HomeHEALTHതുടരണം ഈ കരുതല്‍ - ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് തുടക്കം

തുടരണം ഈ കരുതല്‍ – ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് തുടക്കം

Published on

spot_imgspot_img

ഓര്‍ക്കണം എസ്എംഎസ്: സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്

തിരുവനന്തപുരം: ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ല. ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ രണ്ടാം ഘട്ട കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ പോസ്റ്റര്‍ കൈമാറി പ്രകാശനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം തടയാന്‍ നല്ല കരുതലോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നോട്ടുപോകാന്‍ കഴിയണം. ജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് പൊതുസ്ഥലത്ത് തുപ്പാതിരിക്കുക എന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശം നല്‍കി കാമ്പയിന്‍ സംഘടിപ്പിക്കും. വൈറസ് രോഗവും മറ്റ് രോഗാണുക്കളും വ്യാപിക്കുന്നതിന് തുപ്പല്‍ ഉള്‍പ്പടെയുള്ള ശരീര സ്രവങ്ങള്‍ കാരണമാവുന്നുണ്ട്. ഇതോടൊപ്പം ഓര്‍ത്ത് വയ്‌ക്കേണ്ട ഒന്നാണ് എസ്.എം.എസ്. എസ്: സോപ്പ്, എം: മാസ്‌ക്, എസ്: സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നിങ്ങനെ 3 കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. അതായത് സോപ്പ് ഉപയോഗിച്ച് കൈകഴുകണം, മാസ്‌ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം. ഇത് കൂടാതെ പൊതുജനങ്ങള്‍ പാലിക്കേണ്ട പത്ത് പ്രധാന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുക.

നമ്മള്‍ കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങള്‍

1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
3. സാമൂഹിക അകലം പാലിക്കുക
4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്
5. പരമാവധി യാത്രകള്‍ ഒഴിവാക്കുക
6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്
7. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്
8. പൊതുഇടങ്ങളില്‍ തുപ്പരുത്
9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക
10. ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this