Homeകവിതകൾ

കവിതകൾ

    വെളിപാട്

    കവിത ശിവൻ തലപ്പുലത്ത്‌ സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന് പുതിയ അറിയിപ്പുണ്ട് കണ്ണീർ വറ്റിയ ഹൃദയഭൂമികയിൽ രക്തം വലിച്ചൂറ്റുന്ന തണൽ മരങ്ങളാണ് വഴികാട്ടികൾ ഉറച്ചോടുന്ന കുഞ്ഞനുറുമ്പുകൾ തടിച്ചു കൊഴുക്കുന്ന കുളയട്ടകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകളാകുന്നുണ്ട് ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരങ്ങൾ ഒന്ന് തന്നെയെന്ന വിലാപങ്ങൾ അനാഥശവം പോലെ എങ്ങും ചിതറി കിടക്കുന്നുണ്ട് ശരിയുത്തരങ്ങൾ തേടിയുള്ള അക്ഷരങ്ങളുടെ വിലാപയാത്ര നിരോധിച്ചതായി വാറോല വന്നിരിക്കുന്നു അക്ഷരങ്ങൾ അൺപാർലിമെന്ററിയാണത്രേ ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

    യാത്രാമൊഴി

    കവിത ബിനോയ് വരകിൽ പ്രപഞ്ച ശിരസ്സാകെ കോവിഡ് പത്തൊൻപത് പത്തൊൻപതുകാരന്റെ മുടിയും താടിയും മീശയും പോലെ നീണ്ടു പടർന്നപ്പോൾ സുബോധവും ഉപബോധവും അബോധവും പിളർന്നു. ഒരു കട്ടിൽ രണ്ടായി... പിന്നെ വേറെ മുറിയായി... ദിനംപ്രതി എന്നിൽനിന്ന് കൂടുതൽ അകലങ്ങളിലേക്കവൾ നീങ്ങി. ഫ്രോയ്ഡ് : " അവളോ? അതോ നീയോ ?" ശ്വാസമറ്റ് നിലത്തു വീഴവേ വൈരൂപ്യമാർന്ന ജരാനരകൾ കണ്ട് അവസാനമായ് അവൾ മൊഴിഞ്ഞു: "ഞാൻ സ്നേഹിച്ചത് നിന്നെയല്ല..." ഫ്രോയ്ഡ് :...

    അവിലമ്മ

    കവിത ആർഷ എസ്സ് പിള്ള വിണ്ടു കീറിയ പാദങ്ങൾ നിലത്തൂന്നിയാണ് വേലി നീര് നക്കി കുടിച്ചു തീർത്ത ഭൂമിയൊക്കെയും അവർ നടന്നു തീർത്തത്. നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ ഈർക്കിലോട്ടി കിടക്കുന്നു. കഴുത്തിലെ മാല ക്ലാവിനോട് യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു. അവിലമ്മ മഞ്ഞ ചരട് കൊണ്ട് വല...

    കൂവൽകാരാ

    കവിത സുകുമാരൻ ചാലിഗദ്ധ കവിത ചാടിയ കായലരികിലായ് തെങ്ങ് മടലിൻ്റെ തോണി പോവുന്നു ചെവി തരംഗം ഉണർത്തും പാട്ടിൽ കവിയടുക്കുന്നു കര വഴിയിൽ .... മീൻചിറകിന്റെ നീളമറിയോ പക്ഷിച്ചുണ്ടത്തെ നീരറിയോ കതിര് കൊഞ്ചിയ തത്ത കണ്ണിലും പച്ച കാറ്റേറ്റൂയലാടുന്നു... പുഴ കലക്കും പൂഴിമണലിലെ പൂക്കളുടുക്കുന്ന സൂര്യ...

    കറുത്ത ജോയി

    കവിത ലിഷ ജയൻ ഞാൻ പഠിച്ച ഒൻപത് ബി യിൽ രണ്ട് ജോയിമാരുണ്ടായിരുന്നു കറുത്തജോയിയും, വെളുത്ത ജോയിയും ! കറുത്ത ജോയി പിൻബഞ്ചിൽ ഏറ്റവും അറ്റത്ത് ചുളുങ്ങിക്കൂടി ഇരിക്കും ... വെളുത്തജോയി മുൻബഞ്ചിൽ ഒന്നാമതിരിക്കും .. ടീച്ചർമാരെല്ലാം അവനെ മാത്രം നോക്കി പഠിപ്പിക്കും...

    കാവക്ക് വന്തവെ

    ഇരുളഭാഷാ കവിത മണികണ്ഠൻ അട്ടപ്പാടി വ്ടിയ വ്ടിയ കാവക്കാത്തവെ വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ . മൂക്കുമുട്ടെ തിന്ത് ഗൊറക്കെവ്ട്ട് റൊന്നിന നീ എച്ച കാവങ്കാപ്പി ? കോയ് സൊക്ക്തെ സൊക്കൊണൊ സിന്നത ജന്ധ ക്ട്ടാല്മ്. പള്സ്ന്ത് എന്തോണോ എപ്പാമ് ,സൂട്ടെ ,വളക്ക് ,...

    ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ

    കവിത ധന്യ ഇന്ദു ചിലപ്പോൾ പൊടിഞ്ഞുടഞ്ഞും മറ്റു ചിലപ്പോൾ കുതിർന്നുതിർന്നും ഞാൻ കാണാമറയത്തിരിക്കുന്നു അപ്പോഴെല്ലാം പുതുമുളകൾ പൊട്ടിയ ശരീരം അസ്വസ്ഥപ്പെടുന്നു ഞാവൽക്കണ്ണുകളിൽ കാമം നിറഞ്ഞും വീഞ്ഞുമണമുള്ള ചുണ്ടിൽ പ്രേമം നിറഞ്ഞും ഉള്ളിൽ കനലെരിഞ്ഞും വെപ്രാളപ്പെടുന്നു ഏതോ ഒരിന്നലെയിലെ കൊലുസിളക്കങ്ങൾ മുറിപ്പെടുത്തുന്നു ജനലിനപ്പുറം നീയുണ്ടോ - യെന്ന് സന്ദേഹപ്പെട്ടും പുതിയൊളിയിടങ്ങൾ തേടിയും എഫ്ബി ലോഗൗട്ട് ചെയ്യുന്നു അതേ നിമിഷത്തിൽ ഒരു പുതിയ സൂര്യനിലേക്ക് ഉണർന്നെണീക്കാൻ ഓർമപ്പെടുത്തുന്നു ഞാനെന്നെ കെട്ടിപ്പിടിക്കുന്നു ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

    നോട്ടപ്പൂവ്

    കവിത രാജന്‍ സി എച്ച് എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍. അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു. പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല. നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല. അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്. വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക് അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍. അവള്‍...

    മീനുകളെല്ലാം ജലജീവികളല്ല !

    കവിത റോബിൻ എഴുത്തുപുര അലങ്കാരമീനുള്ള വീടുകളിലെല്ലാം അക്വേറിയമുണ്ടാകാറില്ല. ഒഴുക്കിൽ വഴുതി, വറ്റി ചെകിളയിൽ ചരലേറിയ പുഴയോ, വെയിലിൽ മരച്ചെതുമ്പൽ ഇളകിവീഴുന്ന കാടോ, ആദ്യമഴയിൽ ചുഴിപ്പാടു പൊട്ടുന്ന കൊമ്പൻ മരുഭൂമിയോ, കൊള്ളിമീൻ പുളയ്ക്കുന്ന നീലച്ചതുപ്പുള്ള ആകാശമോ,ഒക്കെ ഉണ്ടായിരിക്കാം. വേണമെങ്കിൽ വെള്ളമെന്നു പേരിട്ട് മാറ്റിക്കൊടുക്കാം നിങ്ങൾക്ക്. https://youtu.be/PACu3_Mi8qE റോബിൻ എഴുത്തുപുര.  അധ്യാപകൻ. ഇടുക്കി ജില്ലയിലെ  കട്ടപ്പന സ്വദേശം. ആകാശവാണിയിൽ നിരവധി തവണ കവിതകൾ അവതരിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലും മറ്റ് ആനുകാലികങ്ങളിലും സോഷ്യൽമീഡിയയിലും സജീവം. 9446686921... ആത്മ...

    അവൾ

    ജയേഷ് വെളേരി ഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച് അവളെന്നോട് വാചാലമാകാറുണ്ടായിരുന്നു ഓരോ സുഷിരവും ഓരോ വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട് പറഞ്ഞത്. ഓരോ കാറ് പെയ്യുമ്പോഴും നെഞ്ചിൽ തിമിർത്തിരുന്ന നിന്റെ വിരലുകളിലെ താളം ഒന്നു മാത്രമായിരുന്നു. ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം അതേ സുഷിരത്തിലൂടെ ഉരുകിയൊലിച്ച് പടർന്നു കയറുകയായിരുന്നു. ആത്മ...
    spot_imgspot_img