Sunday, April 11, 2021
Home സാഹിത്യം കവിതകൾ

കവിതകൾ

മുരിങ്ങയിലത്തോരൻ ഉണ്ടാക്കുന്ന വിധം

കവിത രാജന്‍ സി എച്ച് മുരിങ്ങയിലത്തോരന് മുരിങ്ങയില തന്നെ വേണമെന്നില്ല. ഏതിലയും മുരിങ്ങയിലയെന്ന് ഏതു മരത്തിലും ചെടിയിലും മുരിങ്ങയിലയെന്ന് ഏതു കാട്ടിലും മേട്ടിലും മുരിങ്ങയെന്ന് ഏതു മുറ്റത്തും തന്റെ മുരിങ്ങയെന്ന് താനതിന്റെ ചോട്ടിലിരുന്നാണ് എഴുതുന്നതെന്ന് മുരിങ്ങയിലകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കയാണാകാശമെന്ന് മുരിങ്ങച്ചോട്ടിലാണ് ഭൂമിയെന്ന് ഓരോ കവിയേയും പോലെ കരുതിയാൽ മതി. മുരിങ്ങയിലത്തോരന് മുരിങ്ങയിലകൾക്കിടയിലെ ആകാശം മതിയാവും. രാത്രി നക്ഷത്രങ്ങളാകുന്ന ഇലകളുടെ തിളക്കം മതിയാവും. വഴറ്റിയെടുക്കുമ്പോൾ ചിന്നിത്തൂവുന്ന മിന്നാമിനുങ്ങുകൾ മതിയാവും. ചുണ്ടിലൊട്ടിപ്പോയ ചുണ്ടുകൾ പോലെ പ്രണയമൊട്ടിച്ച...

ഇരട്ടകൾ

കവിത റാണി സുനിൽ ആദ്യം വെളിച്ചം കണ്ടതു ഞാനായിരുന്നു... പിന്നാലെയവളും... നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും ചോരക്കളറായിരുന്നെന്നും അമ്മാമ്മ പറഞ്ഞപ്പോൾ... എന്തൊരു കീറലായിരുന്നെന്നു നാണിത്തള്ള ചിരിച്ചു. പക്ഷേ അവളെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല... കുളിച്ചു കുട്ടിയുടുപ്പിട്ടു കളിക്കാനിരുന്നപ്പോൾ... ഞാനവളെ തിരക്കിയെങ്കിലും നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല... പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയിൽ... റബറിലകൾക്കിടയിൽ പൂത്തിരി കത്തിച്ചും... കൊച്ചു പന്തം കത്തിച്ചും... ഉദയസൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ... എത്ര വേഗമോടിയാലും... എത്ര പതുക്കെ നടന്നാലും... അവളൊരിക്കലും എനിക്കു മുന്നിലായിരുന്നില്ല... പറയുന്നതൊക്കെ കേട്ട് പതിഞ്ഞ കാൽവയ്പ്പുകളോടെ പുറകിലങ്ങനെയുണ്ടാകും... പടിഞ്ഞാറെത്തി...

എഴുതപ്പെടാത്തവ

കവിത സന്ധ്യ ഇ മുമ്പൊക്കെ നമ്മൾ അങ്ങകലെ ഏതോ നാട്ടിലുള്ള പോസ്റ്റ് ഓഫീസിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. അഗാധ പ്രേമത്തിലായിരുന്നു അന്നു നമ്മൾ നിനക്കെന്നും ഒരു ചെറിയ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററാകാനായിരുന്നു മോഹം ഞാനും നീയും പിന്നൊരു പോസ്റ്റ് ഓഫീസുമായിരുന്നല്ലോ അന്ന് നമ്മുടെ ലോകം തിരക്കില്ലാത്ത അവിടങ്ങളിൽ തങ്ങളെത്തേടി...

പൊട്ടൻ

കവിത ദിവാകരൻ വിഷ്ണുമംഗലം അരയിൽ നൽ കുരുത്തോല, കരത്തിൽ കത്തിയും മാടി- ക്കോലുമായി കാലദേശപ്പൊരുളായിട്ടുറയുന്നു. പൊട്ടനിവൻ, എട്ടു പൊരുൾ തിരിച്ചറിഞ്ഞു ചിരിക്കുന്നു പിന്നരങ്ങിൽ താളത്തിൽ തോറ്റംപാട്ടുയരുന്നു. പൊട്ടനിതാ, കെട്ടകാലം പൊട്ടിയാട്ടിത്തെളിക്കുന്നു. ചൂട്ടുകെട്ടി വീശിയെത്തി വെട്ടമായിച്ചിരിക്കുന്നു. മാടിക്കോൽ ചുഴറ്റുന്നു, ഇടയ്ക്കെല്ലാം ഞെട്ടുന്നു. ഫലിതോക്തിപ്രമാണങ്ങൾ തരം നോക്കി തൊടുക്കുന്നു. ജഞാനിതന്നജ്ഞാനവഴിയിൽ...

പച്ച കുത്തൽ

കവിത കല സജീവൻ നിന്റെ ഉമ്മകൾ പതിഞ്ഞിടത്തെല്ലാം എനിക്ക് പച്ചകുത്തണം. തൊലി വരഞ്ഞ്, ഓർമ്മയുടെ കരിം പച്ച തേച്ച് പൊള്ളിക്കണം. എന്റെ വിടർത്തിയകറ്റിയ ചുണ്ടുകളിൽ ഉണ്ണിക്കണ്ണൻ, കൈവിരലിലൂടെ ഊർന്ന് ഒരുതുടംവെണ്ണ, പൊക്കിൾ മീതെയാലോലം. അണി വയർത്തുടക്കത്തിൽ കള്ളക്കണ്ണൻ, കണ്ണിറുക്കുന്ന കാലിച്ചെറുക്കൻ. ഉടലിലുടനീളം പല ഭാവത്തിൽ പല രൂപത്തിൽ നിന്റെ രഹസ്യാവതാരങ്ങൾ. ചേലകൾ കട്ടതും പാമ്പിനെ കൊന്നതും ലോകങ്ങൾ കണ്ടതും പ്രിയതമകളെ...

തീണ്ടാരിപ്പായയിൽ

കവിത വിജിഷ വിജയൻ പതിനൊന്നാം വയസ്സിലെ ക്രിസ്മസ് തലേന്നാണ് 'അശുദ്ധം'എന്ന വാക്കിനെ തൊട്ടറിയാനായത്. അതിന് കാപ്പി കലർന്നൊരു ചോപ്പുനിറമായിരുന്നു. ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന തട്ടിയടർത്തിയ ബാല്യത്തിൽ ഒറ്റമുണ്ട് കീറിയതിൽ ഞാനതിനെ ചേർത്തുടുത്തു. അമ്മ പറഞ്ഞു, അന്ന് മുതൽ ഞാനശുദ്ധയാണെന്ന്. തൊട്ടപ്പുറത്തെമരപ്പലകപിടിച്ച് ഞാനുറക്കെക്കരഞ്ഞപ്പോൾ മാറ്റാരൊക്കെയോ മൊഴിഞ്ഞു, പലക ശുദ്ധിയാക്കണമെന്ന്. അന്ധാളിപ്പ് പരന്നപകലിലൊന്നിൽ വിശ്രമിക്കാനായ്‌മാത്രവർ എന്റെ കൗമാരത്തിലേക്ക് കുറച്ചുദിനങ്ങൾ കൊഴിച്ചിട്ടു. തീണ്ടാരിപ്പായയെന്നു പേരിട്ട് അവരെന്നെനിവർത്തിക്കിടത്തി. നിവരാത്ത സ്വപ്നങ്ങളുമായി ഞാനും.. ആർക്കും വേണ്ടാത്തൊരവശയെപ്പോൽ, ഒറ്റമുറിമൗനങ്ങളിലേക്കൊരു ടിക്കറ്റും. വാർത്തുകുത്തിയ...

സഹജാ…

കവിത നിഷ നാരായണൻ ആ പ്ളാശുമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ നിന്നെ നോക്കുമ്പോള്‍, നീ നിലാവ് കോരിക്കോരി ചെടിച്ചോട്ടിലിടും. നിലാവു പറ്റിയ കൈ ഉടുപ്പില് തുടച്ച് നീ നിവര്‍ന്നുനില്‍ക്കുമ്പോള്‍, നിലാവലേ,.. നീയതു തന്നെ; നിലാവല. ..ഓ നിലാവലേ, നീ കാലുകള്‍ കരിമണ്ണില്‍ പൂഴ്ത്തും. കറുകറുത്ത രസം പുളച്ചുകേറി കണ്ണില്‍ കൊത്തുമ്പോള്‍ കണ്‍പൂട്ടി, മരനായ് കണക്കെ പിരണ്ടു പനകയറി പനങ്കുലയൊന്നു പൊട്ടിച്ച് വായിലിടും. ഹോയ്, പനമരമേ, ഊക്കന്‍...

മരിച്ചു പോയ കാമുകി

കവിത നൈൽ മരിച്ചത് പോൽ മരച്ച കണ്ണുകൾ ആയിരുന്നെന്റെ കാമുകിയ്ക്ക്. ചുംബിക്കുമ്പോൾ ഭിത്തിപ്പുറത്തും ജാലകങ്ങൾക്കപ്പുറത്തേക്കും ഹതാശമായി അവൾ കണ്ണുകൾ നട്ടു. ഒഴിഞ്ഞ കല്ലറകൾപോൽ കണ്ണുകളിൽ മുത്തിയും തണുത്തുറഞ്ഞ ഐസ് കല്ല് പോൽ കൈപ്പത്തികളെ ഉഴിഞ്ഞും വിളറിയ ഉൾ പാദങ്ങളെ തഴുകി തിരുമ്മിയും ഞാനവളെ പ്രേമിച്ചു. വെളുത്ത കിടക്കവിരിമേൽ...

മീൻ മേരി

കവിത ലിഷ ജയൻ വലിയ വീടുകളിൽ കല്യാണത്തിനും അടിയന്തിരത്തിനും മീൻ കറി വയ്ക്കലാരുന്നു അമ്മച്ചിക്ക് പണി ! പെലയത്തി ആണേലും മീൻ മേരിയെ കണ്ടാൽ ലത്തീൻകാരി ആണെന്നെ തോന്നത്തൊള്ളന്ന് നല്ല വൃത്തിയും മെനയും ഉണ്ടെന്ന് കറിവച്ചാൽ എന്നാ രുചിയാന്ന് , അവിടുത്തെ പെണ്ണുങ്ങള് കുശുകുശുക്കുമ്പോ അയിനിപ്പോ എന്തോ വേണം എന്ന മട്ടിൽ അമ്മച്ചി...

Latest