Tuesday, November 30, 2021

ചാലിയാർ രഘു

അഭിനേതാവ്, സിനിമാ സഹസംവിധായകൻ, തിരക്കഥാകൃത്ത്, കവി, യോഗാദ്ധ്യാപകൻ, ആയുർവേദ തെറാപ്പിസ്റ്റ്.

1984ൽ, കോഴിക്കോട് കടലുണ്ടി പഞ്ചായത്തിൽ ഗോപിനാഥന്റെയും ആനന്ദവല്ലിയുടെയും മകനായി ജനനം.
സി എം എച്ച് എസ് മണ്ണൂരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫറോക്ക് കോ-ഓപ്പറേറ്റീവ് കോളേജിലെ
പ്രീഡിഗ്രി പഠനത്തിനു ശേഷം കുറച്ചുകാലം ഖലാസികളുടെ കൂടെ ജോലിചെയ്തു. ശിവാനന്ദ യോഗാധ്യാപക കോഴ്സും ആയുർവേദ മർമ്മ ചികിത്സയും പഠിച്ചു. തുടർന്ന് ഗോവ, മാലിദ്വീപ് എന്നിവിടങ്ങളിൽ യോഗ പരിശീലകനും ആയുർവേദ തെറാപ്പിസ്റ്റുമായി ജോലിചെയ്തു. മാലിദ്വീപിലെ ജോലി ഉപേക്ഷിച്ചാണ് ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. കെ എൽ 10, ക്യാപ്റ്റൻ, രാജമ്മ@ യാഹൂ. കോം, കമ്മാരസംഭവം, തുടങ്ങിയ സിനിമകളിൽ ആഭിനയിച്ചു. കല്ലായി എഫ് എം, മേരേ പ്യാരേ ദേശ് വാസിയോം, എന്നീ സിനിമകളിലെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
എഴുതിയ കവിതകൾ http://youtube.com/chaliyarraghu എന്ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ജനകീയമായിക്കൊണ്ടിരിക്കുന്നു. ഏറെ വായിക്കപ്പെട്ട കവിതകൾ: ബാല്യകാലം, ചുവപ്പ്, ആർദ്രം.
ഏറ്റവും പുതിയ കവിതകൾ:”നഷ്ടപ്രണയം”, “അഴി നീ സാക്ഷി”, “പാഥേയം”, “വാടാമുല്ല”, എന്നിവയാണ്.

എഴുതി സംവിധാനം ചെയ്ത വെബ് സീരീസ്, “ചിത്രഗുപ്തന്റെ ചായക്കട” യൂട്യൂബ് ചാനലിൽ എപ്പിസോഡ് ആയി വന്നുകൊണ്ടിരിക്കുന്നു.
പൂർത്തിയായ മറ്റു തിരക്കഥകൾ: കളിയാട്ടം, ഓഡിഷൻ ടു ലൊക്കേഷൻ, ഫ്ലാറ്റ് നമ്പർ 12 ബി, ക്യാമ്പിലെ പ്രണയം.
മലബാർ കലാസി“യാണ് ആദ്യ പുസ്തകം.

നിലവിൽ സിനിമാ സഹസംവിധായകനായി പ്രവർത്തിക്കുന്നു. മലബാറിലെ മാപ്പിള ഖലാസികളുടെ കരുത്തിന്റെയും കഴിവിന്റെയും കഥപറയുന്ന “മലബാർ കലാസി” എന്ന പുസ്തകം, ‘എർത്ത് ആൻഡ് എയർ’ എന്ന പ്രൊഡക്ഷൻ കമ്പനി സിനിമയാക്കാൻ ആലോചിക്കുന്നു. 2001ൽ നടന്ന കടലുണ്ടി ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പുസ്തകം ഒറ്റയിരിപ്പിനു തീർക്കാവുന്ന വായനാ സുഖം തരുന്നു.

അവസാനമായി പ്രവർത്തിച്ച സിനിമ “ബൈനറി”.

കലാ സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം തന്നെ കോഴിക്കോട്, താമരശ്ശേരിയിൽ ‘ബോധിധർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽനസ്’ എന്ന ആയുർവേദ പരിചരണ കേന്ദ്രവും നടത്തുന്നു. http://bhodhidharma.com/

Kalasi

യുട്യൂബ് ചാനൽ
http://youtube.com/chaliyarraghu

വിലാസം :

ബോധിധർമ്മ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വെൽനെസ്സ്, വയനാട് റോഡ്, ബസ് സ്റ്റോപ്പിനു സമീപം, പെരുമ്പള്ളി,  താമരശ്ശേരി, കോഴിക്കോട്, കേരള 673615, ഫോൺ : +91949576732, bodhidharma84@gmail.com


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ : editor@athmaonline.in, Whatsapp : 918078816827

LEAVE A REPLY

Please enter your comment!
Please enter your name here

Related Articles

ജഹാന്‍ ജോബി

ചിത്രകാരൻ | വിദ്യാർത്ഥി വളരെ ചെറുപ്പത്തിലെ ചിത്രം വര കൊണ്ട് ശ്രദ്ധേയനാണ് ജഹാന്‍ ജോബി. മൂന്നാം വയസിലെ ചുവരുകളില്‍ ചിത്രം വരച്ചും തുടങ്ങിയ ജഹാന്‍ ഏഴു വയസിനുള്ളില്‍ അക്രിലിക്, വാട്ടര്‍ കളര്‍, മ്യൂറല്‍,...

അക്കു (അമൻ ഷസിയ അജയ് )

ചിത്രകാരൻ | വിദ്യാർത്ഥി ഒന്നര വയസിൽ വരച്ച് തുടങ്ങി. അഞ്ചാം വയസിൽ വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ വെച്ച് ആദ്യത്തെ പെയിന്റിംഗ് എക്സിബിഷൻ. തുടർന്ന് കോഴിക്കോട് ലളിതകലാ അക്കാദമിയിലടക്കം അഞ്ച് വയസിനുള്ളിൽ...

Avani Raj H.R

Dancer | Performer | Trainer Kozhikode Avani Raj is a talented dancer and performer. She is an alumnus of Kalai Kaviri College of Fine Arts, Trichy,...

Stay Connected

14,715FansLike
22FollowersFollow
1,170SubscribersSubscribe

Latest Articles