Homeകഥകൾഋതുമതി

ഋതുമതി

Published on

spot_imgspot_img

കഥ

ആതിര കൃഷ്ണൻ

എത്ര പെട്ടന്നാണ് എല്ലാം മാറിയത്. ഇന്നലെ വരെ പാറി പറന്നു നടന്നവൾ, പെട്ടന്നൊരു ദിവസം കൂട്ടിലടച്ച കിളിയെ പോലെ ബന്ധനസ്ഥയായി. പെണ്ണായി ജനിച്ചാൽ എല്ലാവരും ഒരിക്കൽ ഇതുപോലെ ആകുമത്രേ ?
അമ്മു ജനലരികിൽ വന്നു പുറത്തേക്കു നോക്കി. സൂര്യൻ പോയി മറയാൻ വെമ്പൽ കൊള്ളുന്നു, പക്ഷികൾ കൂടണയാൻ ചില്ല വിട്ടുയരുന്നു. പെട്ടന്നു വീശിയ കാറ്റിൽ മാവ് ഒന്നിളകി
വടക്കേ അറ്റത്തെ കൊമ്പിൽ നിന്ന മാങ്ങ താഴേക്ക് വീണു .. അമ്മു മാങ്ങ പെറുക്കാനായി ഓടി.
‘എടീ ..പെണ്ണേ ,നീ ഇതെങ്ങോട്ടാ ഇളകി ചാടി പോവണേ …?
ജാനകി അമ്മുനെ തടഞ്ഞു കൊണ്ട് ചോദിച്ചു.

“ഞാൻ… മാ.. മാങ്ങ.. എടുക്കാൻ പോവാ… അവൾ വിക്കി വിക്കി പറഞ്ഞു.
“മാങ്ങ… തേങ്ങാ… കേറി പോടി അകത്തു. നീന്നോടു പറഞ്ഞിട്ടില്ലെ കുട്ടിക്കളി മാറ്റിക്കോണമെന്ന്, പ്രായമായ പെണ്ണ് ഇങ്ങനെ ചാടി നടക്കരുത് നിനക്ക് ആ മുറിയിൽ പോയി ഇരുന്നൂടെ വെറുതെ തൊട്ടു അശുദ്ധമാക്കാൻ പോടി അകത്തു.”
അരിശത്തോടെ ജാനകി പറഞ്ഞു.

അമ്മു ഓടി പോയി കട്ടിലിൽ വീണു. അവൾക്കു കരച്ചിൽ അടക്കനായില്ല. അവൾ തലയിണയിൽ മുഖം അമർത്തി കരഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ ഇങ്ങനെ ആയിരുന്നില്ല. മിഴിനീർ തുടച്ചു കൊണ്ട് അവൾ ഓർത്തു.

ലക്ഷ്‌മിയോടൊപ്പം മുല്ലപ്പൂ കോർക്കുവായിരുന്നു അമ്മു. ലക്ഷ്മിയും അമ്മുവും ചെറുപ്പം മുതലുള്ള കൂട്ടുകരാണ്. സഹോദരിമാരെ പോലെയാണ് ഇരുവരും. ഇരുവരും 7 ആം തരത്തിൽ പഠിക്കുന്നു.

“എടി… ഞാൻ ഇപ്പോ വരാട്ടോ… അമ്മു കൈയിലിരുന്ന പൂവുകൾ ഉമ്മറപ്പടിയിൽ വെച്ച് കൊണ്ടു പറഞ്ഞു. ” നീ എങ്ങട്‌ പോവാ? ഞാനും വരുന്നു. ലക്ഷ്മി അമ്മുനോടൊപ്പം പോവാൻ എഴുനേറ്റു. “ഞാൻ ബാത്‌റൂമിൽ പോവാ നീ വരണാ ? ലക്ഷ്മിയെ കളിയാക്കി കൊണ്ട് അമ്മു പറഞ്ഞു. ” അയ്യേ ഞൻ എങ്ങുമില്ല നീ പൊക്കൊ.” ” ഉം … ഇപ്പോ വരാട്ടോ. അമ്മു ബാത്തു റൂമിലേക്കു പോയി.

“അമ്മേ… ഓടിവായോ… അമ്മേ… ബാത്‌റൂമിൽ നിന്ന് അമ്മു ഉറക്കെ വിളിച്ചു.
അമ്മുന്റെ നിലവിളി കേട്ട് ജാനകിയും ലക്ഷ്മിയും ഓടി വന്നു. ‘എന്താ പെണ്ണേ ..എന്തിനാ കിടന്നു നിലവിളിക്കണേ.? ജാനകി അമ്മുന്റെ നിൽപ്പ് കണ്ടു പരിഭ്രമിച്ചു ചോദിച്ചു .
“ഓള് വല്ല പാറ്റേനേയും കണ്ടു കാണും അയിനാ ഈ ബഹളം.” ലക്ഷ്മി കളിയാക്കി പറഞ്ഞു. ‘അമ്മേ അവളോട്‌ പോകാൻ പറ…” അമ്മു നിന്ന് കിതച്ചു .. “ലക്ഷ്മി നീ അപ്പുറത്തോട്ടു പോയേ…” ജാനകി ലക്ഷ്മിയോട് പറഞ്ഞു.

‘’ഞാൻ പോവാണേ…” ലക്ഷ്മി മുറ്റത്തേയ്‌ക്ക്‌ പോയി.
‘’അമ്മേ ദേ ഇത് കണ്ടോ.‘’
കയ്യിൽ ഊരി പിടിച്ചിരുന്ന അടിവസ്ത്രം കാണിച്ചു കൊണ്ടു അമ്മു പറഞ്ഞു അതിലെ രക്തത്തുള്ളികൾ കണ്ടു ജാനകിയുടെ മുഖം വിവർണമായി മുഖത്തു ഒരേ സമയം സന്തോഷവും ആശങ്കയും നിഴലിച്ചു. അമ്മുനേ നെഞ്ചോട് ചേർത്ത് പിടിച്ചു മുറിയിലേക്ക് പോയി. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. മധുര പലഹാരങ്ങൾ കൊണ്ട് അവളെ മൂടി. എണ്ണയും മുട്ടയും ചേർത്ത് ഉണ്ടാക്കിയ നാടൻ കൂട്ട് അവൾക്കു നൽകി, അടുത്ത വീട്ടിലെ സ്ത്രീകൾ എണ്ണ പലാഹരങ്ങൾ കൊണ്ട് വന്നു. ബന്ധുജനങ്ങൾ പുതുവസ്ത്രം കൊണ്ട് വന്നു. ഒരു മുറിയിൽ അവൾക്കായി മാത്രം ഒരുക്കി.അവളെ കുളിപ്പിച്ച് ഒരുക്കി ആ മുറിയിൽ കൊണ്ടിരുത്തി.അമ്മുന് ആദ്യമൊക്കെ ഭയങ്കര സന്തോഷമായിരുന്നു. നിറയെ പലഹാ രങ്ങളും പുത്തനുടുപ്പുകളും.പിന്നെ പിന്നെ അവൾക്കു വീർപ്പുമുട്ടൽ അനുഭവപ്പട്ട് തുടങ്ങി. പ്രായമായ സ്ത്രീകൾ അമ്മുനോട് എന്തക്കെയോ പറഞ്ഞു, അവൾക്കു ഒന്നും മനസ്സിലായില്ല. അമ്മുന് ഏറെ ദേഷ്യം പിടിപ്പിച്ചത് അടുത്ത വീട്ടിലെ ചിന്നു ചേച്ചിടെ കളിയാക്കലാണ്. പണ്ട് ചിന്നുച്ചേച്ചീടെ വീട്ടിലും ഇങ്ങനായിരുന്നു. അന്ന് അമ്മയോടൊപ്പം അവിടെ പോയത് അവൾ ഓർത്തു. വന്നവരൊക്കെ തിരികെ പോയി. അമ്മു ആ മുറിയിൽ തനിച്ചായി. പതിയെ അവൾക്കു ബോധ്യമായി പറന്നുയര്വ്വന് കഴിയാത്ത വിധം അവളുടെ ചിറകുകൾ വെട്ടിമാറ്റിയെന്നു. അതൊരു തിരിച്ചറിവായിരുന്നു.ശലഭമായി പാറി നടക്കുവാൻ കൊതിച്ചവൾ ചിറകറ്റു വീണുവെന്ന തിരിച്ചറിവ്.


ഓരോ മാസവും മുറ തെറ്റാതെ വരുന്ന ആർത്തവത്തെ അമ്മു വെറുത്തു. അസഹ്യമായ വയറുവേദനയും ശരീര തളർച്ചയും അതിനു ഒരു കാരണമായി. പക്ഷെ അതിലേറെ അവളെ വേദനിപ്പിച്ചത് ഒറ്റപെടുതലായിരുന്നു. ഏകയായി കഴിയുന്ന ഒരൂ നിമിഷവും അവൾക്കു താൻ പെണ്ണായി ജനിയ്ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി. ആർത്തവ ദിവസങ്ങളിൽ അമ്മുന് പ്രത്യക മുറിയും ഭക്ഷണം കഴിക്കുവാൻ പ്രത്യക പാത്രവും കിടക്കുവാൻ കട്ടിലും, എല്ലാം പ്രത്യകം. വീടിനുള്ളിലെ മറ്റു മുറികളിലേക്ക് ആ ദിവസങ്ങളിൽ അവൾക് പ്രവേശനമില്ല, ഒന്നിലും തൊട്ടുകൂടാ. ഒന്ന് ചിരിക്കാനോ, ഉച്ചത്തിൽ സംസാരിക്കുവാനോ അവൾക്കു കഴിയുമായിരുന്നില്ല.അതിനു സമ്മതിച്ചിരുന്നില്ല എന്ന് വേണം പറയുവാൻ.
കാലം കടന്നു പോകവേ അമ്മു അവളിലേക്ക് നോക്കി തുടങ്ങി. തനിക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന അനാചാരങ്ങൾ തച്ചുടയ്ക്കുവാൻ അവൾ തീരുമാനിച്ചു.

പെണ്ണായി ജനിച്ചാൽ ഒരുനാൾ അവൾ ഋതുമതിയാവും. അത് പെണ്ണിന്റെ മാത്രം സ്വന്തമാണ്‌. കൈ മുറിഞ്ഞാൽ രക്തം വരും അതെ ശരീരത്തിൽ നിന്ന് തന്നെയല്ലേ ആർത്തവ സമയത്തു രക്തം വരുന്നത്. ആ സമയത്തു മാത്രം എന്തിനു എല്ലാവരും ആ രക്തക്കറയെ വെറുപ്പോടെ, അറപ്പോടെ കാണുന്നു. ആ ദിവസങ്ങളിൽ സ്നേഹത്തോടുള്ള സ്വാന്തനമാണ്‌ അവൾ ആഗ്രഹിക്കുന്നത്, പക്ഷെ ലഭിക്കുന്നതോ അവഗണനയും വെറുപ്പും. അതെല്ലാം മാറ്റണമെന്നവൾ തീരുമാനിച്ചു. അവൾ ആർത്തവദിവസം അടുക്കളയിൽ കയറി ഭക്ഷണം പാകം ചയ്തു.
” അമ്മു നീയിതു ന്ത്ഹ കാട്ടണേ?
അടുക്കളയിൽ നിക്കുന്ന അമ്മുനെ കണ്ടു വന്ന ജാനകി കലി തുള്ളി.

” അമ്മയ്ക്ക് മനസ്സിലായില്ലേ ഞാൻ ആഹാരം ഉണ്ടാകുവാ, അമ്മു അടുപ്പിലേക്ക് വിറകു നീക്കി വെച്ചുകൊണ്ട് പരണ്ഞു.

” ഒരുമ്പെട്ടവൾ എല്ലാം മുടിപ്പിക്കും, നീയിതു എന്ത് ഭാവിച്ച? നിന്റെ ചെലവിലാണ് ഈ കുടുംബം കഴിയണ എന്നതു ശരിയാ, എന്നു വെച്ചു നിന്റെ തോന്നിവാസം ഇവിടെ വെച്ച് പൊറുപ്പിക്കില്ല. ഇപ്പോ ഇറങ്ങണം അടുക്കളയിൽ നിന്ന്, ചാണകവെള്ളം ഒഴിച്ച് വരുത്തിയാലേ ഇനി ഇവിടെ ആഹ്ഹരം ഉണ്ടാകാൻ പറ്റൂ.”

“അമ്മേ ഞാനും അമ്മയും സ്ത്രീകൾ ആണ്, ഒരു സ്‌ത്രീക്ക് മാത്രം ഉള്ളതാണ് ആർത്തവം. നമ്മുടെ തന്നെ ശരീരത്തിൽ നിന്ന് പുറത്തു വരുന്ന രക്തം നമ്മുടെ ഭാഗമാണ്, ആ സമയങ്ങളിൽ എന്തിനാ വെറുപ്പോടും അറപ്പോടും ആ രക്തത്തെ കാണുന്നത്. ഇന്ന് ലോകം ഒരുപാട് മാറി. ശാസ്ത്രീയമായ വിശദീകരങ്ങളിലൂടെ ഈ തെറ്റിധാരണകൾ തുടച്ചു മാറ്റുന്നു. എന്നിട്ടും അമ്മെപ്പോലുള്ളവർ ഇന്നും പെണ്ണിനെ ആർത്തവദിവസങ്ങളിൽ ഒറ്റയാകുന്നു. തൊട്ടുകൂടായ്ക നിലനിർത്തുന്നു ആർക്കു വേണ്ടി ? ആരുണ്ടാക്കിയതാണ് ഈ ആചാരങ്ങൾ? ശരീരശുദ്ധിയുണ്ടെങ്കിൽ അവൾക്കു ആ ദിവസങ്ങളിൽ ആഹാരം പാകം ചെയ്യാം, ഭർത്താവിനും മക്കൾക്കും ഒപ്പം കിടക്കാം. ശരീരശുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആ ദിവസങ്ങളിൽ മറ്റു അസുഖങ്ങൾ വരാതെ ഇരിക്കുവാനുള്ള മുന്കരുതലാണ്, മാറ്റണം ഈ ദുഷിച്ച ചിന്താ ഗതികൾ.

“നീ എന്തൊക്കെയാ പറയണേ, എനിക്ക് ഒന്നും മനസിലാകുന്നില്ല.
“പറഞ്ഞു തരാം … അമ്മു അവളുടെ മനസിലുള്ള എല്ലാം അമ്മയോട് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

“ന്റെ കുട്ട്യേ എനിക്ക് ഇതൊന്നും അറിഞ്ഞുടാ. കാലങ്ങളായി നില നിക്കുന്ന ആചാരങ്ങള് ഞാനും അത് അനുവർത്തിച്ചു പോണു. നിന്നെ പോലെ പഠിപ്പും വിവരോം ഒന്നും എനിയ്ക്കില്ല. നിൻറെ അച്ചന്റെ കൈ പിടിച്ചു ഞാൻ ഇവിടേയ്ക്ക് കയറിയപ്പോൾ നിന്റെ അച്ചമ്മ ആദ്യം എന്നോട് പറഞ്ഞത് ആർത്തവ സമയത്തു മാറി താമസിക്കുന്നതിനെ പറ്റിയാണ് അത് അനുസരിച്ചാണ് ഞാൻ ജീവിച്ചത്. നീ ഋതുമതിയായപ്പോൾ നിനക്കും അത് തന്നെ പറഞ്ഞു തന്നു, പക്ഷെ ന്റെ മോള് പറഞ്ഞതിൽ കാര്യമുണ്ട് ഇനി ന്റെ മോളോട് അമ്മ ഇങ്ങനെ ഒന്നും കാണിക്കില്ല എന്നോട് പൊറുക്കു മോളെ …..”

ജാനകി അമ്മുന്റെ കൈ പിടിച്ചു പറഞ്ഞു.
” ന്താ അമ്മേ ഇത് …അമ്മയ്ക്കു മനസുതുറന്നു ചിന്തിയ്ക്കാൻ കഴിഞ്ഞല്ലോ അതു മതി.

നാളെ എനിക്ക് ഒരു മകൾ ജനിയ്ക്കുമ്പോൾ അവളെ ഞാൻ പൂട്ടി ഇടില്ല, അവൾ ഋതുമതിയായാലും അവളെ പറക്കുവാൻ ഞാൻ അനുവദിയ്ക്കും. ആർത്തവ ദിവസങ്ങളിൽ അവളുടെ കൂട്ടിനു ഈ ഞാനുണ്ടാകും. എനിയ്ക്കു നഷ്ടമായ ബാല്യത്തിന്റെ നിറങ്ങൾ, അത് അവൾക്കു നഷ്ടമായിക്കൂടാ. എനിയ്ക്കു ഒരു പെൺകുട്ടി തന്നെ വേണം, അവൾ ഋതുമതിയാകുമ്പോൾ അവൾക്കു നല്ലതു മാത്രം പറഞ്ഞു കൊടുത്തു. കൂട്ടിൽ അടച്ചിടാതെ അവൾക്കു പറക്കുവാൻ ചിറകുകൾ നൽകണം. നഷ്ടമായ ബാല്യത്തിന്റെ ഓർമയിലേക്ക് നടന്നു കൊണ്ട് അമ്മു ഓർത്തു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...