Homeകവിതകൾ

കവിതകൾ

    എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

    ഉനൈസ് വട്ടപ്പറമ്പൻ നാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...

    മാർക്കീത്താരം

    (കവിത) അനൂപ് ഷാ കല്ലയ്യം   പന്തിലേക്ക് ഇരുട്ട് കേറിയപ്പോ കളി നിർത്തി, കോണുകളിലെല്ലാം ജയിച്ചത്‌ ഞങ്ങളായിരുന്നു. 'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ, പക്ഷേ തോറ്റുപോയി', എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല; ഗോൾ ഷോട്സ് ഓൺ ടാർഗറ്റ് പൊസ്സഷൻ പാസ്സസ് അങ്ങനെയെല്ലാ എണ്ണവും ഞങ്ങടെ മൂലെലായിരുന്നു; തിരിച്ച് പെരക്കാത്തേക്ക് ഇരുട്ട് പിടിച്ച് നടക്കുമ്പോ- ടീം തെകക്കാൻ കൂട്ടിയോരൊക്കെ റോട്ടീന്ന് വെട്ടം...

    മറന്നു പോയ മനുഷ്യരോട്

    കവിത സ്മിത ശൈലേഷ് മറന്നു പോയ മനുഷ്യരൊക്കെയും മനസിലിരുന്നു വേവുന്നു മറന്നിട്ടും ഇടയ്‌ക്കൊക്കെ എനിക്ക് നിങ്ങളെ വിരഹിക്കുന്നുണ്ടെന്ന് ഓർമ്മയുടെ ഉൾകാടെരിയുന്നു.. പ്രാണന്റെ അടിവേരിൽ വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്.. ജീവനിങ്ങനെ ജീവിതമായിരിക്കുന്നത് നീയുള്ളത് കൊണ്ടാണെന്ന് ആവർത്തിച്ചുരുവിട്ട മനുഷ്യരെ കുറിച്ചാണ്.. അവരിറങ്ങി പോയ വിടവുകളെ കുറിച്ചാണ് സ്നേഹമുരഞ്ഞു നീറിയ മുറിവുകളെ കുറിച്ചാണ്.. ഒരിറ്റു വെട്ടമില്ലാത്ത അവസാനിക്കാത്ത ഇടനാഴിയിലൂടെ ശ്വാസമില്ലാതെ ഇഴഞ്ഞു നീങ്ങിയ ദിനരാത്രങ്ങളെ കുറിച്ചാണ്.. എന്നെയോർമ്മിക്കുന്നൊരു ഹൃദയത്തിന്റെ ഇരമ്പൽ കേൾക്കുന്നുണ്ടോയെന്നു ഹൃദയം ധ്യാനഭരിതമാവുകയും ഒരു തുമ്പിച്ചിറകൊച്ച പോലുമില്ലാത്ത നിശ്ശബ്ദതയുടെ ഏകാന്തതയുടെ അമ്പുകൊണ്ട് ചോര വാർന്നു പലകുറി മരിക്കുകയും ചെയ്ത നിരാശയുടെ...

    നരച്ച ആകാശത്തിനു കീഴിൽ എനിക്കുമൊരു വീടുണ്ട്

    കവിത ഉണ്ണി പുത്രോട്ടിൽ ഉച്ചയൂണിന് സ്കൂൾ വിട്ടാൽ തെങ്ങിൻ തോപ്പിലൂടെ ഒരു നടപ്പുണ്ട് വീട്ടിലേക്ക്. ഓലക്കീറിനുള്ളിലൂടെ വരുന്ന വെയിൽക്കീറുകളെ ഒറ്റത്തട്ടിന് തെറിപ്പിച്ച്, വീടെത്താനുള്ളൊരോട്ടമുണ്ട് ഉച്ചവെയിലും കൊണ്ട് വീടങ്ങനെ മയങ്ങി നിക്കണത് കാണാൻ ! ആരുമില്ലാനിശ്ശബ്ദതയിൽ ഇരുമ്പു താക്കോലിട്ട് കുലുക്കിയൊന്നുണർത്തും. ഞെട്ടിയുണർന്നുറക്കപ്പിച്ചിൽ എന്നോടൊത്തൽപ്പനേരം കളിക്കും വീട്. പൂച്ച കേറാതിരിക്കാൻ അമ്മ ഉറിയിൽ തൂക്കിയ ചോറെടുത്തു ഞങ്ങളൊന്നിച്ചുണ്ണും കാറ്റുകൊണ്ടു വന്ന കരിയിലകൾ ചിക്കിപ്പറിച്ചിട്ടതിന് വീടിനെയിത്തിരി വഴക്കുപറയും ആരുമില്ലാനേരം കാറ്റും...

    രേഖ

    സൈഫുദ്ദീൻ തൈക്കണ്ടി വാർദ്ധക്യകാല പെൻഷന് പോയപ്പോഴാണ് അസൈനാര് ആ ചോദ്യം ആദ്യമായി നേരിട്ടത് .. നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ? ഇതെന്ത് "കുദറത്ത് '' എന്ത് ഹലാക്കിന്റെ ചോദ്യമാ ഈ പഹയൻ ചോദിക്കുന്നത് - എന്ന് ആദ്യം അരിശം ഇരച്ച് കയറി. വയസ്സായതല്ലെ .. വയ്യാണ്ടായില്ലെ . വയറ് നിറയണ്ടെ ഉണ്ടാക്കി വിട്ടവരൊക്കെ വിട്ട്...

    പരീക്ഷണം

    (കവിത) കവിത ജി ഭാസ്ക്കരൻ അവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...

    കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

    (കവിത) ആദിത്ത് കൃഷ്ണ ചെമ്പത്ത്   ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്. കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി. ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ. ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും. ' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും. തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

    ഗാന്ധി മാര്‍ഗ്ഗം

    രാജേഷ് ചിത്തിര ആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ട ദിവസമാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത് പരസ്പരം നോക്കിയിരിക്കെ ഞാന്‍ പറഞ്ഞു; താങ്കളെ അനുകരിക്കുകയായിരുന്നു. ചിരിച്ചുകൊണ്ട് എന്റെ ശിരസ്സില്‍ തൊട്ടു. അദ്ദേഹത്തിന്റെ മോണ തിളങ്ങി. പള്ളിക്കൂടവും പരിസരവും കടന്ന് വൃത്തി ദൂരേക്ക് സഞ്ചരിച്ച ഒക്ടോബറില്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി അതേ തിളങ്ങുന്ന മോണകള്‍ ഒരാഴ്ചത്തെ ഉച്ചക്കഞ്ഞിക്കുറിച്ചാവണം മക്കക്കെല്ലാം...

    പാപ്പാത്തി

    കവിത ആതിര ആര്‍ ഇപ്പോഴും ഒന്നാമതെത്തണമെന്ന ഉപദേശം കേള്‍ക്കുമ്പോഴൊക്കെ നിന്നെ ഓര്‍മ്മ വരും... ഒന്നിന് വലുതായിട്ടൊന്നുമില്ലേയെന്ന് പണ്ട്  ഞാന്‍ ചോദിച്ചപ്പോഴല്ലേ വട്ടപൂജ്യത്തിന് ചിറകുകള്‍ വരച്ച് നീ എനിക്കൊരു പാപ്പാത്തിയെ സമ്മാനിച്ചത്... … ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...

    പ്രണയികളുടെ രാജാവ്

    ആര്യ രോഹിണി പെയ്യാനായി ഇരുൾമൂടിയതൊക്കെയും കണ്ണിൽ തളം കെട്ടിനിൽക്കുന്ന രാത്രികളിലൊക്കെയും പ്രണയികളുടെ രാജാവ് എന്നോടൊപ്പം ദിശ തെറ്റി നടന്നിരുന്നു. ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു. പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ വിവസ്ത്രരാക്കപ്പെട്ടവരുടെ...
    spot_imgspot_img