Homeസാഹിത്യം

സാഹിത്യം

അക്കിത്തത്തിന് ജ്ഞാനപീഠം

സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ...

സി വി ശ്രീരാമൻ സ്മൃതി പുരസ്കാര ചടങ്ങ് മാറ്റിവെക്കുന്നു

സി വി ശ്രീരാമൻ ട്രസ്റ്റ് ഈ വർഷം നടത്താനിരുന്ന ആറാമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാര ചടങ്ങ് കേരളത്തിലുണ്ടായ പ്രളയത്തെ തുടർന്ന് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നു. അവാർഡിനുള്ള കൃതികൾ ക്ഷണിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ്...

ബഷീറിന്‍റെ പോലീസ് രണ്ടാം പതിപ്പ് പ്രകാശനം

മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ രാജന്‍ എഴുതിയ 'ബഷീറിന്‍റെ പോലീസ്'ന്‍റെ രണ്ടാം പതിപ്പ്  പ്രകാശനം മാര്‍ച്ച്‌ 11 ഞായര്‍ വൈകിട്ട് 3.30 ന് ബഷീറിന്‍റെ ജന്മനാടായ തലയോരപറമ്പില്‍ വെച്ച് നടക്കും. പോലീസ്...

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് പുസ്തകങ്ങള്‍ക്ക് എഫ് ഐ പി ദേശീയപുരസ്‌കാരം

ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2018ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് കൃതികള്‍ക്കും മാസികാവിഭാഗത്തില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് കേരളക്കും പുരസ്‌കാരങ്ങള്‍...

നന്തനാർ: മനസ്സിന്റെ താഴ്‌വരയില്‍ വിടരുന്ന നൊമ്പരപ്പൂ

നിധിൻ. വി. എൻ ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വരുമ്പോൾ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്വഭാവികമാണ്. ജീവിതത്തോടുള്ള മടുപ്പല്ല, അടങ്ങാത്ത ആഗ്രഹമാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആഗ്രഹിച്ച ജീവിതം നേടാനാവാത്തതിന്റെ നിരാശയുടെ പ്രതിഫലനമാണ് ആത്മഹത്യയെന്ന് പറയുമെങ്കിലും, ജീവിതത്തോടുള്ള...

ടി.എം.കൃഷ്ണയ്ക് ഇന്ദിരാഗാന്ധി പുരസ്കാരം

ന്യൂഡൽഹി : വിഖ്യാത കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണക്ക് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം. ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പുരസ്കാരം സമ്മാനിക്കും.  ദേശീയോദ്ഗ്രഥനത്തിന് നൽകിയ സംഭാവനകളുടെ പേരിലാണ് 10 ലക്ഷം രൂപയുടെ പുരസ്കാരത്തിന്...

2017-ലെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വീരാന്‍കുട്ടിയുടെ ‘മിണ്ടാപ്രാണി’ മികച്ച കവിത. വി. ജെ ജെയിംസിന്‍റെ ‘നിരീശ്വരന്‍’ മികച്ച നോവല്‍. മികച്ച ചെറുകഥക്കുള്ള പുരസ്കാരം അയ്മനം ജോണിന്‍റെ ‘ഇതര ചരാചരങ്ങളുടെ...

ആ അന്ന്…

ധന്യ ഇന്ദു ഞാൻ മരിച്ചെന്ന് നീയറിയുന്ന നിമിഷം പതിവുപോലെ നിർവികാരമായി കടന്നു പോകും നീയറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന സുഹൃത്തിനോട് ങ്ഹായെന്ന് അലസ - മായി പറഞ്ഞൊഴിയും തൂവാലയെടുത്ത് നെറ്റി തുടച്ച് ലാപ്ടോപ് തിരക്കിലേക്ക് വീണ്ടുമൂളിയിടും ഉച്ചഭക്ഷണ സമയത്തെ നേരമൊഴിവിൽ വാട്ട്സാപ്പ് സന്ദേശങ്ങളിൽ എന്തോ തിരയും രണ്ടു പെഗിന്റെ പിൻബലത്തിൽ രാത്രി വൈകിയെത്തി മേശപ്പുറത്തെ തണുത്ത - ഭക്ഷണം കഴിച്ച് ഭാര്യയുറങ്ങിയെന്നു - റപ്പു വരുത്തി അലമാരയുടെ ഏറ്റവും മുകളിലെ പൊടി പിടിച്ച, നിറം മങ്ങിത്തുടങ്ങിയാ ബ്ലാക്ക്...

പ്രണയഹരിതകം

അനൂപ് വി. എസ്. നിന്റെ മുടിയിഴകളിൽ മുത്തുകോർക്കാൻ തുടങ്ങിയ വസന്തകാലരാത്രിയിലാണ് ഞാൻ നിന്നെ ചിഹിരോ എന്ന് വിളിച്ചത്. മുടിയിഴകൾ ചേർത്തുവച്ച കറുത്ത നൂലിൽ നിന്റെ മുടിനിറയെ മുത്തുകൾ നിറഞ്ഞുനിന്നു. നീയെഴുന്നേറ്റപ്പോൾ നിലത്തേക്കുവീണ് മുത്തുകൾ നൃത്തം ചെയ്യുമ്പോൾ, അതിൽ ചിലത് നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന് താഴേക്ക് തെറിക്കുമ്പോൾ, നിന്റെ ഉള്ളംകൈയിൽ ഒരു മുത്ത് ചേർത്തുവച്ച് എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച് കാറ്റുപോലെ വിളിച്ചതാണ്, ചിഹിരോ. നിന്റെ...

ഉടമസ്ഥർ

ഇഖ്ബാൽ ദുറാനി പ്രണയത്തിന്റെ ഒറ്റമുറി വീട് സ്വന്തമായിരുന്നില്ല. വാടക കുടിശ്ശിക കുറിച്ചിട്ട മതിലുകൾ. ഇറക്കി വിടുമ്പോഴേക്കും വിരഹത്തിന്റെ വീട് സ്വന്തമാക്കി ഉടമസ്ഥരാകുന്നു ഹൃദയങ്ങളെപ്പോഴും ! ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in  
spot_imgspot_img