Homeകാലം ദേശം സംസ്കാരം

കാലം ദേശം സംസ്കാരം

നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം: വിനോദ് അമ്പലത്തറ ദേശത്തെ വരക്കുന്ന ചിത്രകാരൻ ആരാണ്. നടന്നുനടന്നു തെളിഞ്ഞ പെരിയകളെയും ഇനി നടക്കാനുള്ള പുത്തൻതാരകളെയും വരകളുടെ വിന്യാസങ്ങളിലൂടെ രേഖപ്പെടുത്തുന്നതെങ്ങനെ. പെരിയ എന്ന പേരിൽ കണ്ണീരും ചോരയും ചാലിച്ചെഴുതിയ വരണ്ട ഛായാചിത്രം ഇവിടെയുണ്ട്. പെരിയ ഞങ്ങൾക്ക് വഴിയും ദേശവുമാകുന്നു. പെരിയപെഴച്ചോൻ...

മരം മണ്ണിലുറച്ച ഒറ്റജീവിതപ്പടർപ്പല്ല

പൈനാണിപ്പെട്ടി വി. കെ അനിൽകുമാർ പെയിൻ്റിങ്ങ്: വിപിൻ പാലോത്ത് മരം. ആൽമരം. മരത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ഈ മീനച്ചൂളയിൽ പൊള്ളി നീറുമ്പോഴാണ് നമുക്ക് ബോധ്യം വരുന്നത്. അത്യുഷ്ണത്തിൻ്റെ അമ്ലം കുടിച്ച് വറ്റിച്ചാണ് മരം കുളിരിൻ്റെ തളിർപ്പുകളൊരുക്കുന്നത്. തണലും തണുപ്പും മരത്തിൻ്റെ രൂപാന്തരണങ്ങളാണ്. നട്ടുച്ചയുടെ...

കോലഭൂമി 

അർജുൻ രവീന്ദ്രൻ കേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിലെ വടക്കൻ ഗ്രാമങ്ങൾ. ചരിത്രപരമായും സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഏറെ സവിഷേതകളുള്ള ഈ നാട് പഴയ കോലസ്വരൂപത്തിന്റെ സിരാകേന്ദ്രമാണ്. ഈ പ്രദേശത്ത് എന്നെ ഏറ്റവും...

കുക്കുട വിചാരം

പൈനാണിപ്പെട്ടി വി കെ അനിൽകുമാർ ചിത്രീകരണം : വിപിൻ പാലോത്ത് കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. എന്തും സംഭവിക്കാം. കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു. ഒരാഭിചാരക്രിയ നടക്കുകയാണ്... ആരും ശബ്ദിക്കുന്നില്ല. കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി. മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി. ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...

കപ്പക്കയുടെ ജീവിതം.

പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ ചിത്രീകരണം ഒ.സി.മാർട്ടിൻ കപ്പക്കയുടെ ജീവിതത്തെ കുറിച്ച് പറയാൻ മാത്രം എന്താണുള്ളത്. കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്? ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ മരത്തിൻ്റെ പെരുമയിലേക്കും കവിതയിലേക്കും വളർന്നില്ല. ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം കപ്പക്കയെ കണിവെച്ചില്ല. മാമ്പഴക്കവിമൊഴികളിൽ മതിമറന്ന വൈലോപ്പിള്ളി കപ്പക്കയുടെ...

മങ്ങലംകളി: കോയ്മയ്ക്ക് നേരെയുള്ള ചൂട്ട്

സാംസ്കാരികം ഷൈജു ബിരിക്കുളം മങ്ങലംകളി കാസർഗോഡ് ജില്ലയിലെ ആദിമ ഗോത്രവിഭാഗങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഒരു വിനോദ കലാരൂപമാണ്. മാവിന്റെ ഇല വസ്ത്രമായി ധരിച്ചിരുന്നതുകൊണ്ടും, മാവിലാ തോടിന്റെ സമീപത്ത് താമസിച്ചിരുന്നവരുമായതുകൊണ്ടുമാണത്രേ മാവിലർ എന്ന പേരു വന്നത്....

സൈബറിടങ്ങളിലെ മാമ്പൂ മണം….

പൈനാണിപ്പെട്ടി വി.കെ. അനിൽ കുമാർ ചിത്രീകരണം: ഇ.എൻ. ശാന്തി പൂത്ത മാവുകളും ഉണ്ണികളും വെയിൽക്കാലത്തെ ഇഷ്ടപ്പെടുന്നു. മാമ്പൂക്കൾക്കും കുട്ടികൾക്കും വെയിലിനെ പേടിയില്ല. വെയിൽ അവരെ പേടിപ്പെടുത്തുന്നതേയില്ല. കുപ്പായമിടാത്ത കുട്ടികളുടെ അയൽക്കുരു തിണർത്ത ശരീരം വെയിലിൽ കരുവാളിച്ചിട്ടുണ്ട് പക്ഷെ മാവുകൾ...

കിളിയെണ്ണി പൂമുടികമിച്ച് തിരികെവരുമ്പോൾ…

പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ വര ഒ.സി. മാർട്ടിൻ പൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും എന്നു തന്നെയാണുത്തരം. ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും. അതിൽ ഏറ്റവും ചന്തമേതെന്നത് അപ്രസക്തമായ ഒരു വിചാരമാണ്. എങ്കിലും അങ്ങനെയൊരാലോചന ഇവിടെ വാക്കോടാവുകയാണ്... കഴിഞ്ഞ...

നിങ്ങളോർക്കുന്നില്ലേ മുണ്ടുടുത്ത ആ ദിനങ്ങൾ…

പൈനാണിപ്പെട്ടി വി.കെ.അനിൽകുമാർ പെയിൻ്റിങ്ങ് : രാജേന്ദ്രൻ പുല്ലൂർ നമ്മുടെ ജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് നാം ഓർത്തുവെക്കുക. ഓർത്തുവെക്കാനും ഓർത്തെടുക്കാനും മാത്രം ജീവിതം എന്തൊക്കെയാണ് നമുക്കായി കരുതിവെക്കുന്നത്. അതിനും മാത്രമുള്ള ജീവിതമൊക്കെ നമുക്കിന്നുണ്ടോ. ഓരോ മനുഷ്യൻ്റെയും ഓർത്തുവെക്കലും ഓർഞ്ഞടുക്കലും ഓരോ പ്രകാരമല്ലേ.... അങ്ങനെ മെയ് മാസം...

തമ്പാന്റുള്ളിലെ കൊമ്പ്

പൈനാണിപ്പെട്ടി വി കെ അനിൽകുമാർ ചിത്രീകരണം വിപിൻ പാലോത്ത് കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ. ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ... ഇരുൾ പടർന്ന സ്വപ്നങ്ങളെ നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു. ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു. ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം. കവികൾക്കും...
spot_imgspot_img