Homeവായന'ജീവിതത്തേക്കാൾ ആഴമുള്ള' കവിതകൾ

‘ജീവിതത്തേക്കാൾ ആഴമുള്ള’ കവിതകൾ

Published on

spot_imgspot_img

ജ്യോതി അനൂപ്

ജിനേഷ് കോവിലകത്തിന്റെ ‘കപ്പി’ ഒരുപിടി നോവുകളെ ആഴങ്ങളിൽ നിന്നും ആസ്വാദക മനസ്സുകളിലേക്ക് അനായാസേന ഉയർത്തി കൊണ്ടു വരുന്നു. മായാത്ത ചില ചിത്രങ്ങൾ മനസ്സിൽ വരച്ചുവെക്കുന്നു, ഓരോ കവിതയും. ഒരു വിതുമ്പലോടെ പോട്ടെ സാരമില്ലെന്ന് പുറം തലോടി ചേർത്തു പിടിച്ചു കൊണ്ട് വായനക്കാരന് പറയുവാൻ തോനുന്നത്ര നൈർമ്മല്യം പങ്കുവെയ്ക്കുന്നൂ ഈ കവിതകൾ.

ഓരോ കവിതയും പകർത്തി നല്കുന്ന വികാരത്തോട് ആത്മാർത്ഥമായ, തീവ്രമായ ഒരു ഉൾച്ചേരൽ ദൃശ്യമാണ്, കവി സ്വയം വരികളിൽ ഒരു പുഴയായ് ഒഴുകി ഒടുവിൽ വായനക്കാരിലേക്കും അനുസ്യൂത മൊഴുക്കിനെ കടത്തിവിടുന്നതായി നമുക്ക് അനുഭവവേദ്യമാകുന്നുണ്ട്‌. അതൃപ്തമായ സ്ത്രീ മനസ്സിനെ ഭാവാത്മകമായ് വരച്ചിടുന്നു ‘അനന്തരം ‘ എന്ന കവിതയിൽ. അവൾ ദിശതെറ്റി പുഴയിലേക്കൊഴുകുന്ന കടലായ് മാറുന്നിടത്ത് ജിനേഷ് തന്റെ കവിത്വം കുറിച്ചിടുന്നു.
വൈലോപ്പിളളിയുടെ ‘മാമ്പഴം’ എവിടെയൊക്കെയോ ഓർമ്മയിൽ നിറയുന്നു ചാകാപിള്ളകൾ വായിക്കുമ്പോൾ. വായിച്ചു തീർന്നിട്ടും മരിച്ച കുഞ്ഞുങ്ങൾ ഉപേക്ഷിച്ചു പോയ കുട്ടിക്കുപ്പായങ്ങൾ മനസ്സിൽ കൊരുത്തിയ അയയിൽ കിടന്നാടുന്നു. ഓർമകളിൽ നനവ്. തീവ്ര ദു:ഖത്താൽ കണ്ണീർത്തുണ്ട് ചേർത്തു കെട്ടി നെയ്തതാണ് വരികളൊക്കയും.

ഏറെ പ്രകാശത്തോടെ ഉള്ളിൽ ജ്വലിച്ചു നില്ക്കുന്ന സ്വപ്നങ്ങൾ അപ്രതീക്ഷിതമായ് തകർന്നു പോകുമ്പോൾ ഒരു വേള നാം പൂർണ്ണമായും തനിച്ചാകുന്നു (അപകടം). ആ തനിച്ചാകലിനെ വിശദീകരിക്കുന്ന ‘അപകട’ വളവിൽ അസ്വസ്ഥരായ് നമ്മളും നിന്നുപോകുന്നു. തെരുവുകുഞ്ഞിന്റെ ആശാഭംഗങ്ങളെയും നോവിനേയും ആത്മാവിലേക്കൂറ്റിയെടുത്ത് ഒരു വിലാപമായ് ആസ്വാദക മനസ്സിൽ പടർന്നിറങ്ങുന്ന ‘വിശപ്പു വെയിലും’ തെരുവുകുഞ്ഞിന്റെ മോഹംപോലെ കൊടുവേനലിൽ വീർത്തുപൊട്ടുന്ന ബലൂണും തേങ്ങൽ ബാക്കിയാക്കുന്ന ഒരു ചിത്രം മനസ്സിലവശേഷിപ്പിക്കുന്നു.

പ്രണയത്തിന്റെ മഹാപ്രളയമൊടുങ്ങിയെന്ന് ഒരു പകുതി പ്രജ്ഞയിൽ ആശ്വസിക്കുമ്പോഴും മറക്കാനാകാതെ ശേഷിക്കുന്നത് ഒടുവിൽ പ്രണയം മാത്രമാണെന്ന് തിരിച്ചറിയുന്നിടത്ത് കവി ദു:ഖിതനാകുന്നു. നഷ്ടപ്രണയത്തെ വരച്ചുകാട്ടാൻ ആരും പ്രതീക്ഷിക്കാത്ത വ്യത്യസ്ത ശൈലിയിൽ ജിനേഷ് തൂലിക ചലിപ്പിക്കുന്നു. നഷ്ടങ്ങളിൽ മോഹഭംഗങ്ങളിൽ നിരാശയിൽ പെടുമ്പോൾ കാലുകൾക്ക്, മനസ്സിന് വേഗം കുറയുന്നു, ഓടി ഒപ്പമെത്താൻ കഴിയില്ല. വേഗക്കുറവ് നമ്മളിലൂടെ മറ്റുള്ളവരിലേക്കും പടരുമ്പോൾ ആ കുരുക്ക് പെട്ടെന്ന് നിവർത്താൻ നാം ബാധ്യസ്ഥരാവുന്നു, ഇതാ അല്പസമയം എനിക്കു തരൂ ‘വഴി’ സുഗമമാക്കാം എന്നു പറയുമ്പോൾ വർത്തമാനകാലത്തിന്റെ തിക്കും തിരക്കും ഒറ്റപ്പെടലും വരച്ചുകാട്ടുവാൻ ഉപയോഗിച്ച കല്പന ‘വഴി’ എന്ന കവിതയെ മനസ്സിലുടക്കിനിർത്തുന്നു
ഒരു പാട് കാര്യങ്ങൾ പറയാതെ പറയുന്നു ‘അച്ഛൻ’ എന്ന കവിത എത്രയായാലും അമ്മയ്ക്ക് അച്ഛൻ ഇരുട്ടത്ത് വിളക്കു തന്നെ.

ജിനേഷിന്റെ ഓരോ കവിതയും നമ്മോട് ഒരുപാടു കാര്യങ്ങൾ സംവദിക്കുന്നു. ആറ്റിക്കുറുക്കിയ രചനാശൈലിയിൽ ഈ പുസ്തകത്തിൽ എവിടേയും ഒന്നും മുഴച്ചു നില്ക്കുന്നില്ല. എന്നാൽ താളാത്മകമായും ഹൃദ്യമായും അസ്വാദകരുടെ ഹൃദയം തൊട്ടു കൊണ്ട് ഈണത്തിലും താളത്തിലും ചൊല്ലുവാൻ കഴിയുന്ന ഒട്ടേറെ കവിതകളുടെ രചയിതാവാണ് ജിനേഷ് കോവിലകം. നിയതമായ ഒരു ശൈലിയിൽ മാത്രം എഴുത്തിനെ തളച്ചിടുന്നവനല്ല ഈ കവി ചൊൽ കവിതകളും ഗദ്യകവിതകളും തനിക്കിണങ്ങുമെന്ന് തന്റെ ആലാപന മാധുര്യവും അതിന്കിട നില്ക്കുന്ന എഴുത്തും ബോധ്യപ്പെടുത്തുന്നു. വർത്തമാനകാലത്തിന്റെ യുവ കവികളിൽ ജിനേഷ് ശ്രദ്ധേയനാകുന്നതും അതുകൊണ്ടുതന്നെ.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...