‘ഭാവകം 2019’; നാടക ക്യാമ്പൊരുങ്ങുന്നു

പരിയാനംപറ്റ ഭജനസമിതിയുടെ നേതൃത്വത്തില്‍ ഒരു നാടക ക്യാമ്പൊരുങ്ങുന്നു. മെയ് 18, 19 തിയതികളിലൊരുങ്ങുന്ന നാടക ക്യാമ്പിന് ‘ഭാവകം 2019’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘ഭാവകം 2018’- ന്റെ തുടര്‍ച്ചയെന്നോണമാണ് ‘ഭാവകം 2019’ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മിടുക്കരെ ഉള്‍പ്പെടുത്തി ‘മണ്‍കിനാവുകള്‍’ എന്ന നാടകം അരങ്ങേറിയിരുന്നു. അതുപോലെ, ഈ വര്‍ഷവും ഭാവകത്തിലെ ഓരോ കുട്ടിയേയും പങ്കെടുപ്പിച്ച് ഒരു കലാവിരുന്ന് സംഘടിപ്പിക്കാനും സമിതി ആലോചിച്ച് വരുന്നു.

കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തി ഒരു മികച്ച അനുഭവം സമ്മാനിക്കുക എന്നതാണ് ഭാവകത്തിന്റെ ലക്ഷ്യം. വൈവിദ്ധ്യമാര്‍ന്ന നാടക പഠന ക്ലാസ്സുകള്‍ക്ക് പുറമേ പുതുതായി യോഗ, Leadership skill development ക്ലാസ്സ് എന്നിവ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. റസിഡന്‍ഷ്യല്‍ ക്യാമ്പായാണ് ‘ഭാവകം 2019’ ഒരുക്കുന്നത്. ആദ്യ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കായിരിക്കും ക്യാമ്പില്‍ പ്രവേശനം ലഭിക്കുക. അഡ്മിഷന്‍ ഫീസ് 300 രൂപ

കൂടുതല്‍ വിവരങ്ങള്‍ക്ക്:

9747377143 (ഡോ.ബാബുരാജ് പരിയാനംപറ്റ, സെക്രട്ടറി)
9946415861 (അനില്‍ രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി)
8281183926 (വിപിന്‍ പരിയാനംപറ്റ, ജോ. സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *