Homeസാഹിത്യം

സാഹിത്യം

മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു

മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് 'ലിറ്റ്മോസ്ഫിയർ' പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് 'ലിറ്റ്മോസ്ഫിയര്‍' (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്. മാതൃഭൂമി പുരസ്‌കാരത്തിനയച്ച കഥകളില്‍...

പാലക്കാട് പുസ്തകോത്സവം ആരംഭിച്ചു

പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ മെയ് 25ന് പുസ്തകോത്സവം ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍...

അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി

ജിബിന്‍ എബ്രഹാം ഞാനും അവളും സംസാരിക്കുകയായിരുന്നു, അരികിൽ ഒരു പൂവിനെ കണ്ടു. അവൾ ചോദിച്ചു എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം. ഉത്തരം പൂവിനോട്... അവൾ പോയി, പൂവ് ചോദിച്ചു - അവൾ പോയല്ലോ? അവൾ പോയി, പ്രണയം പോയില്ല. പൂവ് ചിരിച്ചു! അവൾ തിരികെ വന്ന് - ആ പൂവ് പറിച്ചു, അവളുടെ കൈയ്യിൽനിന്ന്...

ജയശ്രീ കിഷോറിനും കണ്ണനല്ലൂര്‍ ബാബുവിനും പുരസ്‌കാരം

കോഴിക്കോട്: ഉള്ളൂര്‍ സാഹിത്യ പുരസ്‌കാരത്തിന് ജയശ്രീ കിഷോറും സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് കണ്ണനല്ലൂര്‍ ബാബുവും അര്‍ഹരായി. 25000 രൂപയും ശില്‍പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കുരുതിപ്പൂക്കള്‍ എന്ന കവിതാ സമാഹാരമാണ് ജയശ്രീ...

കവിതകൾ കൊണ്ട് ‘ചൂടാവുന്ന ‘കുടകൾ

കച്ചവടപ്പരസ്യങ്ങളോട് കലഹിക്കുകയും ചിന്തയിൽ ജ്വലിക്കുകയും അഭയമായ് നിവരുകയും ചെയ്യുന്ന കവിതക്കുടകൾ പ്രസാദ് കാക്കശ്ശേരി ''ആവശ്യം വരുമ്പോഴൊക്കെ നീ കാല് പിടിക്കും. ഞാന്‍ കൂടെപ്പോരും. എന്നിട്ടോ ഒന്ന് തോരുമ്പോഴേക്കും എവിടെയെങ്കിലും മറന്ന് വെക്കും'' ('കുട'-അഹമ്മദ് മു ഈനുദ്ദീന്‍,'ഏക-ദേശ-ധാരണ', ഇൻസൈറ്റ് പബ്ലിക്ക,കോഴിക്കോട്) 'മാൻമാർക്ക് കുട' എന്ന പരസ്യവാചകം ചരിത്രത്തിൽ 'കണ്ണിരും...

ചെമന്ന പൂക്കൾ

സ്മിത ഒറ്റക്കൽ ചില പൂക്കൾ അങ്ങനെയാണ്. ചോന്ന് ചോന്ന് തിളങ്ങി തീക്കനൽ പോലെ ജ്വലിക്കുന്ന മുരിക്ക്. ഒരു പക്ഷേ പണ്ടെങ്ങോ ചിതയുടെ കാവൽ നിന്നിരിക്കാം. തീവിഴുങ്ങി പക്ഷി കൂടുകൂട്ടാൻ തേടിനടന്ന ചില്ലകളാകാം. അന്തിച്ചോപ്പ് വാരിക്കുടിച്ച് വെറുതെ ചിരിച്ചതാകാം. ഒരു പക്ഷേ ഉള്ളിലെ കിതപ്പെല്ലാം ഉറഞ്ഞ ശിലാ തൈലം വേരിലൂടെ തീയായ് പടർന്ന് ശിഖരങ്ങളിലെ സുന്ദര പുഷ്പങ്ങളായി വിടർന്നടർന്നതുമാകാം. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

നിഴലിനോട്

റോഷ്‌ന അബ്ദുൽ സലാം മരണം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞിട്ടല്ലേ എല്ലാരും നിന്റെ കൂടെ വന്നത് . എന്നിട്ട്, വെയിൽ വന്നപ്പോൾ നീ എന്തിനാ കാൽകീഴിലൊളിച്ചത്. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)

കവി എം.എൻ. പാലൂർ അന്തരിച്ചു

കോഴിക്കോട്∙ കവി എം.എൻ. പാലൂർ (പാലൂർ മാധവൻ നമ്പൂതിരി - 86) അന്തരിച്ചു. ഒക്ടോബര്‍ 9ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാൻ സാഹിത്യ പുരസ്കാരവും നേടിയിട്ടുണ്ട്. എറണാകുളം പറവൂരിൽ ജനിച്ച...

ഒറ്റച്ചോദ്യം

കെ എസ്‌ കൃഷ്ണകുമാർ നേരത്തെയെത്തി. താക്കോൽ അവളുടെ കയ്യിലാണ്. താഴിട്ട്‌ പൂട്ടിയ പടിവാതിലഴികൾ പിടിച്ചങ്ങനെ നിൽക്കുമ്പോൾ പൊടുന്നനെ തെറിച്ചുപോയി ചിന്തയുടെ ഒരു ചുഴലിയിൽ വർഷങ്ങൾ മുന്നിലേക്ക്‌. വീടിനുമുന്നിൽ അന്യനായി ആത്മാവായി വന്നു നിൽക്കുന്നതുപോലെ, അകത്തേക്ക്‌ കടക്കാനാകാതെ ജീർണ്ണിച്ച ചീർത്ത ചിതലരിച്ച വീടും മുറ്റവും ഓർമ്മകളും മണങ്ങളും തിങ്ങിനിറഞ്ഞ്‌ നനയ്ക്കാതെ ഉണങ്ങിപ്പോയ ചെടികളും പുരപ്പുറത്തോളം വളർന്ന് അധികാരം കാണിച്ച്‌ ചുറ്റുമുലാത്തുന്ന പുല്ലുകളും മദ്യപിച്ച്‌ നെഞ്ചുയർത്തി നിൽക്കുന്ന ചിതൽപ്പുറ്റുകളും കാലടികൾ വറ്റിയ മുറ്റവും അക്കാലമത്രെയുമടിച്ച ചായമൊക്കെയുണങ്ങി ചുക്കിച്ചുളിഞ്ഞ ചുമരുകൾക്കുള്ളിലെ അസ്ഥികൾ നിഴലിക്കുന്ന വീടും കാറ്റ്‌ കൊന്നിട്ട ഓലപ്പട്ടകളും മരക്കൊമ്പുകളും പട്ടടപ്പുതപ്പിട്ട്‌ രക്തം വാർന്ന ഞരമ്പുകൾ...

കവിതയിലെ കടലിരമ്പം

പുസ്തകപരിചയം ഷാഫി വേളം ജീവിതത്തിന്റെ അലച്ചിലിനിടയിൽ പലപ്പോഴായി കണ്ണിലുടക്കിയ കാഴ്ചകളെ, കർണ്ണപുടത്തിൽ മാറ്റൊലി കൊള്ളിച്ച വാമൊഴികളെ ആത്മാവുള്ള അക്ഷരങ്ങളാക്കുകയാണ് 'എന്റെ ആകാശം എന്റെ കടലും' എന്ന കവിതാ സമാഹാരത്തിൽ കെ സലീന. ഏച്ചുകെട്ടലുകളില്ലാത്ത ഭാഷയിൽ  കവിതകളെഴുതുന്നു....
spot_imgspot_img