ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലോ/ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍ പഠിക്കുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും, എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്കുമായി കോളേജ് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല പ്രോജക്ട്/ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനാണ് ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി 2018-19 നടപ്പിലാക്കുന്നത്.  പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസവും എം.ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസവും പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസം വരെയും നീളുന്ന കാലയളവിലേക്കാണ്  സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

വിശദവിവരങ്ങള്‍ക്ക്: 9446780308, 9446096580, 0471-2306580

Leave a Reply

Your email address will not be published. Required fields are marked *