HomePOETRY

POETRY

    മഞ്ഞ വെളിച്ചം

    കവിത സ്നേഹ മാണിക്കത്ത് ഓരോ നിരത്തിലും മറ്റാർക്കും കാണാത്ത വിധം മരണം അടയാളപ്പെടുത്തിയ ഞാൻ ഉണ്ടായിരുന്നു നൂഡിൽസ് സ്ട്രാപ്പ് ഉടുപ്പിലെ നൂലുകൾ പോലെ അധികമാരാലും തിരിച്ചറിയപ്പെടാതെ ഉടൽ നടന്നു നീങ്ങി ചുണ്ടുകൾ മീൻവലകൾ പോലെ ഇരയെ വിഴുങ്ങാൻ കൊതിച്ചു പഴകിയ ഓർമ്മകൾ മണ്ണിരയെപോലെ ഇഴഞ്ഞു വഴുവഴുത്ത ചുംബനങ്ങളെ കുഴിമാടത്തിൽ നിന്നും പുറത്തെടുത്തു ഇവിടെയും മഞ്ഞ വെളിച്ചങ്ങൾ എത്ര കാതം നടന്നാലും മരണം ഈ മഞ്ഞയ്ക്കും ചുംബനത്തിനും വണ്ടിപ്പുകയ്ക്കും ട്രാഫിക് സിഗ്നലിനും ഇടയിൽ ഒളിച്ചിരുന്ന് നോക്കി...

    സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം

    കവിത ബിജു റോക്കി കുമ്പിള്‍ വെള്ളം കോരിയെടുത്തു. സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു. തുള്ളികളില്‍ തുള്ളിച്ച വെളിച്ചം എന്തു ചിത്രമാണ് വരയ്ക്കുന്നത് അരുവിയുടെ ഗുഹാമുഖത്ത് ഒലുമ്പുന്ന വെള്ളം. കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍. പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍. തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്. ബുദ്ധസന്യാസിയുടെ...

    ഇടം

    (കവിത) മഞ്ജു ഉണ്ണികൃഷ്ണൻ സ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു. കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും . കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ് നടന്നതിൻ്റെ തോന്നൽ. വീടിരുന്ന വളവിലെ കയറ്റം വള്ളിക്കാട് . ഈടിമ്മേലിരുന്ന് താഴേക്ക് കാലിട്ട് ആട്ടികൊണ്ട് മൂളിയ എന്തോ ഒന്ന് ഓർമ്മ വരുന്നു. സിനിമയും പാട്ടുമൊന്നും ഇല്ലാക്കാലത്ത് എന്ത്...

    അ അതിര് അധിനിവേശം

    കവിത അശ്വനി ആർ ജീവൻ എന്റച്ഛന്റെ വിണ്ടു പൊട്ടിയ കാലാണ് ഞങ്ങളുടെ പുതിയ ഭൂപടം വടക്കേയറ്റത്തെ കാൽനഖങ്ങൾക്കുള്ളിൽ നിന്നും വിണ്ട നിലങ്ങളിലേക്ക് മണ്ണ് പാകുന്നുണ്ട് ചില വേരുകൾ അതിലങ്ങോളമിങ്ങോളം ചോരയിറ്റും വിരലുകൾ ലാത്തി പിളർത്തിയ തൊലിയുടെ 'ഇങ്ക്വിലാബ്' തെക്കേയറ്റത്ത്... വിഭജിച്ചു പോയ ദേശങ്ങളിലേക്ക് പടർന്നു കയറണമെന്നുണ്ടതിന് ഇപ്പോഴിറ്റു വീഴും മട്ടിൽ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പതാക നിവർത്തുന്നു, നമുക്കൊരു...

    കാണാതെ പോയവരുടെ കവിത

    (കവിത) ഗായത്രി സുരേഷ് ബാബു രൂപമില്ലാത്ത വാങ്കുവിളികളുടെ പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്. വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ പതിഞ്ഞ കാൽപാടുകൾ പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ കൂട്ടിയിടിക്കുന്ന തോക്കുകൾ മുഴങ്ങുന്ന തെറികൾ ശബ്ദത്തിന്റെ ആത്മാക്കൾ ഇലകൊഴിഞ്ഞ മരത്തിന്റെ അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ. ഉറ്റവരുടെ ഓർമ്മകളെ...

    പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍

    (കവിത) ടിനോ ഗ്രേസ് തോമസ്‌ ആകാശത്തിന്‍റെ തെളിമയില്‍ പുഴക്കരയിലെ വീട് ആദിമ കപ്പല്‍യാത്രയുടെ ഓര്‍മ്മപോലെ.... അരികില്‍ കുഞ്ഞൊഴുക്കില്‍ കുളിച്ചൊരുങ്ങിയവളെപോലെ പുഴ അടിവസ്ത്രങ്ങളഴിച്ച് ആഴത്തെ വെളിച്ചപ്പെടുത്തുന്നു. പുഴയുടെ ചെമ്പന്‍ മഴരോമങ്ങള്‍ നിറഞ്ഞ മുലഞെട്ടുപോലെ രണ്ട് മാനത്തുക്കണ്ണികള്‍ ജീവിതം ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക് വെറുതെ എത്തിനോക്കുന്നു. കഴിഞ്ഞ ജന്മത്തിലെ തിരസ്ക്കരിക്കപ്പെട്ട പ്രണയത്തിന്‍റെ പൂര്‍ത്തിയില്ലാത്ത ജലജന്മങ്ങളെന്ന് നനഞ്ഞ നോട്ടത്തില്‍ മറുപടി നല്‍കുന്നു. ഇടയ്ക്കിടെ വെള്ളത്തില്‍ മുങ്ങിപൊന്തി മാനത്തുകണ്ണികള്‍ കരയോട് കരയിലെ ഏകനായ മനുഷ്യനോട് കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍ പറയും രഹസ്യംപോലെ അടയാളപ്പെടുത്തുന്നു മറവിയിലല്ലാതെ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

    ഉയരം കൂടും തോറും…

    (കവിത) നീതു കെ ആര്‍ മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു... തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ.. ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

    പൊഴിഞ്ഞാലും എൻ ഹൃദയമേ

    കവിത -  ഇംഗ്‌ബോർഗ് ബാക്മാൻ മൊഴിമാറ്റം - രാമൻ മുണ്ടനാട് പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന, ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും. പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ. ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്. ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച് നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക. ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട. അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും. കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്. നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം. നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും. ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു. വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത് സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്. ... Fall, My Heart Ingeborg Bachmann Fall, my...

    ചരിഞ്ഞു നോട്ടം

    (കവിത) അജിത് പ്രസാദ് ഉമയനല്ലൂർ മുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ. ചരിഞ്ഞ അക്ഷരമാലകൾ! മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു. മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം. അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ! അയാളുടെ...

    പ്രണയം അതിജീവനത്തിലാണ്

    കവിത ഭൗമിനി എത്രയോ, മിണ്ടാതിരുപ്പുകളുടെ കടുത്തനീറ്റലിൽ ഉപ്പു വിതറിയൂട്ടി പ്രണയമതിന്റെ എല്ലുന്തിയ ഉടലിനെ മിനുപ്പിക്കുന്നു. എത്രയോ, ഇറങ്ങിപ്പോകലിന്റെ ആഴങ്ങളിൽ മുങ്ങിച്ചാകാതെ പ്രണയമതിന്റെ കെട്ടുപോയ കണ്ണുകളും തുറന്നു പൊന്തി വരുന്നു. എത്രയോ, തിരിച്ചുവരവിന്റെ ധന്യതയിൽ ഉന്മാദം പൂണ്ടു പൂത്തുലഞ്ഞ് നില തെറ്റാതെ പ്രണയമതിന്റെ ചുവടുകളെ, ഒരു ഉറപ്പിന്മേൽ കൊളുത്തിയിടുന്നു. എത്രയോ മുൾവേലികളിൽ കൊരുത്തും ചോരയൊലിപ്പിച്ചും മുറിഞ്ഞുപോകാതെ ഒട്ടിയൊട്ടിപ്പിടിക്കുന്ന ആത്മാവിലേക്ക് പ്രണയമതിന്റെ അതിജീവനത്തെ ചേർത്തുവയ്ക്കുന്നു പ്രണയമേ... നീയെന്നും നിലനില്പു സമരത്തിന്റെ കൊടിപിടിക്കുന്നു. പ്രണയികളോ, രക്തസാക്ഷിയെപ്പോലെ അടിമുടി ചുവക്കുന്നു ! ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email...
    spot_imgspot_img