ്ട്.

“കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍
ഓര്‍ത്തീടുമ്പോള്‍ ഖേദമുള്ളില്‍
ആരംഭിക്കുന്നേ അവ
ചേര്‍ത്തിടട്ടേ സ്വന്തരാഗത്തില്‍
ചിലതെല്ലാം
ഉര്‍വ്വിയില്‍ പിറന്ന നരജാതികളിലും
കുല ഹീനരെന്നു ചൊല്ലുന്ന എന്റെ വംശത്തെപ്പറ്റി
എന്റെ വംശത്തിന്‍ കഥ എഴുതി വെച്ചീടാന്‍ പണ്ടീ
ഉര്‍വ്വിയിലാരുമില്ലാതെ പോയല്ലോ”

പ്രതിനിധാനം അധികാരവുമായി ബന്ധപ്പെട്ട സംഗതിയാണ്. 1995 ൽ ബഹുജനമാധ്യമങ്ങളിലെ വിമത ( Queer) സാന്നിധ്യങ്ങളുടെ അദൃശ്യതയെ കുറിക്കാൻ പ്രതീകാത്മക ഉന്മൂലനം (Symbolic Annihilation) എന്ന പദം ലാറി ഗ്രോസ്സ് ഉപയോഗിക്കുന്നുണ്ട്. സിനിമകളിലും കഥകളിലും കവിതയിലുമെല്ലാം ഭിന്നവർഗ്ഗലൈംഗിക ലോകങ്ങളേയുള്ളൂ, ആണും പെണ്ണുമെന്ന് പകുത്ത ലോകങ്ങളേയുള്ളൂ. സ്വവർഗ്ഗലൈംഗികയ്ക്ക് സാഹിത്യ പാഠങ്ങൾക്കുള്ളിലേക്ക് സ്വാഭാവികമായി പ്രവേശിക്കാനുള്ള അവസരം ഒരിക്കലുമുണ്ടായിരുന്നില്ല.

athmaonline-pandey-bechan-sharma-ugra

ആധുനിക ഇന്ത്യയിൽ സ്വവർഗ്ഗലൈംഗികതയെ മുൻനിർത്തിയുള്ള ആദ്യത്തെ ചർച്ചയുണ്ടാകുന്നത് ഒരു പക്ഷേ പാണ്ഡെ ബച്ചൻ ശർമ്മയുടെ ‛ചോക്ക്ലേറ്റ്’ എന്ന കഥയിലൂടെയാകണം. 1921-ൽ മദ്വാല എന്ന മാസികയിലാണ് ചോക്ലേറ്റ് എന്ന കഥ അച്ചടിക്കപ്പെടുന്നത്. ബാബു ദിനകർ പ്രസാദും രമേശും തമ്മിലുള്ള സ്വവർഗ്ഗബന്ധത്തെയാണ് കഥ പ്രമേയമാക്കുന്നത്. ഒരു മുതിർന്ന പുരുഷനും കൗമാരപ്രായമെത്തിയ പയ്യനും തമ്മിലുള്ള ബന്ധമായാണ് സ്വവർഗ്ഗലൈംഗികതയെ കഥയിൽ അവതരിപ്പിക്കുന്നത്. കഥയിൽ,രാജ്യത്തെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ഒരു ദുഃശീലമാണ് സ്വവർഗ്ഗലൈംഗികത. ഇത് നിമിത്തം ആൺകുട്ടികൾക്ക് പൗരുഷം കുറയുന്നതായും കഥ അപലപിക്കുന്നുണ്ട്. രണ്ടു ചേരികളായാണ് കഥയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളുണ്ടായത്. ബനാറസ്സിദാസ് ചതുർവേദി, പാണ്ഡെ ബച്ചൻ ശർമ്മയുടെ എഴുത്തുകളെ അശ്‌ളീല സാഹിത്യമെന്ന് മുദ്രകുത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സ്വവർഗ്ഗലൈംഗികതയുടെ (തെറ്റായ)ചിത്രീകരണം പോലും സഹിക്കാനുള്ള സഹിഷ്ണുതയില്ലാത്ത ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മറ്റൊരു കൂട്ടരാകട്ടെ, ‛സ്വവർഗ്ഗലൈംഗികത’യോടുള്ള എതിർപ്പാണ് കഥയിലുള്ളതെന്നും,അതിനാൽ കഥ സ്വീകാര്യമാണെന്നുമുള്ള നിഗമനത്തിലെത്തിച്ചേർന്നു.ഭിന്നവർഗ്ഗലൈംഗികമായ ഒരു ദേശീയപാരമ്പര്യം സൃഷ്ടിക്കാനായുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്ന സമയമാണത്. 1926 ൽ യങ് ഇന്ത്യയിൽ ഗാന്ധി എഴുതിയ ഒരു ലേഖനത്തിൽ സ്‌കൂൾകുട്ടികൾക്കിടയിലെ സ്വയംഭോഗത്തെയും സ്വവർഗ്ഗലൈംഗികതയെയും കുറിച്ചുള്ള ആശങ്കകളുണ്ടായിരുന്നു. ചതുർവേദിയാകട്ടെ ചോക്ലേറ്റിനെ വിമർശിച്ചുകൊണ്ട് മഹാത്മാഗാന്ധിയ്ക്ക് കത്തെഴുതി. ചതുർവേദിയുടെ കത്ത് ഗാന്ധി യങ് ഇന്ത്യയിൽ അച്ചടിക്കുകയും,ചോക്ലേറ്റ് വായിച്ചതിന് ശേഷം ചതുർവേദിയ്ക്ക് തിരികെ മറുപടി അയക്കുകയും ചെയ്തു; I finished the book today and it did not have the same effect on my mind as it did on you. I think the aim of the book is pure.
I don’t know whether it will have a good or a bad effect. The writer only arouses disgust at unnatural behaviour. പ്രകൃതിവിരുദ്ധതയ്ക്കെതിരെയാണ് എഴുത്തുകാരൻ നിലകൊള്ളുന്നതെന്ന് ഗാന്ധി കത്തിലൂടെ വ്യക്തമാക്കി.

ചോക്ക്ലേറ്റും, അതിനെ ചുറ്റിപ്പറ്റിയുണ്ടായ ചർച്ചകളും പൊതുവെ ഇന്ത്യൻ (ഹിന്ദു)ആണത്തത്തെ കുറിച്ചുള്ള ചില പ്രതീക്ഷകൾ വെച്ചു പുലർത്തിയിരുന്നു; സ്വവർഗ്ഗലൈംഗികതയുടെ ഉന്മൂലനം വഴി മാത്രമേ (ഹിന്ദു)ആണത്തത്തെ വീണ്ടെടുക്കാനൊക്കൂവെന്ന് അവർ വിശ്വസിച്ചു.

സ്വവർഗ്ഗലൈംഗികതയെ മോശമായാണ് ചിത്രീകരിച്ചതെങ്കിലും അക്കാലത്ത് ചോക്ലേറ്റ് വായിച്ച പല സ്വവർഗ്ഗാനുരാഗികളും അതിയായി സന്തോഷിച്ചിരുന്നെന്ന് റൂത്ത് വനിത എഴുതുന്നുണ്ട്. ഇതിന് കൃത്യമായ കാരണമുണ്ടായിരുന്നത്രേ. ആദ്യമായാണ് ഈ വിധത്തിൽ ഒരു (സ്വവർഗ്ഗലൈംഗിക) പ്രതിനിധാനം സാഹിത്യത്തിലുണ്ടാകുന്നത്. പ്രതിനായകന്മാരായും രോഗികളായും പീഡകരായും തങ്ങളെ ചിത്രീകരിച്ച സാഹിത്യ പാഠങ്ങൾ വായിച്ചാണ് ഇക്കാലമത്രയും (അതി)ജീവിച്ചതെന്ന ചരിത്രത്തെ ഈ (വിമത)വായനാസമൂഹം വെളിപ്പെടുത്തുന്നുണ്ട്.

റെഫറൻസ് :

Larry Gross1995: Out of the mainstream:Sexual minorities and the mass media. In G. Dines & J. M. Humez (Ed.), Gender,Race and Class in Media: A text-reader(pp. 61-69). Thousand Oaks, CA: Sage.

Ruth Vanita(Ed.) 2009: Chocolate and other writings on Male Homoeroticism, Duke University Press.

ആദി
7034788643
എം.എ.മലയാളം വിദ്യാർത്ഥി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

ഗൗരിയെന്ന ചെന്താരകം

അനു പാപ്പച്ചൻ അടിത്തട്ടിലെ മനുഷ്യർക്ക്, അതിൽ തന്നെ പെണ്ണുങ്ങൾക്ക് മുറ്റത്തുനിന്നുമിറങ്ങി നടക്കാൻ, വഴിയും വെളിച്ചവുമില്ലാത്ത കാലത്താണ് ഈഴവ സമുദായത്തിൽ നിന്ന് ഒരു പെൺകുട്ടി ബി എ പഠിച്ചിറങ്ങിയത്. ആ പെൺകുട്ടിയുടെ പേര് ഗൗരിയെന്നായിരുന്നു. വിദ്യാഭ്യാസത്തിലൂടെ...

ഉമ്മയും മോളും പരത്തുന്ന നിലാച്ചിരിയുടെ കഥ

ലോക മാതൃദിനം ഷാദിയ പി.കെ കഴിഞ്ഞ 19 വർഷമായി ന്റെ ഉമ്മവേഷം കെട്ടുന്നൊരു പെണ്ണുണ്ട്. നിറയെ ചിരിയുള്ള നിലാവ് പോലൊരു പെണ്ണ്. തന്റെ 22 മത്തെ വയസ്സിൽ മൂന്നാമത്തെ കുഞ്ഞായി എന്നെ പെറ്റു പോറ്റിയവൾ... അഞ്ചാം...

കൊച്ചിയുടെ ആത്മാവറിഞ്ഞ ഭാവ ഗായകൻ, മട്ടാഞ്ചേരിയുടെ സംഗീതം

ലേഖനം അശ്വിൻ വിനയ് മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹിറ്റ് ഗായകന്റെ 40 ആം ഓർമ്മ ദിവസമായിരുന്നു കഴിഞ്ഞ ഏപ്രിൽ 22 ന്. സഫാരിയിൽ ഡെനിസ് ജോസഫ് ഓർമ്മപ്പെടുത്തുമ്പോൾ ഞാൻ അറിഞ്ഞ ആ അനശ്വര ഗായകൻ....

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat