Homeകവിതകൾ

കവിതകൾ

    പ്രണയബലി

    കവിത ഡോ. കെ. എസ്. കൃഷ്ണകുമാർ ചിത്രീകരണം : ഷിജു കോളിക്കണ്ടി ഇത്തവണ ഞാനായിരുന്നു ബലിയാട്. സഞ്ചാരങ്ങളുടെ കാട്ടിലൂടെ ഇലയനക്കത്തിനിടയിൽ ഒരു നനവ് കണ്ടു ഇഷ്ടമായി. പിന്നെ, ഒരേ ഓർമ്മ മിഴി നിറയെ പാട്ടുകൾ ബോധം മറഞ്ഞ് പ്രണയം മാത്രം. രാത്രിയിലും ഇറങ്ങി നടക്കും ഹൃദയം പൊട്ടുംവരെ തനിച്ചിരിക്കും. എല്ലാം വെറുതെ. കഥ തീരുമ്പോഴേക്കും എന്റെ കൊഴിഞ്ഞ ചെമന്നപൂക്കൾ ഒരു...

    ചിത്രകാരാ, ഒരു നദിയെ വരയാമോ?

    കവിത സിന്ധു . കെ.വി ഹേ ,ചിത്രകാരാ – ഒരു നദിയെ വരയാമോ നീ സിന്ധുവെന്നൊരു നദിയെ, അങ്ങു തിബത്തിൽ, നിനക്കറിയാമായിരിക്കും ഹിമാലയമലനിരകൾക്കുമപ്പുറം മാനസസരോവരത്തിനുമപ്പുറം, വടക്ക് സിന്ധുവെന്നൊരു നദി – ഹേ, ചിത്രകാരാ, നീ കേൾക്കുന്നുണ്ടോ - ആ നദി, ഞാൻ തന്നെയാണ്. (നിനക്കറിയാമോ, എന്റെ പേരിലാണ് ഇതുവരെയും നീ...

    ഉള്ളുറവയ്‌ക്കൊരു വാക്ക്

    കവിത ഡോ. രാജേഷ് മോൻജി മുഖം പൂഴ്ത്തിയത് തലയൊളിപ്പിക്കാനല്ല; ആനത്തലയിളക്കാൻ പോന്ന ഒരാശയം പെറുക്കാനാണ്. തീയുണ്ടകൾ വാരിക്കോരി നിറയ്ക്കണമെന്നില്ല ഒരൊറ്റ വാക്കുമതി ചിന്നിച്ചിതറാൻ. ഒരൊറ്റ വാക്കുമതി അടിയിടിയാൻ.. മദിച്ച കൊമ്പനേയും കുതിച്ച വമ്പനേയും തളയ്ക്കാൻ വമ്പുള്ള ഒരെലുമ്പൻ മതി. ചങ്ങലയിടയിട്ട് വലത്തു തിരിഞ്ഞ്, പിന്നെയിടം വെട്ടി മറിഞ്ഞ് കൺമിന്നും വേഗത്തിലടിമാറി - ത്തിരിഞ്ഞൊന്നു നിവരുമ്പോഴേക്കവനമരും മണ്ണിൽ കൊമ്പ് കുത്തും, ചെയ്ത തെറ്റുകളെല്ലാം ഒലിച്ചിറങ്ങി...

    തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

    (കവിത) അമലു വഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു അവന് അപു¹വിന്റെ ഛായ 1 അലീസ് വീണ മുയൽമാളം കണക്കെ പരിചിത നഗരത്തെ വിഴുങ്ങുന്ന തീവണ്ടിപ്പാതയിലെ...

    ഫ്രിദ കാഹ്ലോയുടെ രചനകൾ

    തിരഞ്ഞെടുത്ത ഭാഗങ്ങളുടെ സ്വതന്ത്ര വിവർത്തനം.

    കഥാന്ത്യത്തിൽ നായിക മരിച്ചു

    കവിത രേഷ്മ. സി പടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്. അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല. ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ, ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി. വേനലിൽ...

    കഥ (കള്ളൻ) വന്ന വഴി

    കവിത ജാബിർ നൗഷാദ് ഇരുന്നിരുന്ന് മുഷിഞ്ഞപ്പോ കീഴേകാവിലെ പോതിക്കൊരു കത്തെഴുതാന്നോർത്തു. സോദരിക്ക് സുഖമല്ലേന്ന് ചോദിച്ചിട്ട്‌ വെട്ടി. വെട്ടീം തിരുത്തീമൊപ്പിച്ചൊരെണ്ണം ഒപ്പിട്ട് സ്റ്റാമ്പൊട്ടിച്ച് കാവിലന്തി വീണപ്പോഴാരും കാണാതെ വഞ്ചീകൊണ്ടിട്ടു. പിച്ചിക്കൊ- പ്പമൊരഞ്ചാറ് മോഹങ്ങളാണതില്. പിറ്റേന്നും പിറ്റേന്നിന്റെ പിറ്റേന്നും ഞാൻ കണ്ണാടിക്കു മുന്നിൽ നിന്ന് മുലകൾ തടവി,വളർന്നിട്ടില്ല. പാവാട ചോന്നിട്ടില്ല. താടിയിലെ മറുകും...

    ഒരു ശരാശരി വടേരക്കാരന്റെ കാറ്റലോഗ്

    കവിത യഹിയാ മുഹമ്മദ് ഒരു ഒഴിവുദിവസം ചുമ്മാ അലക്കാനിറങ്ങിയപ്പോൾ അടുത്ത വീട്ടിലെ ജമീലത്ത ചോദിച്ചു മുഹമ്മദേ ഇതൊക്കെ ചെയ്യാൻ നിനക്കൊരു പെണ്ണുകെട്ടിക്കൂടെ? ചോദ്യം തികച്ചും ന്യായമാണ്. രണ്ട് ദിവസം മുമ്പ് മാതു ഏടത്തിയും ശൈമേച്ചിയും എന്റെ വിവാഹ പ്രായത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയിരുന്നു. അടുക്കളയിൽ കരി കൊണ്ട്...

    അദ്ധ്യായങ്ങൾ

    കവിത ബിജു ലക്ഷ്മണൻ ഹൃദയചിഹ്നത്തിൽ കോമ്പസ് മുനയാൽ ബെഞ്ചിൽ കോറിയിട്ട ആഴമുള്ള അക്ഷരങ്ങൾ. ഇടത്തെ ബെഞ്ചിലെ വിടർന്ന കണ്ണുകളിൽ കവിത വായിക്കുന്ന സമയം, ബ്ലാക്ക് ബോർഡിൽ കുമാരൻ മാഷ് താജ്മഹൽ വരക്കുന്നു. ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു ! കണക്കും ചരിത്രവും തമ്മിൽ...? ചിന്ത മുഴുമിപ്പിക്കുന്നതിനു മുൻപേ അക്ഷരങ്ങളെല്ലാം മാഞ്ഞു, ചരിത്രചിത്രങ്ങൾ മങ്ങി. ഹോം വർക്കിന്റെ ഭാരത്തോടെ ആദ്യപിരീഡവസാനിച്ചിരിക്കുന്നു. അപ്പോഴും സുലൈഖ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാമനവളെയും... അടുത്ത പിരീഡിൽ ചരിത്രം പഠിപ്പിക്കുന്ന സക്കറിയ മാഷ് രാമനെ...

    ഇലകൾ എഴുതിയ മരം

    നിഖിൽ തങ്കപ്പൻ മരം വിളിക്കുമ്പോൾ കയറി വരുന്ന ഇലകളെപ്പോലെ അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന് ഒരു കവിതയിലിരിക്കുന്നു. മരം പഴുത്തില കൊഴിക്കും പോലെ വയസ്സുചെന്ന അക്ഷരങ്ങളെ കവിത വെട്ടിക്കളയുന്നു. ഇലകൾ വന്നും പോയുമിരിക്കെ, മരം മരമായിത്തന്നെ നിൽക്കുന്നു. പഴം തിന്നാനാഗ്രഹിച്ചു തൈ നട്ട ഒരുവൻ മരത്തിനു വളമായി നിവർന്നു കിടക്കുന്നു.. ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
    spot_imgspot_img