ബ്രദേഴ്സ് ഡേയിലെ ആദ്യ ഗാനമെത്തി; രചന, പാടിയത് -ധനുഷ്

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ഗാനമെത്തി. തമിഴ് താരം ധനുഷാണ് ചിത്രത്തിനു വേണ്ടി പാട്ടെഴുതിയും പാടിയിരിക്കുന്നതും. ചിത്രത്തിന്റെ സംഗീതം 4 മ്യൂസിക്‌സാണ്.

പൃഥ്വിരാജിന്റെ ഓണച്ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍.

Leave a Reply

Your email address will not be published. Required fields are marked *