received 792240171140526

മുണ്ടൂരിൽ നിന്ന് തിരിയുന്ന ആകുലതകൾ

കെ. എസ്.രതീഷ്

പരീക്ഷക്കാലങ്ങൾ മിക്കവാറും അലസമാണ് ഇന്നലെ ഉച്ചസമയം
എന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോൾ നെയ്യാർ പോസ്റ്റ് പെണ്ണ്
രാജേഷ് മേനോന്റെ പുസ്തകം (മുണ്ടൂരിൽ നിന്ന് തിരിയുന്ന വളവുകൾ) കൊണ്ട് തന്നു. രാജേഷ് ചാലോട് തയ്യാറാക്കിയ കവർ കുറെ നാളുമുമ്പ് കണ്ടതാണ്. അന്നു മുതൽ വായിക്കണം എന്ന തോന്നാലുണ്ട്.
കഥാകൃത്തിനെ മുഖപുസ്തകത്തിൽ വല്ലാതെ അറിയും. കക്ഷി ഒരിത്തിരി ഗൗരവാക്കാരൻ എങ്കിൽ പുസ്തകത്തിന്റെ പേരുള്ള കഥ വായിച്ചിട്ട് ഇഷ്ടായില്ലെങ്കിൽ ഫേസ്ബുക്കിൽ കയറി വീഡിയോ വല്ലതും കണ്ടിരിക്കാം എന്നു കരുതി തുടങ്ങിയ വായനയാണ്.

വളരെ ഗൗരവത്തോടെ
മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നവർ വായിച്ചിരിക്കേണ്ട പുസ്തകം.
‘കാവിലമ്മയും കമ്മ്യുണിസ്റ്’ എന്ന് പ്രഖ്യാപിക്കുന്ന ഒറ്റ കഥ മതി ഈ വളവുകളുടെ ഗൗരവം ബോധ്യമാകാൻ. പ്രായോഗിക രാഷ്ട്രീയക്കാർ കവർന്നെടുത്ത കമ്യുണിസ്റ്റ് ആശയങ്ങളെ വളരെ ശക്തമായ ഭാഷയിൽ ആകുലപ്പെടുകയാണ് ഈ കഥാകൃത്ത്.
മുണ്ടൂരിൽ നിന്ന് തിരിയുന്ന വളവുകൾ ഒരു പ്രവചനമാണ് ഇടതുപക്ഷം തിരിച്ചറിയാൻ പാകത്തിനുള്ളത്.

ഈ വീടിന്റെ ഐശ്വര്യം
ഒന്നര പുറത്തിൽ അവസാനിക്കുന്ന കഥ എങ്കിലും പുതിയ ലോകത്തിന്റെ ‘വൃത്തി’കേടിനെ ഇതിലും മനോഹരമായി മുറിക്കാൻ കഴിയില്ല.

received 2530522356440191047601596

ഗോഘ്നൻ പേരുപോലെ
ഭാരതത്തിന്റെ ആത്മാവിനെ മുറിവേല്പിക്കുന്ന വർഗീയ ശക്തികളുടെ ഭീതിയെ വരച്ചിടുന്നുണ്ട് പശുവിന്റെ പേരും മനുഷ്യക്കുരുതിയും കണ്ട് ആരാണ് ഇങ്ങനെ എഴുതാതെ പോവുക.

ആധാന ലഘ്നം
മലയാള കഥ അടുത്തിടെ ഏറ്റവും ചർച്ച ചെയ്യുന്ന വിഷയമാണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. “വെളുത്ത് ഉയർന്ന കുട്ടികൾ കിട്ടാൻ” ഭ്രൂണം വിൽക്കാനും വാങ്ങാനും മൾട്ടി നാഷണൽ കമ്പനികൾ, ഒറ്റ ഡയലിൽ വീട്ട് മുറ്റത്ത് എത്തുന്ന സേവനം വർത്തമാന കാലത്തിന്റെ വലിയ ഒരാകുലത ഇതാ മുന്നിൽ.

സിഞ്ചിബരീസ് ഇനിയും
നമ്മൾ എത്തിയോ എന്ന് സംശയിക്കുന്ന മറ്റൊരു ആകുലത വളരെ ചുരുക്കി അവതരിപ്പിക്കുന്നു.

ബാധിരം വർത്തമാന യൗവനത്തിനെയും എന്നല്ല ആൾക്കൂട്ടത്തെ
മുഴുവനും ബാധിച്ച അവനവനിസത്തെ കീറി മുറിക്കുന്ന കഥയാണ്.
തീവണ്ടിയിൽ കരഞ്ഞ് നിലവിളിച്ച പെണ്ണിനെ മറക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ചെവിയിൽ തിരുകിയ സുഖ സംഗീത്തിൽ നീയും ഞാനും ബാധിരന്മാർ തന്നെയെന്ന് രാജേഷ് ആകുലപ്പെടുന്നു.

ലൗ ജിഹാദ്
ഒരു പ്രണയമുള്ള മുറിവാണ്. പ്രണയം വലിയൊരു പോരാട്ടമാണെന്ന് വീണ്ടും ഓർമ്മിപ്പുക്കുന്ന കഥ.
പുനരുദ്ധാരണവും ചർച്ച ചെയ്യുന്നത് മൺമറഞ്ഞ നന്മകളെ മടക്കി വിളിക്കാനുള്ള പഴയ തലമുറയുടെ ആഹ്വാനമാണ്.
മരത്തിനും മീതെ ആ പേരിൽ തന്നെ കഥയുടെ ഊരുണ്ട് കാട് പോയി നാടായി മാറുന്ന കൂറ്റൻ മാളികകൾക്കായി വനം വെട്ടുന്നത്തിന്റെ ആകുലത.

ഈ സമാഹാരത്തിൽ നിറയെ എഴുത്തുകാരന്റെ ആകുലതയാണ്…
തനിക്ക് പാർട്ടിയോട് ഒറ്റയ്ക്ക് പൊരുതാൻ കഴിയുന്നില്ല അതുകൊണ്ട് കഥയായി അവരോട് പടവെട്ടുന്നു.
പിന്നെ മാലിന്യം വലിച്ചെറിയുന്നവരോടും, കൂറ്റൻ കോർപറേറ്റ് കളോടും രാജേഷിന് ഒറ്റയ്ക്ക് എന്തു ചെയ്യാനാകും.
അതുകൊണ്ട് തന്റെ വേദനയ്ക്ക് കഥയുടെ രൂപം നൽകുന്നു.

ഞാനും നീയും ഈ പ്രതിസന്ധികൾ വായിക്കേണ്ടതും തിരിയേണ്ടതുമായതിനാലാണ്.
മുണ്ടൂരിൽ നിന്ന് തിരിയുന്ന വളവുകൾ എന്ന് ഇതിന് പേരിട്ടത്.

Advertisements

Leave a Reply

%d bloggers like this: