Sunday, September 27, 2020
Home സിനിമ കാപ്പർനോം (ലബനീസ് ചിത്രം)

കാപ്പർനോം (ലബനീസ് ചിത്രം)

ഷമൽ സുക്കൂർ

സിനിമയെ ആഴത്തിൽ കാണുന്ന ഏതൊരു വ്യക്തിയും ഒരിക്കലും മറക്കാത്ത ഒരു ചിത്രമായിരിക്കും കാപ്പർനോം എന്ന ലബനീസ് ചിത്രം.

ലബനോണിലെ ബെയ്‌റൂട്ടിൽ ചിത്രീകരിച്ചിരിക്കുന്ന റിയലിസ്റ്റിക് സിനിമയാണിത്. സെയ്ൻ എന്ന 12 വയസ്സുകാരനായ, പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടമാക്കുന്ന കുട്ടിയിലൂടെയാണ് സിനിമയുടെ പ്രയാണം. സിനിമയുടെ പ്രധാന ആകർഷണവും ഈ 12 വയസ്സുകാരൻ തന്നെയാണ്.

തീക്ഷ്ണത കണ്ണുകളിലും പക്വത ചിന്തകളിലും ആവാഹിച്ച്‌, അഭിനയിക്കുകയാണെന്ന് സിനിമയിൽ ഒരിടത്തും മനസ്സിലാക്കാൻ സാധിക്കാത്ത പ്രകടനമാണ് സെയ്ൻ എന്ന കഥാപാത്രത്തിന്റേത്.

സിറിയയിൽ അഭയാർത്ഥി ആയിരിക്കെ ഡെലിവറി ജോലി ചെയ്യുന്നതിന്നിടയിലാണ് സെയ്ൻ അൽ റഫീയ എന്ന കുട്ടിയെ സംവിധായിക നദൈൻ ലബാകി കണ്ടെത്തുന്നതും സെയ്ൻ എന്ന കഥാപാത്രത്തിനായി തിരഞ്ഞെടുക്കുന്നതും. അത്രയും പരുക്കമായ ജീവിതസാഹചര്യങ്ങളിൽ വളർന്ന ആ ബാലന് തീർച്ചയായും കാപ്പർനോമിലെ സെയ്‌നിൽ തന്റെ ജീവിതം തന്നെ കണ്ടിരിക്കാനാണ് സാധ്യത. അത്രയും മനോഹരമായാണ് ഓരോ ഫ്രയിമിലും സെയ്നിന്റെ അഭിനയം.

കോടതി വിചാരണയിലൂടെ ആരംഭിക്കുന്ന സിനിമ, വിചാരണക്കിടയിലെ ചോദ്യങ്ങളിൽ നിന്നും പൂർവ്വദൃശ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ആഖ്യാനരീതിയാണ് സംവിധായിക ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്.

അവികസിത രാജ്യങ്ങളിലെ പട്ടിണിയും അരക്ഷിതാവസ്ഥയും കുഞ്ഞുമനസ്സുകളിൽ സൃഷ്ടിക്കുന്ന വികാരവിക്ഷോഭങ്ങളെ അടുത്തറിയാൻ ഈ ചിത്രം നിങ്ങളെ സഹായിക്കുമെന്നതിൽ തർക്കമില്ല.

അരക്ഷിതമായ, കൊടും പട്ടിണി നടമാടുന്ന ഏത് പ്രദേശത്തെയും കുഞ്ഞിന്റെ പ്രതിരോധത്തിന്റെ പാഠമായി നമുക്ക് കാപ്പർനോം എന്ന ലബനീസ് ചിത്രത്തെ വിലയിരുത്താം. അത്രമേൽ ഹൃദയഹാരിയായ ചിത്രം നമുക്ക് മുന്നിലേക്ക് എത്തിച്ചത് നദൈൻ ലബാകി എന്ന സംവിധായികയാണ്. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.

കണ്ടതിനുശേഷം സിനിമയുടെ അഭിപ്രായം കമന്റ് ആയി അറിയിക്കുമല്ലോ..

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന രചനകൾ editor@athmaonline.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. അയയ്കുമ്പോൾ പേരും ഫോൺനമ്പറും കൂടി ചേർക്കുക.

 

Leave a Reply

Most Popular

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
%d bloggers like this: