Sunday, April 11, 2021

അറ്റകുറ്റപ്പണി: ഇന്ന് ആറു ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

പള്ളിപ്പുറം കുറ്റിപ്പുറം റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ – ഷൊര്‍ണ്ണൂര്‍ പാതയില്‍ ഓടുന്ന ചില പ്രധാന ട്രെയിനുകള്‍ വ്യാഴാഴ്ച (30/08/18 ) ഭാഗികമായി റദ്ദാക്കിക്കിയതായി റെയില്‍വേ അറിയിച്ചു. ഇവയാണ് ഭാഗികമായി ക്യാൻസൽ ചെയ്ത ട്രെയിനുകൾ:

  • കണ്ണൂരിൽ നിന്നും 10:50 ന് പോകേണ്ട 56324 കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ കണ്ണൂരിനും ഷൊര്ണൂറിനും ഇടയിൽ സർവീസ് റദ്ദാക്കി, യാത്ര കണ്ണൂരിൽ അവസാനിപ്പിക്കും.
  • കോഴിക്കോട് നിന്നും 1:15 ന് പോകേണ്ട 56323 മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ ഷൊര്ണൂറിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി, യാത്ര ഷൊർണൂരിൽ അവസാനിപ്പിക്കും.
  • കണ്ണൂരിൽ നിന്നും 9:45 ന് പോകുന്ന  16605 ഏറനാട് എക്സ്പ്രസ് കോഴിക്കോട് വരെ മാത്രം, ഈ ട്രെയിനിന്റെ കൊഴിക്കോടിനും ഏർണാകുളത്തിനും ഇടയിൽ ഉള്ള സർവീസ് റദ്ദാക്കി.
  • കോഴിക്കോട് നിന്നും 12:30 ന് പോകേണ്ട 16606 മംഗലാപുരം ഏറനാട് എക്സ്പ്രസ് പുറപ്പെടുന്നത് കോഴിക്കോട് നിന്നും ആയിരിക്കും, ഈ ട്രെയിനിന്റെ ഏർണാകുളത്തിനും കൊഴിക്കോടിനും ഇടയിൽ ഉള്ള സർവീസ് റദ്ദാക്കി.
  • കോഴിക്കോട് നിന്നും 10:45 ന് പോകേണ്ട 16305 കണ്ണൂർ ഇന്റർസിറ്റി ഷൊര്ണൂറിനും കണ്ണൂരിനും ഇടയിൽ ഉള്ള സർവീസ് റദ്ദാക്കി. യാത്ര ഷൊർണൂരിൽ അവസാനിപ്പിക്കും.
  • കണ്ണൂരിൽ നിന്നും 2:35 ന് പുറപ്പെടേണ്ട  16306 എറണാകുളം ഇന്റർസിറ്റി കണ്ണൂരിനും ഷൊര്ണൂറിനും ഇടയിൽ ഉള്ള സർവീസ് റദ്ദാക്കി, ഈ ട്രെയിൻ ഷൊർണൂരിൽ നിന്നും യാത്ര പുറപ്പെടും.

Leave a Reply

YOU MAY ALSO LIKE