Homeകവിതകൾ

കവിതകൾ

    തത്ത്വമസി

    അസൂയ തോന്നും വിധമാണ് പലപ്പോഴും അവളുടെ ചലനങ്ങൾ ചിലപ്പോൾ ഒന്നോ രണ്ടോ വയസായ കുഞ്ഞിനെ പോലെ ലോകത്തിന്റെ സകല വിസ്മയങ്ങളും അവളുടെ കണ്ണിൽ വിരിയിച്ചെടുക്കുന്നതു കാണാം. അപ്പോഴൊക്കെ പിടിച്ചു മടിയിലിരുത്താൻ തോന്നും. തൊട്ടടുത്ത...

    മരണത്തെ തൊടാനായുന്നു, രണ്ടു പേർ

    കവിത അശ്വനി ആർ ജീവൻ മരണത്തെ തൊടാനായുന്നു, രണ്ടു പേർ ഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന് ചുണ്ടിൽ, കഴുത്തിൽ, നെഞ്ചിൽ ... എത്താവുന്നിടത്തെല്ലാം കുരുക്കിട്ട് കിട്ടാശ്വാസമാവുന്നതിലൊരാൾ ഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന് ഉടൽ പിടഞ്ഞു പിടഞ്ഞു മറ്റേയാൾ ഒന്നിനെയുമാരെയുമോർക്കാതെ മരണത്തെ തൊടാനായുന്നു, രണ്ടു പേർ... അതിൽക്കൂടുതലെന്തെന്ന് അവർക്കറിയുകയേയില്ല ഇനിയുമിറുക്കിയിനിയുമിറുക്കിയെന്ന് ഇനിയുമിഞ്ചിഞ്ചായിനിയുമിഞ്ചിഞ്ചായെന്ന് ഉടലുകൾ കൊരുത്ത് ഉമ്മകൾ തെറുത്ത് മരിച്ചു പോകുന്നു, രണ്ടു പേർ ... ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

    തെരുവ് നഷ്ടം

    കവിത രംനേഷ് പി വി തെരുവുകൾക്ക് എന്തൊക്കെയാണ് നഷ്ടപ്പെട്ടിട്ടുണ്ടാവുക..? മരണം കൊടുമ്പിരികൊള്ളുമ്പോൾ കടംവീട്ടാനാകാതെപോയ റീത്ത് കച്ചവടക്കാരനെ. നക്ഷത്രചിഹ്നമിടാത്ത ഹോട്ടലുടമയ്ക്ക് ചില്ലറ മാറ്റിനൽകുന്ന ഭിക്ഷക്കാരനെ. പോലീസുകാർക്കിപ്പോൾ വേറെപ്പണിയുണ്ടെന്നറിഞ്ഞ് പണിനിർത്തിപ്പട്ടിണിയായ അവിശുദ്ധ കള്ളന്മാരെ. വീട്ടിലേക്കുള്ള അവസാനത്തെ വണ്ടിയും കിട്ടാതെപോയതുകൊണ്ട് തെരുവ് വിളക്കിനൊപ്പം ഇരുട്ട് പങ്കിട്ട ചെറുപ്പക്കാരികളുടെ കിതപ്പ്. ജനനിബിഡമായ വെെകുന്നേരങ്ങളിൽ അടിച്ചതിന് വീര്യം കൂടിപ്പോയതുകൊണ്ടോ, വെെരം കൂടിപ്പോയതുകൊണ്ട് അടിയേറ്റതുകൊണ്ടോ, ഉടുതുണിവെടിഞ്ഞ് വൃഷണം ആകാശത്തെക്കാണിച്ച് ലോകത്തോട് എനിക്കൊരു നഗ്നസത്യം പറയാനുണ്ടെന്ന- പോലെ ചത്തുമലർന്ന ഒരു അജ്ഞാത ശവത്തെ. തൂപ്പുകാരെത്താൻ ഇടയില്ലെന്നറിയാതെ ഇലകൾമാത്രം...

    ഇത്രമാത്രം

    കവിത സ്മിത സൈലേഷ് ഞാൻ നിന്നെ പ്രണയിക്കുന്നില്ല നിന്റെ മനസ് സഞ്ചരിക്കുന്ന വഴികളിലൂടെ മാത്രം വെറുതെ നടക്കാനിറങ്ങുന്നു ഞാൻ നിന്നെ ഓർമ്മിക്കുന്നേയില്ല നിന്റെ ഗന്ധത്തെ ശ്വാസത്തെ നിന്റെ കണ്ണുകളിലെ പൂക്കളെ മാത്രം വിരിയിക്കുന്നൊരു വസന്തത്തെ നട്ടു നനക്കുന്ന ഉദ്യാനമാക്കി എന്റെ ഹൃദയത്തെ മാറ്റുന്നു.. അത്ര മാത്രം ഞാൻ നിന്നെ ചുംബിക്കുന്നില്ല അധരത്തിൽ നിന്റെ...

    ആദ്യാവസാനം പ്രേമം

    കവിത രേഷ്മ സി ഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്. തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല. പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ. ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ മാത്രമൊറ്റ. പിന്നെയും പത്താണ്ട് കഴിഞ്ഞു, പ്രേതസിനിമയിലെ പ്രേതഗാനങ്ങളെ പോലെ പ്രേമമാവേശിച്ചപ്പോൾ. അവൾ എടുത്തില്ല, പ്രേമത്തെ പ്രേമത്തെ തന്നെ പേടിച്ച ഉടലിനെ. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

    നരച്ച ആകാശത്തിനു കീഴിൽ എനിക്കുമൊരു വീടുണ്ട്

    കവിത ഉണ്ണി പുത്രോട്ടിൽ ഉച്ചയൂണിന് സ്കൂൾ വിട്ടാൽ തെങ്ങിൻ തോപ്പിലൂടെ ഒരു നടപ്പുണ്ട് വീട്ടിലേക്ക്. ഓലക്കീറിനുള്ളിലൂടെ വരുന്ന വെയിൽക്കീറുകളെ ഒറ്റത്തട്ടിന് തെറിപ്പിച്ച്, വീടെത്താനുള്ളൊരോട്ടമുണ്ട് ഉച്ചവെയിലും കൊണ്ട് വീടങ്ങനെ മയങ്ങി നിക്കണത് കാണാൻ ! ആരുമില്ലാനിശ്ശബ്ദതയിൽ ഇരുമ്പു താക്കോലിട്ട് കുലുക്കിയൊന്നുണർത്തും. ഞെട്ടിയുണർന്നുറക്കപ്പിച്ചിൽ എന്നോടൊത്തൽപ്പനേരം കളിക്കും വീട്. പൂച്ച കേറാതിരിക്കാൻ അമ്മ ഉറിയിൽ തൂക്കിയ ചോറെടുത്തു ഞങ്ങളൊന്നിച്ചുണ്ണും കാറ്റുകൊണ്ടു വന്ന കരിയിലകൾ ചിക്കിപ്പറിച്ചിട്ടതിന് വീടിനെയിത്തിരി വഴക്കുപറയും ആരുമില്ലാനേരം കാറ്റും...

    ഉടമസ്ഥർ

    ഇഖ്ബാൽ ദുറാനി പ്രണയത്തിന്റെ ഒറ്റമുറി വീട് സ്വന്തമായിരുന്നില്ല. വാടക കുടിശ്ശിക കുറിച്ചിട്ട മതിലുകൾ. ഇറക്കി വിടുമ്പോഴേക്കും വിരഹത്തിന്റെ വീട് സ്വന്തമാക്കി ഉടമസ്ഥരാകുന്നു ഹൃദയങ്ങളെപ്പോഴും ! ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in  

    വിചാരണ

    കവിത കരീം മലപ്പട്ടം നിങ്ങൾ ആൾക്കൂട്ടം എന്ന കോടതിക്ക് മുന്നിൽ അന്തിമ വിചാരണ നേരിട്ടിട്ടുണ്ടോ? ഞാൻ ഝാര്‍ഖണ്ഡുകാരൻ തബ്രീസ് അൻസാരി നിങ്ങൾക്കെന്നെ ജുനൈദ് എന്നോ മുഹമ്മദ് അഖ്‌ലാഖ് എന്നോ അനാഫ് എന്നോ നാസിഫ് എന്നോ വിളിക്കാം. വഴിയരികിൽ തൂറിയതിന്റെ പേരിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരൻ ഭഗവാനെന്നോ പച്ചമാങ്ങ പറിച്ചതിന്റെ പേരിൽ തല്ലിപ്പഴുത്ത മാങ്ങപോലെ...

    പുക തിന്നവര്‍

    സച്ചിന്‍ എസ്. എല്‍. പുകയുന്ന ചിന്തകള്‍ക്ക് വിലങ്ങില്ലാത്തയിടങ്ങളാണിനി വേണ്ടത്. ഞെക്കിപ്പിഴിഞ്ഞു കാച്ചിയ സര്‍ബത്തിനെരിവു പകരുന്ന പുകയില്‍- വെന്ത തലമുറയെ കട്ടപ്പുക- യെന്നാക്ഷേപിച്ച മാലോകരോട് തിന്ന പുകയില്‍ കുരുത്ത തീപ്പന്തങ്ങള്‍ ആളിത്തുടങ്ങുന്നുണ്ടിവിടെ- നിങ്ങള്‍ മുറുക്കിത്തുപ്പിയ ഇടങ്ങളില്‍ ………………………………………………………. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

    കൊഴിഞ്ഞു പോക്ക്

    (കവിത) സിജു സി മീന വിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..! ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..? നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..? പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...
    spot_imgspot_img