ഭാരത് ഭവനില്‍ നാളെ വയലിന്‍ വാദനം

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന വയലിന്‍ വാദനത്തിന് ഭാരത് ഭവന്‍ വേദിയാകുന്നു.പ്രശസ്ത വയലിന്‍ വാദകരായ മഹാദേവ ശര്‍മ്മയും രാജശ്രീയും നാളെ (2019 സെപ്റ്റംബര്‍ 27) വൈകുന്നേരം 6.30 ന് മണിക്ക് ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ കലാസ്വദകാര്‍ക്ക് വയലിന്‍ വാദനത്തിന്‍റെ മാന്ത്രികത സമ്മാനിക്കും. പിതാവും പ്രശസ്ത വയലിനിസ്റ്റുമായ പ്രൊഫ.എം.സുബ്രമണ്യത്തില്‍ നിന്നും നന്നേ ചെറുപ്പത്തില്‍ വയലിന്‍ അഭ്യസിച്ചു തുടങ്ങിയ ഇവര്‍ പത്താം വയസ്സില്‍ ആദ്യ വയലിന്‍ വാദനം ഒരുക്കുകയും ചെയ്തു. ഓള്‍ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുകളായ ഇവര്‍ ഇന്ത്യയിലും വിദേശത്തുമായി ധാരാളം വയലിന്‍ കച്ചേരികള്‍ അവതരിപ്പിച്ചു വരുന്നു. ഈ സംഗീത സായാഹ്നത്തിലേക്കുള്ള പ്രവേശനം സൗജന്യം.

 

Leave a Reply

Your email address will not be published. Required fields are marked *