Monday, July 4, 2022

അയനം – സി.വി.ശ്രീരാമൻ കഥാ പുരസ്കാരം സന്തോഷ് ഏച്ചിക്കാനത്തിന്

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം – സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കവണ’ എന്ന പുസ്തകം അർഹമായി.11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.വൈശാഖൻ ചെയർമാനും ടി.ആർ.അജയൻ, ഡോ.എൻ.ആർ.ഗ്രാമപ്രകാശ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

മലയാള കഥാവായനക്കാർക്ക് നിത്യവിസ്മയസാന്നിദ്ധ്യമാണ് സന്തോഷ് ഏച്ചിക്കാനം. മുൻഗാമികളും സഹയാത്രികരും ഇല്ലാത്ത ഒരൊറ്റയടിപ്പാതയിലൂടെയാണ് ഈ എഴുത്തുകാരന്റെ ഏകാന്തസഞ്ചാരം.
ധീഷണ കൊണ്ടും വൈകാരികത കൊണ്ടും വായിച്ചെടുക്കേണ്ട കവിതയുടെ ശില്പഘടനയുള്ള ആഖ്യാനങ്ങളാണ് ഏച്ചിക്കാനത്തിന്റെ കഥകൾ. മലയാളിയുടെ അശാന്തവും ആകുലവുമായ സാമൂഹ്യ ജീവിത പരിച്ഛേദങ്ങൾ സൂക്ഷ്മമായി ഒപ്പിയെടുക്കുന്ന ഏച്ചിക്കാനത്തിന്റെ കഥകൾ, മൂല്യ വിപര്യയങ്ങളെക്കുറിച്ചുള്ള കടുത്ത ഉത്കണ്ഠയും ഇടത്തരക്കാരന്റെ നിസ്സഹായമായ ചാഞ്ചാട്ടവും ചരിത്രത്തിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ ദീനയാഥാർത്ഥ്യങ്ങളും തുറന്നുക്കാട്ടുന്നു. ജനാധിപത്യത്തിൽ അപ്രസക്തരാവുന്ന ജനവും, തുടരേ തുടരേ നടക്കുന്ന വംശഹത്യയും വർഗ്ഗീയ പ്രചരണങ്ങളും സാധാരണക്കാരനിൽ ജനിപ്പിക്കുന്ന ഭയത്തെ ഈ കഥകൾ ആലേഖനം ചെയ്യുന്നു.ഹൃദയബന്ധങ്ങളുടെ തുലാസിൽ നന്മതിന്മകളുടെ ഭാരം അളക്കുന്ന വൈകാരികസന്ദർഭങ്ങളാൽ സമൃദ്ധമാണ് ആ കഥാലോകം. അപരത്വത്തിന്റെ ആഘോഷങ്ങളായി ഉപഭോക്തൃ സമൂഹങ്ങൾ പരിണമിക്കുന്ന സമകാലികാവസ്ഥയുടെ പ്രതിഫലനങ്ങളായി അദ്ദേഹത്തിന്റെ കഥകൾ വായനക്കാരനു മുന്നിൽ തലയേടുപ്പോടെ നിൽക്കുന്നു എന്ന് ജൂറി വിലയിരുത്തി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

നിമ്മി സുനിൽ എപിജെ അബ്ദുൽ കലാം ദേശീയ ഫെല്ലോഷിപ് അവാർഡ് ഏറ്റുവാങ്ങി

പഞ്ചാബ് : പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് നിമ്മി സുനിൽ, എപിജെ അബ്ദുൽ കലാം ദേശീയ ഫെല്ലോഷിപ് അവാർഡ് ഏറ്റുവാങ്ങി. മലയാള കലാ സാഹിത്യ സംസ്കൃതിയും, പഞ്ചാബ് മലയാളി അസോസിയേഷനും സംയുക്തമായി നടത്തിയ...

കെ ശിവരാമൻ പുരസ്‌കാരം സതീഷ്. കെ. സതീഷിന്

നാടകരംഗത്തിനേകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന കെ. ശിവരാമൻ പുരസ്‌കാരത്തിന്, കോഴിക്കോട് കക്കോടി സ്വദേശിയായ നാടകകൃത്ത് സതീഷ്.കെ.സതീഷ് അർഹനായി. മെയ് 24 ന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ, കല്പറ്റ നാരായണനാണ് പുരസ്‌കാരം...

ഭാരത് ഭവൻ വിവർത്തന സമഗ്ര സംഭാവനാ പുരസ്കാരം സമർപ്പിച്ചു

    അന്തരിച്ച വിഖ്യാത വിവർത്തകനും സാഹിത്യകാരനുമായ പ്രൊഫ. പി. മാധവൻപിള്ളയ്ക്കുള്ള ഭാരത് ഭവൻ വിവർത്തന സമഗ്ര സംഭാവനാ പുരസ്കാരം കവി പ്രഭാവർമ്മയും ഡോ. ജോർജ്ജ് ഓണക്കൂറും ഭാരത് ഭവൻ ഭാരവാഹികളും ചേർന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ...
spot_img

Latest Articles