ചന്ദ്രയാൻ 2 വിക്ഷേപണം നാളെ പുലർച്ചെ 2.51 -ന്. കൗണ്ട്ഡൗൺ തുടങ്ങി

ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നു രാവിലെ 6.51 മുതല്‍. നാളെ പുലര്‍ച്ചെ 2.51നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ബഹിരാകാശത്തേക്കു കുതിക്കുക. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കും. വിക്ഷേപണ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ചാണ് വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപണ പരിശോധനയുടെ വിവിധ ഘട്ടങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി.1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

3850 കിലോഗ്രാം ഭാരമുള്ള ചാന്ദ്രയാൻ പേടകത്തെ ഭൂമിക്ക‌് മുകളിലുള്ള ദീർഘ ഭ്രമണപഥത്തിലെത്തിക്കാനായി പ്രത്യേകം നിർമിച്ച റോക്കറ്റാണിത‌്. റോക്കറ്റ‌് രൂപകൽപ്പന ചെയ‌്തത‌് തിരുവനന്തപുരം വിഎസ‌്എസ‌്സിയാണ‌്. ക്രയോ എൻജിൻ വികസിപ്പിച്ചത‌് വലിയമല എൽപിഎസ‌്സിയും. 170-40,400 കിലോമീറ്റർ എന്ന ഭ്രമണപഥത്തിൽ കൃത്യതയോടെ എത്തിക്കുന്നതോടെ റോക്കറ്റിന്റെ ദൗത്യം പൂർത്തിയാകും. തിങ്കളാഴ‌്ച പുലർച്ചെ 2.51നാ‌ണ‌് വിക്ഷേപണം. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അന്‍പതാം വര്‍ഷത്തിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *