Thursday, March 4, 2021
Home സാഹിത്യം കവിതകൾ

കവിതകൾ

ചെ

കവിത സുനിത പി.എം ഞങ്ങളുടെ തെരുവിന്റെ നാലാമത്തെ വളവിൽ വച്ചാണ് ഞാനാദ്യമായി അയാളെ കാണുന്നത്! തീരെ ചെറിയ പെൺകുട്ടി ആയിരുന്നിട്ടും അയാളെന്നെ നോക്കിയപ്പോൾ, ഒരു വൈദ്യുതസ്ഫുലിംഗം എന്നിലൂടെ പാഞ്ഞുകയറിപ്പോയി! അന്നയാൾക്ക് ഇരുണ്ട ചുണ്ടുകളും ഒട്ടിയ കവിളുകളുമായിരുന്നെങ്കിലും പാറിക്കിടക്കുന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമുണ്ടായിരുന്നു! മുതിർന്ന പെണ്ണായിക്കഴിഞ്ഞപ്പോൾ തെരുവിന്റെ നാലാമത്തെ വളവിൽ അയാളെ പ്രതീക്ഷിക്കുമായിരുന്ന നിറയെ സംഗീതമുള്ള...

അകത്തേയ്ക്ക്

കവിത അഞ്ജു ഫ്രാൻസിസ് അരിയിടുന്നതിനും അടുപ്പണയ്ക്കുന്നതിനുമിടയിലെ കുഞ്ഞു നേരങ്ങളിൽ അവൾ പഴേ സ്വപ്നങ്ങളോർക്കും കറിവേപ്പിലയ്ക്ക് പറമ്പിലോട്ടിറങ്ങുമ്പോൾ കറാച്ചിപ്പുല്ലുരഞ്ഞ പച്ച മണങ്ങളിൽ താൻ കാടേറുന്നെന്ന് വെറുതെ വിചാരിക്കും. അടുക്കളപ്പുറത്ത്, കടുക് കരിഞ്ഞു പുക പൊന്തുമ്പോളാകും, വിചാരങ്ങളുടെ കാടിറങ്ങിയവൾ വീട് പറ്റുക. അരകല്ലു ചാലിലെ വെള്ളം വീണു വഴുക്കുന്ന അടുക്കളമുറ്റത്ത് വിരലൂന്നി, തെന്നാതെ നടക്കുമ്പോളവൾ, അലുത്ത പർവതങ്ങളോർക്കും. തിളച്ചു പൊന്തിയ പാലിൽ നുരഞ്ഞ തിരകളും കടലും കാണും ചിരകിവീഴുന്ന തേങ്ങയിൽ മഞ്ഞ് പെയ്യുന്നിടങ്ങൾ കാണും. വൈന്നേരം...

തോന്ന്യാസിവീട്

കവിത സ്മിതസൈലേഷ് ഞാനൊരു വീടാണ് എത്ര അടുക്കി പെറുക്കി വെച്ചാലും പിന്നെയും ചിന്നി ചിതറി കിടക്കുന്ന ഒരു തോന്ന്യാസിവീട് അതിന്റെ ഭിത്തി നിറയെ കാണും മുഷിഞ്ഞ വിഷാദകലകൾ... കരിക്കട്ടമുറിവെഴുത്തുകൾ ആനന്ദവെയിൽ ചോരുന്ന മേൽക്കൂരയിലെ ഓട്ടുവിടവുകൾ.. ഉന്മാദമഴ ചെരിഞ്ഞു പെയ്യുന്ന ജനാല ചില്ല് മുറിവുകൾ.. കിടപ്പുമുറിയിലേക്ക് വിഷാദത്തിന്റെ സർപ്പം ഇഴഞ്ഞെത്തുന്ന പൊട്ടിയുടഞ്ഞൊരു ഹൃദയവിള്ളൽ.. സർപ്പദംശന വിഷപ്രസരണത്തിന്റെ ഭീതി തണുപ്പുള്ള റെഡ് ഓക്സൈഡ് തറമിനുപ്പുകൾ.. കരിയില കാവലിന്റെ കരുതലൊച്ചകൾ അതിഥിയാഗമനങ്ങളെ അകക്കണ്ണിൽ കാട്ടുന്ന അടിച്ചുവാരാ മുറ്റം ഞാനൊരു പേടിസ്വപ്നത്തിൽ നിന്നും ഞെട്ടിയുണരുമ്പോൾ...

ബാബരി

കവിത സമീർ പിലാക്കൽ ഇന്ത്യയിലെ സർവ മുസ്ലിങ്ങളോട്, ദളിതൻമാരോട്, ദരിദ്രരോട്, കർഷകരോട്, ന്യൂനപക്ഷങ്ങളോട്.. നീതിക്ക് വേണ്ടി നിലയുറപ്പിക്കുന്ന ഉദ്യോഗസ്‌ഥരോട്, തിന്മകൾക്കെതിരെ എഴുതുന്നവരോട്, പാടുന്നവരോട്, പ്രവർത്തിക്കുന്നവരോട്.. ചോദിക്കാനുള്ളത്! വർത്തമാന ഇന്ത്യയിൽ ബാബരിക്ക് കിട്ടാത്ത നീതി നിങ്ങൾക്ക് കിട്ടുമെന്നിനിയും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? അഖ്ലാക്കിന് കിട്ടാത്ത പൻസാരെക്കും കൽബുർഗിക്കും ജുനൈദിനും കത്വവായിലെ പെൺകുട്ടിക്കും കിട്ടാത്ത.. സഫൂറ സർഗാറിനും സഞ്ജീവ് ഭട്ടിനും മൈദനിക്കും...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

മരിച്ചവനെ ഇപ്പോൾ കാണുന്നു

കവിത മുനീർ അഗ്രഗാമി മരിച്ചവനെ ഇപ്പോൾ കാണുന്നു അവൻ ജീവിച്ചതിലും ഭംഗിയായി ജീവിച്ചു എന്നു തോന്നുന്ന ഒരിടത്ത്. അവൻ വാക്കുകൾ വാരിയെറിഞ്ഞ ഇടങ്ങളോരോന്നും ഇവിടേക്ക് നടന്നു വരുന്ന കേന്ദ്രത്തിൽ അവനിരിക്കുന്നു അവൻ അണിഞ്ഞ മുൾക്കിരീടം വേനൽ എരിച്ചു കളയുന്നു അവൻ കലഹിച്ച വേനലുകൾ മരണത്തിന്റെ മഴ കൊണ്ടുപോവുന്നു അവനെവിടെയെന്ന് തിരക്കാത്ത കൂട്ടുകാരിൽ അവനുണ്ടെന്ന പ്രതീതി വലുതായി , ഒരു ദേശമായി വളരുന്നു പുതിയൊരുട്ടോപ്യ പുതിയൊരു...

ഞാനിപ്പോ അയാൾക്കൊപ്പമാണ്

ലിഖിത ദാസ് രാവിലെയയാൾ മറപൊളിഞ്ഞ കിണറ്റിൻ കരയിൽ നിന്ന് കുളിച്ചെന്ന്, കഞ്ഞി കുടിച്ചെന്ന്, ഒണക്കമീൻ ചുടാനില്ലാത്തോണ്ട് മുഴ്വോൻ കുടിച്ചില്ലാന്ന്, കുമാരേട്ടന്റെ ചായപ്പീട്യേൽ നിന്ന് തേന്മുട്ടായി വാങ്ങിക്കൊട്ന്നൂന്ന്, ചിന്നമ്മു വല്യേ വായിൽ നെലോളിച്ചു. "ഈ മണ്ണിന്റടീൽക്ക് ന്നെ ക്കൂടി വലിച്ചോണ്ടു പോ ദൈവങ്ങളേ.." ന്ന് മണ്ണിൽ കെടന്നുരുണ്ടു. ചായത്തോട്ടത്തിലെ പണീം കഴിഞ്ഞ് വെശന്നു...

മോർച്ചറിക്കു പുറത്ത്

കവിത നദീർ കടവത്തൂർ ‘ഭൂമി കൊല്ലപ്പെട്ടിരിക്കുന്നു’ പത്രങ്ങളിൽ വലിയ തലക്കെട്ടിൽ വാർത്ത. പാതിരാ ചർച്ചകളിൽ കൊലപാതകിയാരെന്ന തർക്കം കൊടുമ്പിരികൊണ്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. ശ്വാസകോശം കരിമ്പുക നിറഞ്ഞ് നിലച്ചു പോയിരുന്നു. മാലിന്യത്താൽ വീർത്തു തടിച്ച് കരൾ പൊട്ടിപ്പോയിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് തുരന്നെടുത്തു ബാക്കിയായ ഒരു വലിയ ദ്വാരം. ധമനികളിലെ രക്തത്തിൽ തിരിച്ചറിയാൻ കഴിയാത്ത രാസമിശ്രിതവും. മോർച്ചറിക്കു പുറത്ത് മൃതദേഹമേറ്റു വാങ്ങാൻ എട്ടും പൊട്ടും...

Latest