Wednesday, July 28, 2021

അവൾ പറക്കുമ്പോൾ

കവിത

ബിബിൻ ആന്റണി

അവൾ പറക്കുമ്പോൾ
ചിറകൊക്കെ ഒതുങ്ങി നില്ക്കണം
തുത്ത്‌ താഴ്ന്നിരിക്കണം
ചുണ്ടുകൾ ‘ഇവിടുണ്ടേ ‘,
‘ഇപ്പവരാട്ടോ’ എന്നിങ്ങനെ ഇടയ്ക്കിടെ
അറിയിച്ചോണ്ടിരിക്കണം.

അവൾ പറക്കുമ്പോൾ,
ആകാശം കാണുമ്പോൾ
‘അയ്യോ കൂട്ടിലെ കുളിരുമതിയെന്നും’,
‘മിസ്സ്യൂ’ എന്നും ഇടയ്ക്കിടെ കുറുകണം

അവൾ പറന്നാലും നിലംതൊട്ടിരിക്കണം
അടുപ്പു നേരങ്ങളിലൊക്കെ
അടുക്കളയിൽ ഒപ്പുവക്കണം

പറന്ന് ചില്ലയിൽ കുടുങ്ങാതിരിക്കാൻ,
കാറ്റാൽ ദേശംവിട്ട് പോകാതിരിക്കാൻ,
പട്ടത്തിന്റേതുപോലൊരു
കരുതലിന്റെ
പിടുത്തം വേണം;
ആകാശകാഴ്ചകൾക്ക്
തന്തവിരലിലൊരു
കൺട്രോൾ വേണം.

കയം കണ്ട കന്നിന്റെ ഉപമ
കാതിൽ മന്ത്രിച്ചോണ്ടിരിക്കണം
കാര്യമാത്ര ഫ്രീഡം തരുന്ന
കുടുംബമെന്നൊരു ഫീല്
പാലൈസിനും കോലൈസിനുമൊപ്പം
ഇടക്കിടെ കൊടുക്കണം.
അത് വാഴ്ത്തി പോസ്റ്റണം,റീലണം.

കലിപ്പന്റെ കാന്താരിയെന്നൊന്ന്
കണ്ണെഴുതിക്കണം
കരളേ എന്റെ കരളിനേക്കാൾ
വലിയൊരാകാശം
കനവിൽ മാത്രമെന്നൊരുവരി
കവിത ചൊല്ലണം.

അവൾ പറക്കെ
അവൾക്കു താഴേ
കുടവിരിച്ചൊരു ‘നന്മമരമാകണം’
അവളൊന്നു പറക്കാനിവര്‍
എത്ര വിശാലരാവണം.

NB: ഷേവിങിൽ മുറിയുന്ന അച്ഛനാങ്ങളക്കെട്ടിയവന്മാരെ
മ്യാമനോടൊന്നും…

bibin-antony

ബിബിൻ ആന്റണി
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ഭരതീയ ഭാഷ വിഭാഗത്തിൽ പ്രൊഫ. ടി. എൻ സതീശന്റെ കീഴിൽ  ‘ബാലചന്ദ്രനൻ ചുള്ളിക്കടിന്റെ കവിതയിലെ ബിംബങ്ങൾ; ചിഹ്നശാസ്ത്ര പഠനം’ എന്ന വിഷയത്തിൽ ഗവേഷകനാണ്. ആനുകാലികങ്ങളിൽ  സർഗാത്മകരചനകളും അവയുടെ  ചിത്രീകരണവും  ചെയ്തുവരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചിത്രപ്രതിഭയായിരുന്നു. വിലാസം : മരോട്ടിക്കൽ, മീമുട്ടി, കോടഞ്ചേരി, കോഴിക്കോട് , 673580. Email id: binuncle1911@gmail.com

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

തിറയാട്ടം

ഫോട്ടോ സ്‌റ്റോറി മിന്റു ജോൺ ആൾക്കൂട്ടങ്ങളിലേക്കിറങ്ങി ആ ബഹളങ്ങൾ ആസ്വദിക്കുക, കുറേയധികം ആളുകളുമായി സംസാരിക്കുക ... യാത്രകൾ അങ്ങനെ പലതും വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങിയ അവസരത്തിലാണ് കോവിഡിന്റെ ഒന്നാം ഘട്ട ലോക്ക് ഡൗണിന് ഒരയവ്...

ഭൂമിയുടെ വിത്ത്

കവിത കുഴൂർ വിത്സൺ അതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

വിനിമയവും മൂന്ന് കവിതകളും

കവിത ടി. പി. വിനോദ് 1. പറയുന്നു “കിതക്കുന്നല്ലോ? നടക്കുകയാണോ?” “അല്ല, നിന്റെ ശബ്ദത്തിൽ നിന്ന് ശ്വാസമെടുക്കുകയാണ്, കിട്ടാവുന്ന സമയത്തിനുള്ളിൽ പറ്റാവുന്നത്ര വേഗത്തിൽ.” 2. തോന്നുന്നു ഒരു ജലകണത്തിന് മരത്തിനുള്ളിലേക്ക് പോകാമെന്ന് തോന്നുന്ന മട്ടിൽ, ഒരു പുഴ തനിക്ക് കുറുകെ സഞ്ചാരങ്ങളെ വിട്ടുകൊടുക്കുന്ന വിധത്തിൽ, മനുഷ്യർക്കും എനിക്കുമിടയിൽ വേരുകളോ പാലങ്ങളോ ഉള്ളതിന്റെ സങ്കീർണ്ണമായ അത്ഭുതം 3. ചോദിക്കുന്നു ഏകാന്തത ഒരു ചോദ്യമാണെങ്കിലല്ലേ അതിനൊരു ഉത്തരം കണ്ടെത്തേണ്ടതുള്ളൂ? ... https://www.youtube.com/watch?v=YJNAL4fiNjg ടി.പി.വിനോദ് കവി. ഗവേഷകന്‍. ബംഗളൂരുവിലെ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: