Homeകവിതകൾ

കവിതകൾ

    രണ്ടാമതും കൊല്ലപ്പെട്ടത്

    കവിത ഗായത്രി സുരേഷ് ബാബു പ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം, പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ ഞാനും, അടുത്ത കോച്ചിലെ നീളത്തിലുള്ള സീറ്റിലയാളും, പരസ്പരം നോക്കാതെ. ഒരു ഫോണടി. ഏറ്റവും ആർദ്രമായയാൾ മറുപടിയുതിർത്തു. ഉറക്കെ ചിരിച്ചു. ജനലിലൂടെ...

    ഹേർസ്റ്റോറി

    കവിത കല സജീവൻ ചിത്രീകരണം: ഹരിത തെരുവിലൊരു പെണ്ണുണ്ട്. ആരെ കണ്ടാലും കഥയുണ്ടാക്കിക്കളയും. മരക്കതകുള്ള പഴയ ജനാലകൾ കൊണ്ട് അടച്ചുറപ്പിച്ച വീട്ടിലെ മനുഷ്യനെ കുറിച്ച് അവളുണ്ടാക്കിയ കഥ കേൾക്കണോ - അയാൾക്ക് ഇരുട്ടിൽ ദംഷ്ട്ര മുളയ്ക്കുമെന്ന് - അയൽരാജ്യത്തേയ്ക്ക് നുഴഞ്ഞു കയറുമെന്ന് - വേലിപ്പഴുതിലെ എലികളെ...

    രമണി

    കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

    ചെ

    കവിത സുനിത പി.എം ഞങ്ങളുടെ തെരുവിന്റെ നാലാമത്തെ വളവിൽ വച്ചാണ് ഞാനാദ്യമായി അയാളെ കാണുന്നത്! തീരെ ചെറിയ പെൺകുട്ടി ആയിരുന്നിട്ടും അയാളെന്നെ നോക്കിയപ്പോൾ, ഒരു വൈദ്യുതസ്ഫുലിംഗം എന്നിലൂടെ പാഞ്ഞുകയറിപ്പോയി! അന്നയാൾക്ക് ഇരുണ്ട ചുണ്ടുകളും ഒട്ടിയ കവിളുകളുമായിരുന്നെങ്കിലും പാറിക്കിടക്കുന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമുണ്ടായിരുന്നു! മുതിർന്ന പെണ്ണായിക്കഴിഞ്ഞപ്പോൾ തെരുവിന്റെ നാലാമത്തെ വളവിൽ അയാളെ പ്രതീക്ഷിക്കുമായിരുന്ന നിറയെ സംഗീതമുള്ള...

    നാടന്‍പ്രേമം

    ബിജു. ടി. ആർ പുത്തഞ്ചേരി പഴയ വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ നീലശംഖുപുഷ്പത്തിന്റെ നേര്‍ത്ത പുഞ്ചിരിയില്‍ വീണ്ടെടുപ്പിന്റെ തിളക്കം കാണാം ... ഉമ്മറത്തിണ്ണയില്‍ വെച്ച നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ തണുത്തവെള്ളം  മുഖത്തൊഴിക്കുമ്പോള്‍ ആലസ്യത്തിന്റെ കറുത്തപക്ഷികള്‍ ആകാശത്തേയ്ക്കുയരുന്ന ചിറകടി കേള്‍ക്കാം... അടുക്കളയിലെ മേശയ്ക്കു മുകളില്‍ മണ്‍കലത്തിലടച്ചുവെച്ച മോരുവെള്ളത്തിന് മരിച്ചുപോയ(തണുത്തു പോയ) ആത്മവിശ്വാസത്തെ തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്. പിഞ്ഞാണത്തില്‍ വിളമ്പിയ കുത്തരിച്ചോറും സാമ്പാറും, ചുട്ടപപ്പടവും  പച്ചമുളകിന്റെ ചമ്മന്തിയും, കാച്ചിയമോരും.... മാതൃത്വത്തിന്റെ...

    ക്ലാർക്ക് 

    കവിത വി എം അനൂപ് അടുപ്പിൽ വെന്തു തിളച്ചു പുറത്തേക്ക് വീണ ചാക്കരി ചോറിന്റെ പൊള്ളുന്ന കണ്ണ് മുറ്റത്തു ഉണക്കാൻ ഇട്ട ഗോതമ്പു കൂട്ടത്തിൽ കോഴികൾ ചേക്കേറി ചികഞ്ഞ നിമിഷം ഇനിയും എഴുന്നേൽക്കാത്ത കുട്ടികളുടെ ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങാറായെന്നുള്ള സമയത്തിന്റെ കർശന നിർദ്ദേശം ലോൺ അടച്ചു തീരാനുണ്ടെന്നുള്ള ഇന്നലെ വന്ന താക്കീതിന്റെ കത്ത് ശ്വാസം...

    സ്വാഭാവികം

    കവിത ടോബി തലയൽ വാക്കുകൾ കൊണ്ട് മുറിവേറ്റവരുടെ മരണം നിശ്ശബ്ദതയുടെ ആഴത്തിൽ ശ്വാസംമുട്ടിയാണ് സംഭവിക്കുക. ദംശനമേറ്റതിന്റെ ഓർമ്മകൾ ചോരയോട്ടം നിലച്ച ഞരമ്പുകളിൽ കരിയിലക്കൈകളിലെ അഴുകിത്തുടങ്ങിയ രേഖകൾ പോലെ കരുവാളിച്ചു കിടക്കണമെന്നില്ല, പൊട്ടിത്തെറിക്കുമായിരുന്ന ഒരു സ്റ്റൗവ് അനുഭവിച്ച വീർപ്പുമുട്ടലുകൾ മുഖത്ത് പുകയുന്നുണ്ടാവില്ല, കിടപ്പുമുറിയിലെ അപമാനങ്ങളോ അവഗണനകളോ എവിടെയും തിണർത്തുകിടപ്പുണ്ടാവില്ല, ഭർത്തൃപീഡനമെന്നോ ഭാര്യാപീഡനമെന്നോ സ്ത്രീധന പീഡനമെന്നോ അകമുറിവുകളിൽ അടയാളമുണ്ടാവില്ല, പിടച്ചിലുകൾ വറ്റിപ്പോയ ഹൃദയത്തിൽ വാർന്നുപോയ സങ്കടങ്ങൾ ഒരു മാപിനിയും സൂചിപ്പിക്കില്ല, അസ്വാഭാവികതകളുടെ വിരൽപ്പാടുകളും ഒരിടത്തും പതിഞ്ഞിട്ടുണ്ടാവില്ല, വാർദ്ധക്യസഹജമായ അസുഖത്താലോ മറ്റുസ്വാഭാവിക...

    പ്രപഞ്ചകം

    ദിവാകരൻ വിഷ്ണുമംഗലം സത്യത്തിൻ പ്രഭയൊന്നാലേ ലോകം വാഴുന്നു, നിത്യവും നിസ്തുലം നിൻ കരസ്പർശം വീണമീട്ടുന്നു ജീവനിൽ നിന്നിലേ സാദ്ധ്യമാകുന്നെൻ ഹൃദയാകാശദർശനം കണ്ണുനീർത്തുള്ളിയിൽ വാനിൻ വർണ്ണരാജിത്തിളക്കവും സ്വപ്‌നത്തിൻ സ്മരണയ്ക്കുള്ളിൽ വിളങ്ങും താരകാവലി ഹൃത്തിനാഹ്ലാദമേകാനായ് നിവർത്തുന്നു നിശാമുഖം അനാദികാലദൂരത്തിൽ നിന്നുമെത്തുന്ന ദീപ്തമാം അറിയാത്ത മഹാകാശ- കേന്ദ്രത്തിൽ കാന്തശക്തി നീ പ്രപഞ്ചത്തിൻ രഹസ്യങ്ങൾ അറിയാനാർക്കു സാദ്ധ്യമാം? അതിന്നു മുന്നിലീ നമ്മൾ അണുവിൻമാത്ര മാത്രമാം ഇരുൾ തിങ്ങുന്ന രാവിന്നു വെളിച്ചം...

    തത്ത്വമസി

    അസൂയ തോന്നും വിധമാണ് പലപ്പോഴും അവളുടെ ചലനങ്ങൾ ചിലപ്പോൾ ഒന്നോ രണ്ടോ വയസായ കുഞ്ഞിനെ പോലെ ലോകത്തിന്റെ സകല വിസ്മയങ്ങളും അവളുടെ കണ്ണിൽ വിരിയിച്ചെടുക്കുന്നതു കാണാം. അപ്പോഴൊക്കെ പിടിച്ചു മടിയിലിരുത്താൻ തോന്നും. തൊട്ടടുത്ത...

    ആത്മഹത്യയുടെ പ്രത്യയശാസ്ത്രം – മരിച്ചവരുടെ പുസ്തകത്തിൽ നിന്ന്

    കവിത ഡോ. അരുൺ ജേക്കബ് 'ഞാൻ മരിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു'.. ഗുരുത്വാകർഷണം തീരെയില്ലാതെ, ഒരു ബഹിരാകാശത്തെന്നോണം, ഭാരമില്ലാതെ ആത്മാവ് പാറിനടന്നു.. ഒരു ചില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് തെന്നിമാറി, ഭാരമില്ലാതെ കുതിച്ചുചാടി.. ജലമായി,കാറ്റായി, മഴയായി, പക്ഷിയായി ദൂരങ്ങൾ താണ്ടി.. ഇരുണ്ട ദേഹത്തു നിന്ന്- പൂണൂലിട്ട ഒരു ബ്രാഹ്മണനിലേക്ക്, അനുവാദം നിഷേധിക്കപ്പെട്ട അരമനകളിലേക്ക്, അകത്തളങ്ങളിലേക്ക്‌, അടുക്കളകളിലേക്ക്.. ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പ്രണയത്തിന്- പകൽ വെളിച്ചത്തിൽ- മൂർദ്ധാവിലൊരു ചുടുചുംബനം നൽകി.. അത്...
    spot_imgspot_img