Homeസിനിമആണുങ്ങൾക്ക് ഇടയിൽ പ്രണയം പൂക്കുമ്പോൾ

ആണുങ്ങൾക്ക് ഇടയിൽ പ്രണയം പൂക്കുമ്പോൾ

Published on

spot_imgspot_img

സിനിമ

സാജിദ് എ.എം

ആണിന് കൂട്ടായി പെണ്ണ് മാത്രം എന്നത് ഉല്പത്തികാലം മുതൽക്കേ ഉള്ളതാണ് എന്നാൽ അതിനെ പൊളിച്ചെഴുതിയാണ് ഇന്ന് നമ്മുടെ സമൂഹം മുന്നോട്ട് പോവുന്നത്. അത്തരത്തിൽ ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിലുള്ള വൈകാരിക അടുപ്പത്തിന്റെ കഥയാണ് Luca Guadagnino എന്ന സംവിധായാകൻ Call Me By Your Name എന്ന ഈ ചിത്രത്തിലൂടെ പറയുന്നത്.

അതെ രണ്ട് ആണുങ്ങൾ തമ്മിലുള്ള തീവ്ര പ്രണയത്തിന്റെ കഥ. നോർത്തേൺ ഇറ്റലിയിൽ വേനലവധി ആഘോഷിക്കാൻ വന്ന പതിനേഴുകാരനായ എലിയോയുടെ കുടുംബത്തിലേക്ക് തന്റെ അച്ഛന്റെ റിസർച്ചിൽ പങ്കാളിയാവാൻ ഒലിവർ എന്ന ചെറുപ്പക്കാരൻ കടന്ന് വരുന്നു. അദ്ദേഹത്തിനോട് ആദ്യമൊക്കെ എലിയോക്ക് ബഹുമായിരുന്നെങ്കിലും അത് പിന്നീട് ഈഗോയായി കലാശിക്കുന്നു. തന്നെക്കാൾ ശ്രദ്ധ മറ്റുള്ളവരിൽ നിന്ന് ഒലിവർ പിടിച്ചുപറ്റുന്നു എന്ന തോന്നൽ മനസ്സിലുണ്ടാവുമ്പോൾ ഏതൊരാൾക്കും തോന്നുന്ന ഈഗോ. ആ ഈഗോ എന്നത് മറ്റൊരു ബന്ധത്തിലേക്ക് നയിക്കാൻ അധികം സമയം വേണ്ടിവന്നില്ല. അവരെ തമ്മിൽ അടുപ്പിക്കുന്ന പല ഘടകങ്ങളും അവർക്കിടയിൽ ഉണ്ടായിരുന്നു. പിന്നീട് ഓരോ ദിവസം കഴിയുന്തോറും മറ്റെന്തോ ഒരു അടുപ്പം അവർക്കിടയിൽ സ്രഷ്ടിക്കപ്പെടുന്നു. ഇരുവരുടെയും പല ചര്യകളും ആകർഷിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടാവുന്ന, രണ്ട് മനസ്സുകൾ തമ്മിലുള്ള ഒരുതരം പ്രണയം. ഒരു റൊമാന്റിക്ക് റിലേഷൻഷിപ്പ്.

call-me-by-your-name-01

ആദ്യം ഒന്നും ഒലിവർ എലിയോയുടെ താത്പര്യങ്ങൾക്ക് വഴങ്ങി കൊടുക്കുത്തിരുന്നില്ല. മാത്രവുമല്ല ഒലിവർ ആ നാട്ടില്ലേ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിൽ ആവുകയും ചെയ്തു. ഇതിൽ വിഷമത്തിലായ എലിയോ തന്റെ ബാല്യകാലസഖിയായ മരിയയോട് ശാരീരിക ബന്ധം പുലർത്തുകയും അതിനെ കുറിച്ച് ഒലിവറിന്റെ മുന്നിൽ വാചാലനായി തീരുന്നു. പക്ഷെ എലിയോക്ക് ഒലിവറിനെ പ്രെകോപിക്കാൻ സാധിക്കുന്നില്ല. മാത്രമല്ല അയാളോടുള്ള അവന്റെ ഇഷ്ടം വർധിക്കുന്നു. വളരെ വിഷമത്തോടെ അവൻ എഴുതിയ കത്തിലെ വരികളിലൂടെയാണ് അതൊരു പുതിയ ബന്ധത്തിന് തുടക്കം കുറിക്കുന്നത്.

ഒരു രാത്രി ആലിംഗബദ്ധരായ് കിടക്കുമ്പോൾ ഒലിവർ എലിയോയുടെ ചെവിയിൽ അടഞ്ഞ ശബ്ദത്തിൽ തീവ്രപ്രണയത്തോടെ ഇങ്ങനെ പറയുന്നുണ്ട് “call me by your name and I’ll call you by mine”. ഇതിൽ നിന്ന് തന്നെ അവരുടെ ബന്ധത്തിന്റെ ആഴം കാണാനാവും. വളരെ പതിഞ്ഞ താളത്തിൽ ആവശ്യത്തിന് സമയമെടുത്താണ് മൂവി മുന്നോട്ട് പോവുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആശയങ്ങൾ കൈമാറുന്ന രംഗങ്ങളും പ്രണയം വെളിവാക്കുന്ന രംഗവുമൊക്കെ അതിന്റെ തീവ്രതയോടെ തന്നെ കാണാൻ കഴിയും.

sajid-am
സാജിദ് എ.എം

പക്ഷെ വേനലവധി കഴിഞ്ഞു ഒലിവർ തിരിച്ചു പോകുന്നതോടെ എലിയോ നിരാശനാവുന്നു. താൻ നാട്ടിൽ പോയാൽ വിവാഹിതൻ ആകാൻ പോവുകയാണ് എന്നും എന്നാൽ ഞാൻ നിന്നെ മറന്നിട്ടില്ലെനും ഒലിവർ പറയുന്നുണ്ട്. അതെ സമയം മികച്ച മാതാപിതാക്കളാൽ അനുഗ്രഹീതനായ ലോകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ച് അറിവുള്ള അച്ഛൻ “learn from grief and grow instead of moving on” എന്ന് എലിയോനോട് ആവശ്യപ്പെടുകയാണ് ക്ലൈമാക്സിൽ. ചിത്രം അവസാനിക്കുമ്പോഴുള്ള അവരുടെ സംഭാക്ഷണം നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയും.

luca-guadagnino
Luca Guadagnino

അവരുടെ ഈ രഹസ്യ ബന്ധം അറിയാമായിരുന്ന അച്ഛന്റെ ആ വാക്കുകൾ ഒരുപക്ഷേ അത്ര നേരം പകർന്ന് തന്നിരുന്ന വികാരവിചാരങ്ങളെ അതെ തീവ്രതയോടെ നമ്മളിലേക്ക് എത്തിക്കുന്നു. പറയുന്നവ തികച്ചും യാഥാർത്ഥ്യമായതുകൊണ്ടാണ് ഈ രംഗം വളരെ ഹൃദയസ്പന്ദനമാകാൻ കാരണം. ആ നേരം നിങ്ങൾ ഒരു നിശ്ചിത പോയിന്റിലേക്ക് നോക്കുമ്പോൾ അവൻ കരയുന്നതും അവന്റെ കണ്ണുകളുടെ ആവിഷ്കാരങ്ങളും അവന്റെ ഓർമ്മകളും ചിന്തകളും നിങ്ങൾക്ക് റിയൽ ആയിട്ട് ഫീൽ ചെയ്യാൻ കഴിയും. അവന്റെ മുഖത്തെ തീയുടെ പ്രതിഫലനങ്ങളും വിറകിന്റെ ശബ്ദവും. എനിക്ക് ഇത് മണിക്കൂറുകളോളം കാണാൻ കഴിഞ്ഞു.

Homophobic കാലഘട്ടത്തിലെ സ്വവർഗ ലൈംഗീകത തുറന്നു കാട്ടുന്ന ഈ മൂവി നിങ്ങൾ തീർച്ചയായും കാണേണ്ട ഒന്നാണ്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...