‘അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം’ അവസാന ട്രെയിലര്‍ റിലീസ് ചെയ്തു

ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ‘അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം’ അവസാന ട്രെയിലര്‍ റിലീസ് ചെയ്തു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങള്‍കൊണ്ട് കോടിക്കണക്കിനുള്ള പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേര്‍സിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് ഈ ട്രെയിലര്‍.

2008-ല്‍ റിലീസ് ചെയ്ത അയണ്‍മാനിലൂടെയാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേര്‍സ് കളത്തിലിറങ്ങുന്നത്. പിന്നീടുള്ള 21 സിനിമകള്‍ ചരിത്രം തന്നെയായിരുന്നു. ആ യാത്രയുടെ അവസാനമാണ് ‘അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം’.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 7-നാണ് ‘അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം’ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയത്. കടന്നുപോയ 21 സിനിമകളിലെയും രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ 26-ന് തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *