Friday, March 5, 2021
Home കഥകൾ

കഥകൾ

മൗനം

കഥ എയ്ഞ്ചൽ മരിയ ഗ്രേസൻ പറയാനൊരു വിശേഷവുമില്ലാത്തവളുടെ വാചാലതയായിരുന്നു മൗനം. ഉതിർന്നുവീഴാൻ കണ്ണീരോ ചിരിച്ചു തള്ളാൻ ഓർമ്മകളോ ഇല്ലാത്തവളുടെ വികാരങ്ങളായിരുന്നു മൗനം. മൗനം അവളെ അവളാക്കി. വീടുവിട്ട്, എന്തിനെന്നറിയാതെ മഠത്തിലെത്തിയ അവൾക്ക് മൗനങ്ങൾക്കിടയിലെ വാചാലത ഏറെ വിലപ്പെട്ടതായിരുന്നു....

ചുവപ്പ്

കഥ നിബിൻ കെ അശോക് തിരകൾ എന്നോടൊന്നും പറഞ്ഞില്ല ഞാൻ പറഞ്ഞ കഥകളെല്ലാം കേട്ടിരുന്നു കഥയല്ലായിരുന്നു എന്റെ ജീവിതമായിരുന്നു. കടലോളം സ്വപ്‌നങ്ങൾ കണ്ടവൻ കടലിനോടല്ലാതെ ആരോടാണ് ഇതെല്ലാം പറയുക ഒരു തുള്ളി കണ്ണീരിൽ ചാലിച്ചെല്ലാം ഞാൻ...

കാടിറങ്ങി കൊറോണയിലേക്ക്

ചെറുകഥ റഫീഖ് പട്ടേരി പതിനെട്ട് ദിവസത്തെ കാനന ജീവിതം.... ഞങ്ങൾ മൂന്ന് പേർ ... അതെ കാടിന്റെ അനന്തമായ ഭാവപ്രകടനങ്ങൾ കണ്ടും അനുഭവിച്ചും ഡോക്ടർ ഹരിയും പോലീസുകാരൻ മധുവും പിന്നെ ഞാനും പതിനെട്ടാമത്തെ ദിവസവും പിന്നിട്ടു. അത്...

ബലിക്കാക്ക

കഥ മധു. ടി. മാധവൻ വേനൽ കനത്തതാണ്. പെൻഷൻ കാശു വാങ്ങി വന്ന് ഊണു കഴിച്ചു വെന്ന് വരുത്തി ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. ഒരു പക്ഷേ കുറച്ച് ദിവസമായി അധികം നടക്കാത്തത് കൊണ്ടാവാം, വല്ലാത്ത ക്ഷീണം...

കഥകൾക്കപ്പുറം…

കഥ മഹമൂദ് പെരിങ്ങാടി അന്ത്രുക്ക വീട്ടിലെ ഒരംഗത്തെ പോലെയാണ്... മിക്ക ദിവസങ്ങളിലും ഉച്ചയൂണിന് അന്ത്രുക്കയുണ്ടാകും. വെളുത്ത് ദേഹം മുഴുവൻ  ചുക്കിച്ചുളിഞ്ഞു കട്ടിയുള്ള കണ്ണട വെച്ച് മരപിടിയുള്ള വലിയ കുടയുമായാണ് വരവ്. കുട വരാന്തയിലെ കഴുക്കോലിൽ തൂക്കിയിട്ട് വീടിനു പുറത്തുള്ള...

മോർച്ച് എന്ന നരഭോജി

സ്വരൂപ് സദാനന്ദൻ മുന്നറിയിപ്പ്: വായിച്ച് തുടങ്ങിയാൽ അവസാനം വരെ വായിക്കേണ്ടി വന്നേക്കാം. അതുകൊണ്ട്, ആലോചിച്ച് ഉറപ്പിച്ച് മാത്രം വായിച്ച് തുടങ്ങുക. 1960 ൽ, ആഴ്ചകളോളം രാത്രികളിൽ ഭീതി പടർത്തിയ സംഭവം തുടങ്ങുന്നത്, ബ്രസീലിലെ 'അറൊജൊലാന്റിയ' എന്ന...

ലോക്ക് ഡൗൺ

കഥ ആദർശ്. ജി രാവിലെ ആറിന് പതിവ് പോലെ മൊബൈലിൽ അലാറം കേട്ട് ഉണർന്ന മഹേഷ് ട്രാക്ക്സ്യൂട്ട് ഇട്ട് ജോഗിങ്ങിന് പോകാനായി റൂമിന് പുറത്തേക്കിറങ്ങി. "മോനെ രാവിലെ നീ എങ്ങോട്ടാണ് പോകുന്നത് ? കവലയിലേക്ക് ആണോ ഇവിടെ...

പക്ഷിപീഢ

സുനിത ജി സൗപർണിക കിണറിനു കുറുകെ കപ്പി തൂങ്ങിക്കിടക്കുന്ന കമ്പിയ്ക്കു മുകളിലിരുന്ന് കാവതിക്കാക്കയാണ്, അപ്പുറത്തെ വാടകക്കാരുടെ കഥ എന്നോട് പറഞ്ഞത്. കാക്ക പറഞ്ഞത്, അവർ രണ്ടു വാടകജന്മങ്ങൾ ആയിരുന്നു. ഒരിടത്തും നങ്കൂരമിടാത്ത പായ്‌ക്കപ്പൽ പോലെ. സ്ഥിരമായി ഒരിടത്ത്...

അർദ്ധനാരീശ്വരൻ

നാല് മിനിക്കഥകൾ രൺജു ഒന്ന് തീൻമേശ അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അച്ഛൻ എന്തിനാണു വന്നതെന്ന് അവൻ ആലോചിച്ചു കൊണ്ടേയിരുന്നു. നാളികേരപ്പാലൊഴിച്ചു കുരുമുളകിട്ടു വയ്ക്കുന്ന കോഴിക്കറിയാണ് ഞായറാഴ്ചകളെ അവനു പ്രിയങ്കരമാക്കിയിരുന്നത്. ആ കോഴിക്കറിയുടെ മണവും രുചിയും ഓർത്ത് വായിൽ വെള്ളമൂറിക്കൊണ്ടാണ് ...

Latest