ഓർമ്മക്കുറിപ്പുകൾ
സുബൈർ സിന്ദഗി
എനിക്ക് പതിനഞ്ചു വയസ്സ് പ്രായം. എന്റെ പ്രദേശത്തെ ഒട്ടു മിക്ക ചെറുപ്പക്കാരും നാടുവിട്ടു പോവുക എന്ന വാക്കിൽ ഒതുക്കിയ തൊഴിലന്വേഷണ യാത്രകളുടെ കാലം ഉണ്ടായിരുന്നു. വിദേശ യാത്രക്ക് `ഓൻ ദുബായിലാന്നും’ പറയുന്ന...
കവിത
പ്രദീപ് രാമനാട്ടുകര
മഴയോടൊപ്പം
പെയ്തു പെയ്താണ്
അവൾ വന്നത്
കാത്തിരിപ്പിന്റെ
കൈ പിടിച്ച്
കുടയിലേക്ക്
കയറി നിന്നു
ജലഭിത്തികൾ
കുടയ്ക്കു ചുറ്റും
നൃത്തം വച്ചു
മഴയിൽ
കുടയിലങ്ങനെ
രണ്ടു പേർ
ഒരു നിമിഷം
നിശ്ചലരായി
ഹൃദയത്തിന്റെ
വിരലുകൾ
നിശ്വാസങ്ങൾ
തുറന്നു വിട്ടു
മുടിയിഴകൾ
മിന്നലിന്റെ
ചുണ്ടുകളായി
ഉടൽ
വിരിയുന്നതിന്റെ ഗന്ധം
ഭൂമിയിൽ പടർന്നു
ജലത്തിന്റെ
കണ്ണാടിയിൽ നോക്കി
അവൾ ചിരിച്ചു
കണ്ണുകളിൽ
അയാൾക്കു മാത്രം
കാണാവുന്ന
ആഴം
വിരലുകളിൽ
ഏതോ ചിത്രത്തിനൊപ്പം
ഒഴുകുന്നതിന്റെ
ലയം
പാദങ്ങളിൽ
ചലനത്തിന്റെ
ധ്യാന ലീല
മഴയുടെ രസധാര...
മേഘമൽഹാറിന്റെ
ചിറകടി ....
അവൾ
അയാളെ ചേർത്തു പിടിച്ചതും
മൗനത്തിന്റെ താളം
ചുവടുകളിൽ
പടർന്നു
പ്രണയത്തിന്റെ
ബുദ്ധ മുദ്രകൾ
മുളച്ചു
അയാൾ
ആദ്യമായി
നടക്കാൻ...
കഥ
വിനീത മണാട്ട്
വിനീത മണാട്ട് എഴുതി അവതരിപ്പിക്കുന്ന കഥ കേൾക്കാം.
...
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)...
ലേഖനം
നിലീന
സ്ത്രീ - നിശബ്ദത അന്നമായ് കണ്ടവൾ , നെടുവീർപ്പുകൾ അടുക്കളയിൽ ഒതുക്കിയോൾ, കരിക്കലങ്ങൾ പോലെ കരിഞ്ഞമർന്നവൾ ! പ്രാസമൊപ്പിച്ച വാക്കുകളല്ല , കുറച്ചു നാളുകൾക്ക് മുൻപ് വരെ (ഒരുപക്ഷെ , ഇപ്പോഴും ചിലയിടങ്ങളിൽ...
സജിൻ കുമാർ കോരപ്പുഴ
രണ്ട് ദിവസം മുമ്പാണ് ആമിനയെ തേടി എനിക്ക് ഫോൺ കോൾ വരുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ നിന്നാണ് ആദ്യത്തെ കോൾ വന്നത്. ആമിന കൊവിഡ് പോസിറ്റീവ് ആണ്. ആമിന വീട്ടിലുണ്ടോ...
കവിത
സ്മിത സൈലേഷ്
ഞാൻ നിന്നെ പ്രണയിക്കുന്നില്ല
നിന്റെ മനസ് സഞ്ചരിക്കുന്ന
വഴികളിലൂടെ മാത്രം
വെറുതെ നടക്കാനിറങ്ങുന്നു
ഞാൻ നിന്നെ ഓർമ്മിക്കുന്നേയില്ല
നിന്റെ ഗന്ധത്തെ ശ്വാസത്തെ
നിന്റെ കണ്ണുകളിലെ പൂക്കളെ
മാത്രം വിരിയിക്കുന്നൊരു
വസന്തത്തെ നട്ടു നനക്കുന്ന
ഉദ്യാനമാക്കി എന്റെ ഹൃദയത്തെ
മാറ്റുന്നു.. അത്ര മാത്രം
ഞാൻ നിന്നെ ചുംബിക്കുന്നില്ല
അധരത്തിൽ നിന്റെ...
വായന
ഡോ കെ എസ് കൃഷ്ണകുമാർ
പെണ്മ നിറഞ്ഞ അൻപത്തിയെട്ട് കവിതകൾ. കല സജീവന്റെ ജിപ്സിപ്പെണ്ണെന്ന കവിതസമാഹാരം. ഞാൻ ഒരു നീണ്ട സ്വപ്നത്തിലാണെന്ന് ആത്മകഥ പറഞ്ഞുതുടങ്ങുന്ന ഒരു കവിതാസമാഹാരം. 'ഉന്മാദിനിയുടെ സുവിശേഷത്തിൽ' എന്ന കവിതയിൽ ആരംഭിച്ച്...
വായന
മുഹമ്മദ് റബീഹ് എം.ടി വെങ്ങാട്
കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും "ഖബറിലുള്ളത്" മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്. അഡീഷണൽ ജില്ലാ ജഡ്ജിയായ ഭാവനാ സച്ചിദാനന്ദനിലൂടെയാണ് കഥ തളിരിട്ട് വളർന്ന് പൂ കൊഴിയുവോളം...
സിനിമ
രഞ്ജിത്ത് കൃഷ്ണൻ
ചെറുപ്പകാലത്ത് എന്നെ പ്രധാനമായും തോൽപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് രണ്ടു പേരാണ്. ജീവിതം തന്നെ ഇല്ലാതാക്കാൻ കഠിനമായി പരിശ്രമിച്ചു ആ രണ്ടുപേർ. ഒരാൾ ക്രിക്കറ്റർ ആണ് - സച്ചിൻ ടെണ്ടുൽക്കർ. രണ്ടാമൻ നടനവിസ്മയം മോഹൻലാൽ....
സിനിമ
മുഹമ്മദ് സ്വാലിഹ്
മുഹ്സിന് പരാരിയുടെ തിരക്കഥയില്‍ സുഡാനി ഫ്രം നൈജീരിയിലൂടെ പ്രശസ്തനായ സക്കരിയ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറക്കിയ സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. മുസ്ലിം ജീവിതപരിസരത്തില്‍, ഒന്നുകൂടി സ്പഷ്ടമായി പറഞ്ഞാല്‍ ജമാഅത്തെ...