Wednesday, September 30, 2020
Home നൃത്തം ‘ഭാരതീയം’ നൃത്ത-സംഗീത സമന്വയവുമായി സൊണാൽ മാൻസിങ്ങ് 11ന് തലസ്ഥാനത്ത്

‘ഭാരതീയം’ നൃത്ത-സംഗീത സമന്വയവുമായി സൊണാൽ മാൻസിങ്ങ് 11ന് തലസ്ഥാനത്ത്

പ്രശസ്ത നർത്തകി സൊണാൽ മാൻസിംഗ് ‘ഭാരതീയം’ നൃത്ത-സംഗീത സമന്വയവുമായി തലസ്ഥാനത്തെത്തുന്നു. 11ന് വൈകിട്ട് ആറരയ്ക്കാണ് വഴുതക്കാട് ടാഗോർ തിയറ്ററിൽ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൃത്ത-സംഗീത വിരുന്ന സംഘടിപ്പിക്കുന്നത്.
രണ്ടു ഭാഗങ്ങളുള്ള കലാപരിപാടിയാണ് ‘ഭാരതീയ’ത്തിൽ അവതരിപ്പിക്കുന്നത്. സംഗീതസംഗമമെന്ന ആദ്യ ഭാഗത്തിൽ സോപാനം, ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതങ്ങളുടെ ഭാവാത്മക സമന്വയമാണ് ആസ്വാദകർക്ക് മുന്നിലെത്തുക. രണ്ടാം ഭാഗമായ നൃത്തോപഹാരയിൽ പ്രശസ്ത നർത്തകി ഡോ. ആനന്ദശങ്കർ ജയന്തും സംഘവും ഭരതനാട്യം അവതരിപ്പിക്കും.
രണ്ടുമണിക്കൂറുള്ള കലാവിരുന്നിൽ സൗജന്യ പ്രവേശന പാസുകൾ 11ന് രാവിലെ 10 മണിമുതൽ ടാഗോർ തിയേറ്റർ വളപ്പിലെ കൾചറൽ ഡെവലപ്‌മെൻറ് ഓഫീസിൽ ലഭിക്കും.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, സെൻറർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Most Popular

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...
%d bloggers like this: