‘ദൂരെ ഒരു മഴവില്ലിന്‍ ഏഴാം വര്‍ണം പോല്‍’: അതിരനിലെ പുതിയ ഗാനമെത്തി

ഫഹദ് ഫാസില്‍- സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്ത അതിരനിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ദൂരെ ഒരു മഴവില്ലിന്‍ ഏഴാം വര്‍ണം പോല്‍’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്. ‘മായാനദി’, ‘പറവ’, ‘വരത്തന്‍’, ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്നീ ചിത്രങ്ങള്‍ക്ക് പാട്ടുകളെഴുതിയ വിനായക് ശശികുമാറിന്റെയാണ് വരികള്‍. പി.എസ്. ജയഹരിയുടേതാണ് സംഗീതം. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് വിവേക് തന്നെയാണ്.

ഈ.മ.യൗ-വിന് തിരക്കഥയൊരുക്കിയ പി.എഫ് മാത്യൂസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു മാനസികാരോഗ്യ ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നല്‍കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുരഭി, നന്ദു, സസുദേവ്, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ് ചിത്രത്തിനുവേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 12-ന് റിലീസിനെത്തും

Leave a Reply

Your email address will not be published. Required fields are marked *