Homeസിനിമഅയോഗ്യാ: ആക്ഷൻ ഹീറോയായി വീണ്ടും വിശാൽ

അയോഗ്യാ: ആക്ഷൻ ഹീറോയായി വീണ്ടും വിശാൽ

Published on

spot_imgspot_img

‘തുപ്പറിവാളൻ’, ‘ഇരുമ്പ് തിരൈ’ എന്നീ ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന ചിത്രമാണ് “അയോഗ്യാ”. പ്രശസ്ത സംവിധായകൻ എ. ആർ. മുരുകദാസിന്റെ സഹസംവിധായകനായ വെങ്കട്ട്‌ മോഹൻ ആദ്യമായി സംവിധാനം നിർവഹിക്കന്ന “അയോഗ്യാ” ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ടാഗോർ മധു നിർമ്മിക്കുന്നു. ചിത്രം മെയ് 10-ന് പ്രദർശനത്തിനെത്തും. റാഷി ഖന്നയാണ് ചിത്രത്തിൽ വിശാലിന്റെ നായിക. “അയോഗ്യാ”യിൽ ദ്വിമുഖ വ്യക്തിത്വമുള്ള പോലീസ് ഓഫീസറായാണ് വിശാൽ എത്തുന്നത്.

ഇത് ഒരു പതിവ് പോലീസ് കഥയല്ല. ഒരു ദുഷ്ടൻ എങ്ങനെ നല്ലവനായി മാറുന്നു. നല്ലവനായ ശേഷം അവൻ എന്ത് ചെയ്തു. ഇക്കാര്യങ്ങൾ ഉള്ളടക്കിയ ഒരു പ്രമേയമാണ് ‘അയോഗ്യാ’യുടേത്. ക്രൂരനായ പോലീസ് നല്ല പോലീസ് ആയി എന്നതല്ല കഥ. പണത്തിനു വേണ്ടി പോലീസ് ആയ ഒരുത്തൻ. അവനറിയാതെ തന്നെ ധാരാളം തെറ്റുകൾ ചെയ്യുന്നു. അതിന് അവൻ എന്ത് പരിഹാരം ചെയ്യുന്നു എന്നതാണ് പ്രതിപാദ വിഷയം.
ഈ ഒരു വിഷയം മറ്റൊരു സിനിമയിലും പ്രതിപാദിച്ചിട്ടുണ്ടവില്ല എന്നാണ് എനിക്ക് തോന്നുന്നത്. തെലുങ്കിൽ വൻ വിജയം നേടിയ ‘ടെമ്പർ’ എന്ന സിനിമയുടെ തമിഴ് പുനരാവിഷ്‌ക്കാരമാണ് ‘അയോഗ്യാ’. എന്നാൽ തിരക്കഥയിൽ വലിയ മാറ്റങ്ങൾ വരുത്തി, പുതിയ ഒരു ക്ലൈമാക്‌സോടെയാണ് ‘അയോഗ്യാ’ ദൃശ്യവൽക്കരിച്ചിരിക്കുന്നത്‌. ഈ ചിത്രത്തിലെ വിശാലിന്റെ പ്രത്യേക മാനറിസങ്ങളും, സ്റ്റൈലും, ആക്ഷൻ രംഗങ്ങളും പുതുമയാർന്നതാണ്.”
സച്ചു, പൂജാ ദേവരിയ, ആർ പാർത്ഥിപൻ, കേ എസ് രവികുമാർ, വംശി കൃഷ്ണാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ ടീസർ പറത്തിറങ്ങി ഏതാനും ദിവങ്ങൾക്കുള്ളിൽ ആറ് മില്ല്യൻ കാണികളെ ലഭിച്ചു എന്നത് ശ്രദധേയമാണ്. രാം- ലക്ഷ്മൺ ഇരട്ടകളാണ് ‘അയോഗ്യാ’യിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ജി. കെ. വിഷ്ണു ഛായാഗ്രഹണവും സാം സി എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this