നിങ്ങളുടെ ഡാന്‍സ് വീഡിയോ ഇനി സിനിമയില്‍

ജെയിംസ് ആന്‍ഡ് ആലസീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ നായികയും നായകനുമായി എത്തുന്ന ‘ഓട്ടര്‍ഷ’ എന്ന സിനിമയുടെ എന്‍ഡ് ടൈറ്റിലില്‍ നിങ്ങളുടെ ഡാന്‍സ് വീഡിയോ ഉള്‍പ്പെടുത്താന്‍ അവസരം. സിനിമയിലെ ചന്ദപ്പുര കൃതി അലംകൃതി എന്ന പാട്ടിന് കൊറിയോഗ്രാഫി ചെയ്ത്, വീഡിയോ എടുത്താണ് അയക്കേണ്ടത്. ഫസ്റ്റ് പ്രൈസ് കിട്ടുന്ന കൊറിയോഗ്രാഫി വീഡിയോ സിനിമയുടെ എന്‍ഡ് ടൈറ്റിലില്‍ ഉള്‍പ്പെടുത്തും. കൂടാതെ വിജയിക്ക് 50,000 രൂപയും രണ്ട് മൂന്ന്‍ സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000, 10,000 രൂപ സമ്മാനമായും നല്‍കും. സിനിമയുടെ ലിറികല്‍ വീഡിയോയ്ക്കായി https://youtu.be/Z9YhkxI6VMw സന്ദര്‍ശിക്കുക. വീഡിയോ അയക്കേണ്ട അവസാന ദിവസം നവംബര്‍ 15.

വീഡിയോ അയക്കേണ്ട വിലാസം: autorsha@larvaclub.com

Leave a Reply

Your email address will not be published. Required fields are marked *